ബോളീവുഡിലെ പ്രണയ നൈരാശ്യവും അമിതാഭ് ബച്ചന്റെ കാമുകിയായിരുന്ന രേഖയെ പോലെ തന്നെ അറിഞ്ഞതാണ് ബിപാഷയും. രേഖയുമായുള്ള പ്രശ്‌നങ്ങൾ പഴങ്കഥയാണെന്നും രേഖയ്‌ക്കൊപ്പം അഭിനയിക്കാൻ തയ്യാറാണെന്നും അമിതാഭ് ബച്ചൻ അറിയിച്ച് ആരാധകരെ ഞെട്ടിച്ചയുടെനെയാണ് ബച്ചൻ ഹോട്ട് ആൻഡ് സെക്‌സിയാണെന്നും പറഞ്ഞ് ബിപാഷയുടെ കമന്റ്.

ലോകസുന്ദരിയുടെ ഭർത്താവാകാൻ ഭാഗ്യം ലഭിച്ച അഭിഷേക് ബച്ചന് പോലും ലഭിക്കാത്ത ഒരു അഭിനന്ദനമാണ് ബച്ചന് ബിപാഷയുടെ വക ലഭിച്ചത്. 72 മത്തെ വയസിലും ബച്ചന് എങ്ങനെ ഇങ്ങനെയാകാൻ കഴിയുന്നു എന്നത് തന്നെ അതിശയിപ്പിക്കുന്നുവെന്ന് ബിപാഷ പറയുന്നു. ഇപ്പോഴുള്ള ചെറുപ്പക്കാർ ബച്ചന്റെ വ്യക്ത്വത്തിന്റെ 10 ശതമാനമെങ്കിലും തങ്ങളുടെ ജീവിതത്തിലേക്ക് പകർത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ബിപാഷ അഭിപ്രായപ്പെട്ടു.

ബിപാഷയുമായി വർഷങ്ങളായുള്ള പ്രണയബന്ധം അവസാനിപ്പിച്ച് മറ്റൊരാളെ വിവാഹം കഴിച്ച നടൻ ജോൺ എബ്രഹാമും ബച്ചനെ പോലെയാണല്ലൊ എന്നു കരുതിയാണോ ബിപാഷയുടെ അഭിപ്രായം എന്ന് വ്യക്തമല്ല. എന്തുത്തന്നെയായലും തന്റെ ഭർത്താവിനെ പ്രണയിച്ച രേഖയ്ക്ക് ചെരുപ്പ് അയച്ചു നൽകിയ ജയ ബച്ചൻ ബിപാഷയ്ക്ക് എന്തു സമ്മാനമാകും നൽകുക എന്നതാണ് ബോളീവുഡ് കാത്തിരിക്കുന്നത്.