മുംബൈ: സിനിമാതാരങ്ങൾക്ക് ട്വിറ്ററിലും ഫേസ്‌ബുക്കിലും വ്യാജന്മാർ ഉള്ള സംഭവം പുതിയതല്ല. ഇങ്ങനെ ന്യാജന്മാരെ കൊണ്ട് പൊറുതി മുട്ടിയത് ബോളിവുഡിലെ സൂപ്പർതാരം അമിതാബ് ബച്ചനാണ്. ഒടുവിൽ ആരാധകരോടായി തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിന്നും അദ്ദേഹം ട്വീറ്റ് തെയ്തു. തന്റെ പേരിൽ ഒരു വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടെന്നും ആരാധകർ പിന്തുടരരുതെന്നുമുള്ള മുന്നറിയിപ്പുമായി അമിതാബ് ബച്ചൻ. @SrBchchanc എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. ഈ അക്കൗണ്ട് പിന്തുടരരുതെന്ന് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചു.

വ്യാജ ട്വിറ്റർ അക്കൗണ്ടിലെ ര ചേർത്തതാണ്. തന്റെ യഥാർത്ഥ അക്കൗണ്ടിൽ ഇതില്ലെന്നും ബച്ചൻ കുറിച്ചു. നിരവധി താരങ്ങളുടെ പേരിൽ ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകളുണ്ടെന്നും ആരാധകർ ഇതു തിരിച്ചറിയണമെന്നും ബച്ചൻ പറഞ്ഞു. ട്വിറ്ററിൽ ബച്ചന് 1.5 കോടി ഫോളോവേഴ്‌സുണ്ട്. സോഷ്യൽനെറ്റ് വർക്കിങ് സൈറ്റുകളിൽ ഏറ്റവും സജീവമായ താരമാണ് ബച്ചൻ. വാസിറാണ് ബച്ചൻ അഭിനയിക്കുന്ന പുതിയ ചിത്രം. പീക്കുവാണ് അവസാനമിറങ്ങിയ ബച്ചൻ ചിത്രം.