വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന അമിതാഭ് ബച്ചൻ-ആമിർ ഖാൻ കൂട്ടുകെട്ടിന്റെ തഗ്‌സ് ഒഫ് ഹിന്ദോസ്ഥാനിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പിക്ചർ പുറത്തിറങ്ങി.ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളിലൊന്നായ 'ഖുദാബക്ഷി'നെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക് പിക്ചറാണ് അണിയറക്കാർ പുറത്ത് വിട്ടിരിക്കുന്നത്.

കടൽ പോരാളികളുടെ ലോഹ വസ്ത്രവും തലപ്പാവും ധരിച്ച് ഇടതു കൈയിൽ വാളുമേന്തി പായ് കപ്പലിന്റെ ഘടിപ്പിച്ച പീരങ്കിയുടെ പിന്നിൽ നിൽക്കുന്ന കമാണ്ടറുടെ ചിത്രമാണ് പുറത്തുവന്നത്. കൂടാതെ പീരങ്കിയിൽ ഒരു പരുന്ത് പറന്നു വന്ന് ഇരിക്കുന്നുണ്ട്. ഹോളിവുഡ് മാതൃകയിൽ കടൽ പോരാളികളുടെ കഥ പറയുന്ന ചിത്രത്തിന്റെ 25 സെക്കന്റ് ദൈർഘ്യമുള്ള മോഷൻ പിക്ചറാണിത്. കൊടുങ്കാറ്റിനെയും യുദ്ധത്തെയും അതിജീവിച്ച കൊള്ളക്കാരുടെ തലവൻ എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ടാഗ് ലൈൻ.

നേരത്തെ, ചിത്രത്തിന്റെ ലോഗോ പോസ്റ്റർ പുറത്തുവിട്ടിരുന്നു. കടലിന്റെ പശ്ചാത്തലിൽ നടക്കുന്ന കഥയാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ വിജയ് കൃഷ്ണ ആചാര്യയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധാനം.ഫിലിപ്പ് മെഡോസ് ടെയ്ലറുടെ നോവലായ കൺഫെഷൻസ് ഓഫ് എ തംഗ് ആൻഡ് ദ കൾട്ട് ഓഫ് ദ തഗ്ഗീ യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ.

അമിതാഭ് ബച്ചൻ, കത്രീന കൈഫ്, ഫാത്തിമ സനാ ഷേയ്ഖ് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 200 കോടിയുടെ ബഡ്ജറ്റിനാണ് ഒരുങ്ങുന്നത്. നവംബർ എട്ടിനാണ് ചിത്രം തിയേറ്റിലെത്തുക. യാഷ് രാജ് ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.