- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമിതാബച്ചനും സണ്ണിലിയോണും ഇനി അയൽക്കാർ; ഡ്യൂപ്ലക്സ് ഫ്ളാറ്റ് അമിതാബച്ചൻ 31 കോടിക്ക് സ്വന്തമാക്കിയപ്പോൾ സണ്ണിലിയോൺ എടുത്തത് 16 കോടിയുടെ ഫ്ളാറ്റ്; ഫ്ളാറ്റുകൾ അന്ധേരി വെസ്റ്റിൽ അറ്റ്ലാന്റിസിൽ
മുംബൈ: അമിതാബ് ബച്ചനും സണ്ണി ലിയോണും ഇനി അയൽക്കാർ. മുംബൈയിലെ ഡ്യുപ്ലക്സ് ഫ്്ളാറ്റ് സ്വന്തമാക്കിയതോടെയാണ് ഇരുവരും അയൽക്കാരായത്. ഇരുവർക്കും പുറമെ സംവിധായകൻ ആനന്ദ് എൽ. റായിയും ഫ്ളാറ്റ് വാങ്ങിയിട്ടുണ്ട്.
31 കോടി രൂപയ്ക്കാണ് ഡ്യൂപ്ലക്സ് ഫ്ളാറ്റ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ സ്വന്തമാക്കിയത്. 27, 28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്ളാറ്റാണ് വാങ്ങിയത്. 34 നിലയുള്ള കെട്ടിടത്തിൽ ബച്ചന് 6 കാർ പാർക്കിങ്ങുകളുമുണ്ട്. നടി സണ്ണി ലിയോണി, സംവിധായകൻ എന്നിവരാണ് ബച്ചന്റെ അയൽക്കാർ. സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി വലുപ്പമുള്ള ഫ്ളാറ്റും റായ് 25 കോടിക്ക് ഡ്യൂപ്ലക്സ് ഫ്ളാറ്റുമാണ് വാങ്ങിയത്.
അന്ധേരി വെസ്റ്റിൽ അറ്റ്ലാന്റിസ് കെട്ടിടത്തിൽ വാങ്ങിയ ഫ്ളാറ്റിന് 62 ലക്ഷം രൂപയാണ് ബച്ചൻ സ്റ്റാംപ് ഡ്യൂട്ടി അയച്ചത്. ഇടപാട് ഡിസംബർ 31ന് നടത്തിയതിനാൽ സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ 90 ലക്ഷത്തിൽ പരം രൂപ ലാഭമുണ്ടായി. ലോക്ഡൗണിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടായ മാന്ദ്യം മറി കടക്കാൻ കഴിഞ്ഞ വർഷം സർക്കാർ സ്റ്റാംപ് ഡ്യൂട്ടി 5 ശതമാനത്തിൽനിന്നു 3 ശതമാനമായി കുറച്ചിരുന്നു. ഡിസംബർ 31 വരെയായിരുന്നു ഇത്. ഈ കാലത്ത് ഫ്ളാറ്റ് വാങ്ങിയതിനാലാണ് ഇത്രയധികം രൂപ ഡ്യൂട്ടി ഇനത്തിൽ ലാഭിച്ചത്.
2020 സെപ്റ്റംബർ-ഡിസംബർ കാലത്ത് 3 ശതമാനവും 2021 ജനുവരി-മാർച്ച് കാലത്ത് 2 ശതമാനവും ആയിരുന്നു ഡ്യൂട്ടി ഇളവ്. അക്കാലത്തു സ്വത്ത് രജിസ്റ്റ്രേഷനു വൻ തിരക്കായിരുന്നു. തിരക്ക് ഒഴിവാക്കാൻ ഡ്യൂട്ടി മാത്രം അടയ്ക്കാനും രജിസ്റ്റ്രേഷൻ ജൂലൈ 31ന് അകം നടത്താനും സർക്കാർ അനുവദിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ