- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംടിയുടെ രണ്ടാമൂഴത്തെ പറ്റി വീണ്ടും ചർച്ച; മോഹൻലാൽ ഭീമൻ ആകുമ്പോൾ ഭീഷ്മരായി അമിതാഭ് ബച്ചനെത്തുമെന്ന് ഉറപ്പിച്ച് സംവിധായകൻ; ഐശ്വര്യ റായിയെത്തുന്നത് കാണാൻ കാത്തിരുന്നവർക്ക് നിരാശ; 600 കോടി പ്രൊജക്ടിലൊരുങ്ങുന്ന ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യാൻ പീറ്റർഹെയ്ൻ
മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഹാഭാരതം വീണ്ടും സിനിമാലോകത്ത് ചർച്ചയായിരിക്കുകയാണ്. എം ടി വാസുദേവൻ നായർ തിരക്കഥഒരുക്കുന്ന ചിത്രത്തിൽ ഭീമനായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നതെന്ന് നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇക്കാര്യം സംവിധായകൻ സ്ഥീരികരിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിനിമയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭീഷ്മരെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുക. യെ്‌നനും സംവിധായകൻ സ്ഥിരീകരിച്ചു. അതേസമയം ഐശ്വര്യാ റായി സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്ത ശ്രീകുമാർ തള്ളി. അഭിനേതാക്കളുടെ കാര്യത്തിൽ ആലോചനകൾ നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പീറ്റർ ഹെയ്നാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവഹിക്കുക. രണ്ടു ഭാഗമായിട്ടായിരിക്കും രണ്ടാമൂഴം റിലീസ് ചെയ്യുക. ഏകദേശം 600 കോടി ബഡ്ജറ്റിലാണ് രണ്ടാമൂഴം ഒരുങ്ങുന്നത്. അമിതാഭ് ബച്ചനും മോഹൻലാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും രണ്ടാമൂഴം. 2010ൽ മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എ
മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഹാഭാരതം വീണ്ടും സിനിമാലോകത്ത് ചർച്ചയായിരിക്കുകയാണ്. എം ടി വാസുദേവൻ നായർ തിരക്കഥഒരുക്കുന്ന ചിത്രത്തിൽ ഭീമനായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നതെന്ന് നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇക്കാര്യം സംവിധായകൻ സ്ഥീരികരിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സിനിമയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭീഷ്മരെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുക. യെ്‌നനും സംവിധായകൻ സ്ഥിരീകരിച്ചു. അതേസമയം ഐശ്വര്യാ റായി സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്ത ശ്രീകുമാർ തള്ളി. അഭിനേതാക്കളുടെ കാര്യത്തിൽ ആലോചനകൾ നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
പീറ്റർ ഹെയ്നാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവഹിക്കുക. രണ്ടു ഭാഗമായിട്ടായിരിക്കും രണ്ടാമൂഴം റിലീസ് ചെയ്യുക. ഏകദേശം 600 കോടി ബഡ്ജറ്റിലാണ് രണ്ടാമൂഴം ഒരുങ്ങുന്നത്.
അമിതാഭ് ബച്ചനും മോഹൻലാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും രണ്ടാമൂഴം. 2010ൽ മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചിരുന്നു. രാം ഗോപാൽ വർമ്മ ഒരുക്കിയ ആഗ് എന്ന ചിത്രത്തിലും ഈ രണ്ട് പ്രതിഭകൾ ഒന്നിച്ചഭിനയിച്ചിരുന്നു. അതിന് ശേഷം വലിയൊരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും രണ്ടാമൂഴം.