- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് രാജ്ഞിയെ ഞെട്ടിച്ചു ബക്കിങ്ഹാം കൊട്ടാരത്തിലേക്കുള്ള ക്ഷണം ബിഗ് ബി നിരസിച്ചു; മോദിയും ഒഴിഞ്ഞു മാറി; അവസരം പാഴാക്കാതെ സുരേഷ് ഗോപി; തിങ്കളാഴ്ച മലയാളികൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട സദസ്സിനോട് എംബസിയിൽ നടനുമായി സൗഹൃദ സല്ലാപം
ലണ്ടൻ: സാമ്രാജ്യത്ത പത്രാസ് ഇന്നും കൈമോശം വന്നിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ് ബ്രിട്ടനിലെ സാധാരണക്കാർ. സമ്പത്തിലും അധികാരത്തിലും ഒക്കെ ബ്രിട്ടീഷ് രാജകുടുംബം അനുദിനം ചെറുതാകുന്നത് അവർക്കു വിശ്വസിക്കാൻ പോലും പ്രയാസമാണ്. ലോകത്തിനു മേൽ ഇന്നും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാണ് ബ്രിട്ടൻ എന്ന ധാരണയും ഉപേക്ഷിക്കാൻ അധികം പേരും തയ്യാറാകാത്തതും അതിശയോക്തിയല്ല. എന്നാൽ ഇക്കൂട്ടരെയും രാജകുടുംബത്തെയും ഒന്നിച്ചു ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിലെ സാക്ഷാൽ ബിഗ് ബി. ഇൻഡോ ബ്രിട്ടീഷ് സഹകരണം ശക്തിപ്പെടേണ്ടത് സാമ്പത്തിക സഹകരണത്തിൽ മാത്രമല്ല സാംസ്കാരിക പങ്കു വയ്ക്കലിൽ കൂടിയാണ് എന്ന ആശയം സ്വീകരിച്ചു ആദ്യമായി നടക്കുന്ന സമ്മേളനത്തിന് വേദിയാകുകയാണ് തിങ്കളാഴ്ച ബക്കിങ്ഹാം കൊട്ടാരം. ഈ വേദിയിലേക്ക് ഇന്ത്യയിൽ നിന്നും നിരവധി പ്രമുഖരാണ് എത്തുന്നത്. എന്നാൽ ഇന്ത്യൻ സിനിമയുടെ കൂടി ആരാധകരായ ബ്രിട്ടീഷുകാരെ ഞെട്ടിച്ചു കൊട്ടാരത്തിൽ നിന്നുള്ള ക്ഷണത്തിനു നോ എന്ന മറുപടിയാണ് അമിതാബ് ബച്ചൻ നൽകിയത്. അതേ സമയം മലയാളികൾക്ക് ആഹ്ലാദം നൽകി കേ
ലണ്ടൻ: സാമ്രാജ്യത്ത പത്രാസ് ഇന്നും കൈമോശം വന്നിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ് ബ്രിട്ടനിലെ സാധാരണക്കാർ. സമ്പത്തിലും അധികാരത്തിലും ഒക്കെ ബ്രിട്ടീഷ് രാജകുടുംബം അനുദിനം ചെറുതാകുന്നത് അവർക്കു വിശ്വസിക്കാൻ പോലും പ്രയാസമാണ്. ലോകത്തിനു മേൽ ഇന്നും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാണ് ബ്രിട്ടൻ എന്ന ധാരണയും ഉപേക്ഷിക്കാൻ അധികം പേരും തയ്യാറാകാത്തതും അതിശയോക്തിയല്ല. എന്നാൽ ഇക്കൂട്ടരെയും രാജകുടുംബത്തെയും ഒന്നിച്ചു ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിലെ സാക്ഷാൽ ബിഗ് ബി.
ഇൻഡോ ബ്രിട്ടീഷ് സഹകരണം ശക്തിപ്പെടേണ്ടത് സാമ്പത്തിക സഹകരണത്തിൽ മാത്രമല്ല സാംസ്കാരിക പങ്കു വയ്ക്കലിൽ കൂടിയാണ് എന്ന ആശയം സ്വീകരിച്ചു ആദ്യമായി നടക്കുന്ന സമ്മേളനത്തിന് വേദിയാകുകയാണ് തിങ്കളാഴ്ച ബക്കിങ്ഹാം കൊട്ടാരം. ഈ വേദിയിലേക്ക് ഇന്ത്യയിൽ നിന്നും നിരവധി പ്രമുഖരാണ് എത്തുന്നത്. എന്നാൽ ഇന്ത്യൻ സിനിമയുടെ കൂടി ആരാധകരായ ബ്രിട്ടീഷുകാരെ ഞെട്ടിച്ചു കൊട്ടാരത്തിൽ നിന്നുള്ള ക്ഷണത്തിനു നോ എന്ന മറുപടിയാണ് അമിതാബ് ബച്ചൻ നൽകിയത്. അതേ സമയം മലയാളികൾക്ക് ആഹ്ലാദം നൽകി കേരളത്തിന്റെ പ്രതിനിധിയായി സിനിമാതാരം കൂടിയായ സുരേഷ് ഗോപി എത്തുന്നുണ്ട്.
ജീവിതത്തിൽ അപൂർവമായി സംഭവിക്കുന്ന കാര്യമാണ് പലർക്കും ഇത്തരം അവസരങ്ങൾ. ബ്രിട്ടനിൽ സന്ദർശനത്തിന് എത്താൻ വിസ ലഭിക്കുന്നത് പോലും ഇന്നും പ്രയാസം ആയ സാഹചര്യത്തിൽ, ശത കോടികൾ ലോകമെമ്പാടും നിന്നായി ദൂരെ നിന്ന് ഒരു നോക്കു കാണാൻ കൊതിക്കുന്ന ബക്കിങ്ഹാം പാലസിലെ വിരുന്നു സൽക്കാരം വേണ്ടെന്നു വയ്ക്കാൻ ഒരു പക്ഷെ അമിതാബിനു മാത്രമേ കഴിയൂ. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻ സരോദ് മാന്ത്രികൻ അംജദ് അലിഖാന് ലണ്ടൻ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടക്കുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ബ്രിട്ടൻ വിസ നിരസിച്ചത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. മാദ്ധ്യമങ്ങൾ വൻതലക്കെട്ടുകൾ സൃഷ്ടിക്കുകയും ഇന്ത്യൻ സർക്കാർ അഭിമാന വിഷയമായി സംഭവം ഏറ്റെടുക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ വംശജനായ കീത് വ്യാസ് എം പി ഉൾപ്പെടെയുള്ളവർ ബ്രിട്ടനിൽ തന്നെ ശക്തമായ പ്രതിഷേധം നടത്തുകയും പിന്നീട് ഖാന് വിസ അനുവദിക്കുകയും ആയിരുന്നു.
ഖാൻ തന്നെ ഇക്കാര്യം ലണ്ടൻ ഇന്ത്യൻ എംബസിയെയും ഇന്ത്യൻ വിദേശ കാര്യാ മന്ത്രാലയത്തെയും മന്ത്രി സുഷമ സ്വരാജിനെയും ട്വിറ്റർ മുഖേനെ പ്രതിഷേധ രൂപത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. രണ്ടു വർഷം മുൻപ് ലണ്ടനിൽ മലയാളികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ നിശചയിച്ചിരുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. തുടർന്ന് സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തിയപ്പോൾ വിസ അനുവദിക്കുക ആയിരുന്നു.
അതേ സമയം സാംസ്‌കാരിക പങ്കുവയ്ക്കലിന് എത്തുന്ന ഇന്ത്യൻ സംഘത്തിലെ താരപരിവേഷമുള്ള മലയാളികൂടിയായ എംപി സുരേഷ് ഗോപിക്ക് ഇന്ത്യൻ ഹൈക്കമ്മീഷന്റെ നേതൃത്വത്തിൽ സ്വീകരണ പരിപാടിയും ഒരുക്കുന്നുണ്ട്. തിങ്കളഴ്ച ഉച്ചയ്ക്ക് 11 മണിക്കു എംബസി ആസ്ഥാനത്താണ് ചടങ്ങു നടക്കുക. ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരിക്കും പ്രവേശനം എന്ന് ഹൈക്കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 16നു ബ്രിട്ടണിലെ മലയാളി സമൂഹത്തെ വിരുന്നിനു ക്ഷണിച്ച ഉടനെ തന്നെ മറ്റൊരു പരിപാടിയും മലയാളികൾക്ക് വേണ്ടി ഒരുക്കുകയാണ് ഹൈ കമ്മീഷൻ. മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവർക്ക് ഹൈ കമ്മീഷന്റെ ക്ഷണം ലഭിച്ചു കഴിഞ്ഞു. ഹൈ കമ്മിഷനിലെ സീനിയർ അഡ്‌മിനിസ്ട്രേറ്റർ ടി ഹരിദാസ് പ്രത്യേക താൽപ്പര്യം എടുക്കുന്ന ചടങ്ങു എംബസി ഓഫീസിലെ ഗാന്ധി ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്. സുരേഷ് ഗോപി ഞായറാഴ്ച വൈകിട്ട് ലണ്ടനിൽ എത്തും.
കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉൾപ്പെടെയുള്ള സംഘമാണ് കൊട്ടാര സന്ദർശനത്തിന് എത്തുന്നത്. ബക്കിങ്ങാം കൊട്ടാരം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി പങ്കെടുക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉടൻ ഒരു ബ്രിട്ടീഷ് സന്ദർശനം ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ബ്രിട്ടൻ ഇന്ത്യ വിട്ടതിന്റെ എഴുപതാം വാർഷികം കൂടിയായതിനാൽ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ബ്രിട്ടീഷ് സന്ദർശനത്തിലാണ് ഇത്തരം ഒരു ചടങ്ങിന്റെ പ്രാധാന്യം ചർച്ച ചെയ്യപ്പെട്ടത്.
വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ നാലഞ്ച് വർഷമായി ബ്രിട്ടീഷ് മന്ത്രിമാർ അടിക്കടി ഇന്ത്യൻ സന്ദർശനം നടത്തുന്നുണ്ടെങ്കിലും തിരികെ ഇന്ത്യയുടെ ഭാഗത്തു നിന്നും അനുഭാവപൂർമായ സഹകരണം ഉണ്ടാകുന്നില്ലെന്ന് കൂടി ബോധ്യപ്പെട്ടതോടെയാണ് സർക്കാർ തന്നെ മുൻകൈ എടുത്തു കൊട്ടാരത്തിൽ ഇത്തരം ഒരു ചടങ്ങു നടത്തുന്നതിലൂടെ സഹകരണം മെച്ചപ്പെടുത്താൻ സഹായിക്കും എന്ന പ്രതീക്ഷ വളർത്തുന്നത്. രാഷ്ട്രീയ, സാമൂഹിക, സിനിമ കായിക രംഗങ്ങളിലെ പ്രമുഖരാണ് സന്ദർശനത്തിന് എത്തുന്നത്. സച്ചിൻ ടെണ്ടുൽക്കർ നടന്മാരായ കമൽഹസൻ, ദേവ് പട്ടേൽ, സംഗീത പ്രതിഭ എ ആർ റഹ്മാൻ എന്നിവരൊക്കെ സംഘത്തിൽ ഉണ്ടാകും.
എന്നാൽ അമിതാബ് ബച്ചന്റെ മരുമകൾ കൂടിയായ താരം ഐശ്വര്യ റായി മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെയും പത്നി സമാന്തയുടെയും പ്രിയ സുഹൃത്തുകൂടിയായ പശ്ചാത്തലത്തിൽ അമിതാബ് ക്ഷണം നിരസിച്ചത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സാമന്ത നടത്തുന്ന ചാരിറ്റി പരിപാടികളിലെ സ്ഥിരം ക്ഷണിതാവാണ് ഐശ്വര്യ. അവർ മിക്ക പരിപാടികളിലും പങ്കെടുക്കുകയും പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കുന്ന സൽക്കാരങ്ങളിൽ സജീവ സാന്നിധ്യം ആകുകയും ചെയ്തത് മാദ്ധ്യമങ്ങൾ ഏറെ ആഘോഷിച്ചിരുന്നു. നാല് വർഷം മുൻപ് അമിതാബിനെയും കാമറോണും സാമന്തയും പ്രധാനമന്ത്രിയുടെ വസതിയിൽ ക്ഷണിച്ചു വരുത്തി ഗ്ലോബൽ ഡിവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ രാജ്ഞിയുടെ ക്ഷണത്തെ നിരസിക്കാൻ അമിതാബ് പറയുന്ന കാരണം ജോലിത്തിരക്കാണ്. രണ്ടു ദിവസം മാറി നിൽക്കാൻ കഴിയാത്ത ജോലിത്തിരക്കാണോ ബിഗ് ബിക്കു എന്ന ചോദ്യമാണ് കൊട്ടാരം വൃത്തങ്ങൾ ഇപ്പോൾ മുറുമുറുകുന്നത്.
ചില ചിത്രങ്ങളുടെ ജോലികൾ തീർക്കാനുള്ള തിരക്കിലാണ് താരം എന്നാണ് കൊട്ടാരത്തെ ബിഗ് ബിയുടെ ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നത്. മാർച്ച് ആദ്യവാരം പുറത്തു വരുന്ന സർക്കാർ 3 യുടെ ജോലിത്തിരക്കാണ് അമിതാബിനെ ബ്രിട്ടിഷ് സന്ദർശനത്തിൽ നിന്നും അകറ്റിയത് എന്നാണ് അദ്ദേഹത്തിന്റെ പി ആർ ടീം വ്യക്തമാക്കുന്നത്. ആമിർ ഖാന് ഒപ്പം പ്രത്യക്ഷപ്പെടുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാനും അയാൻ മുഖർജിയുടെ ഡ്രാഗൺ, ആങ്കെൻ 2 എന്നിവയും ബച്ചന്റെ ഉടൻ പുറത്തു വരുന്ന ചിത്രങ്ങളാണ്.