- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാൻ മസാല പരസ്യത്തിൽ നിന്ന് ബച്ചൻ പിന്മാറി; പണം തിരികെ നൽകി; കരാറൊപ്പിട്ടത് പാന്മസാലയെക്കുറിച്ച് ശരിയായ അറിവില്ലാതെയെന്ന് ബിഗ്ബി
ന്യുഡൽഹി: രാജ്യത്തെ പ്രമുഖ പാൻ മസാല കമ്പനിയുടെ പരസ്യത്തിൽ നിന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ പിന്മാറി. പരസ്യപ്രചാരണത്തിനായി വാങ്ങിയ പണം താരം തിരികെ നൽകി.
പരസ്യത്തിൽ പറയുന്ന പാൻ മസാലയെ കുറിച്ച് ശരിയായ അറിവില്ലായിരുന്നുവെന്നും വാങ്ങിയ പണം തിരികെ നൽകി കരാർ അവസാനിപ്പിച്ചെന്നും ബച്ചൻ ബ്ലോഗിലൂടെ അറിയിച്ചു.
പരസ്യം സംപ്രേഷണം ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് ബച്ചന്റെ പിന്മാറ്റം. പൾസ് പോളിയോ പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ അമിതാഭ് ബച്ചൻ പാൻ മസാലയെ പ്രോത്സാഹിപ്പിക്കുന്നതിനെ നിരവധി പേർ വിമർശിച്ചിരുന്നു. ഫാൻസ് അസോസിയേഷനുകളും പ്രതിഷേധം അറിയിച്ചു.
പാൻ മസാല പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽ നിന്ന് താരത്തിനോട് പിന്മാറണമെന്നും പുകയില വിരുദ്ധ പ്രചാരണത്തിനിറങ്ങണമെന്നും ബച്ചനോട് നാഷനൽ ഓർഗനൈസേഷൻ ഫോർ ടൊബാക്കോ ഇറാഡിക്കേഷൻ എന്ന സംഘടന അഭയർഥിച്ചിരുന്നു. തന്റെ 79ാം പിറന്നാൾ ദിനത്തിലായിരുന്നു താരം പരസ്യത്തിൽ നിന്ന് പിന്മാറിയത്.