- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിച്ച് ആകുലപ്പെടരുത്; അന്യരുടെ അഭിപ്രായത്തിന്റെ നിഴലിൽ ജീവിക്കരുത്; അമിതാഭ് ബച്ചൻ നവ്യയ്ക്കും ആരാധ്യയ്ക്കും എഴുതിയ ഹൃദ്യമായ കത്ത് തരംഗമാകുന്നു
ഇന്ത്യൻ സിനിമ ഏറ്റവും മികച്ച നടൻ മാത്രമല്ല, അതിലും നല്ലൊരു മുത്തച്ഛൻ കൂടിയാണെന്ന് അഭിനയ കുലപതി ബിഗ്‌ബി തെളിയിച്ചിരിക്കുകയാണ്. അഭിനയത്തിൽ മാത്രമല്ല കുടുംബത്തോടുള്ള സ്‌നേഹബദ്ധങ്ങളിലും ചില നിലപാടുകളിലും വർത്തമാനങ്ങളിലും മനസ് ആ ശരീരത്തിന്റെ ഉയരേത്തേക്കാൾ മുകളിലാണ്. ഒരുപാടു വേളകളിൽ അതു നമുക്ക് മനസിലായിട്ടുണ്ട്. വീണ്ടും ബിഗ്‌ബി വാർത്തകളിൽ നിറയുകയാണ്. ചെറുമക്കളായ നവ്യയ്ക്കും ആരാധ്യയ്ക്കും എഴുതിയ ഹൃദ്യമായ കത്ത് തരംഗമാകുന്നു. ഈ കത്ത് എല്ലാ പെൺകുട്ടികൾക്കും ഉള്ള ഒരു മുത്തച്ഛന്റെ ഉപദേശമാണ്. മകന്റെയും മകളുടെയും പെൺമക്കൾക്കു കുറിച്ചതാണീ കത്തെങ്കിലും അത് ഇന്ത്യയിലെ ഓരോ പെൺകുഞ്ഞുങ്ങൾക്കും കൂടിയുള്ളതാണെന്നു നിസംശയം പറയാം. പെൺകുട്ടികളുടെ ചിന്തകൾ എങ്ങനെയുള്ളതാകണമെന്നും ജീവിതത്തെ എങ്ങനെ ചേർത്തു നിർത്തണമെന്നും ബച്ചൻ അക്ഷരങ്ങളിലൂടെ പറയുകയാണ്. തരംഗമായ കത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെയാണ്... എന്റെ വളരെ പ്രിയപ്പെട്ട നവ്യ & ആരാധ്യ, നിങ്ങൾ രണ്ട് പേർക്കും വളരെ വിലപ്പെട്ട പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട കടമ നിങ്ങ
ഇന്ത്യൻ സിനിമ ഏറ്റവും മികച്ച നടൻ മാത്രമല്ല, അതിലും നല്ലൊരു മുത്തച്ഛൻ കൂടിയാണെന്ന് അഭിനയ കുലപതി ബിഗ്‌ബി തെളിയിച്ചിരിക്കുകയാണ്. അഭിനയത്തിൽ മാത്രമല്ല കുടുംബത്തോടുള്ള സ്‌നേഹബദ്ധങ്ങളിലും ചില നിലപാടുകളിലും വർത്തമാനങ്ങളിലും മനസ് ആ ശരീരത്തിന്റെ ഉയരേത്തേക്കാൾ മുകളിലാണ്. ഒരുപാടു വേളകളിൽ അതു നമുക്ക് മനസിലായിട്ടുണ്ട്.
വീണ്ടും ബിഗ്‌ബി വാർത്തകളിൽ നിറയുകയാണ്. ചെറുമക്കളായ നവ്യയ്ക്കും ആരാധ്യയ്ക്കും എഴുതിയ ഹൃദ്യമായ കത്ത് തരംഗമാകുന്നു. ഈ കത്ത് എല്ലാ പെൺകുട്ടികൾക്കും ഉള്ള ഒരു മുത്തച്ഛന്റെ ഉപദേശമാണ്. മകന്റെയും മകളുടെയും പെൺമക്കൾക്കു കുറിച്ചതാണീ കത്തെങ്കിലും അത് ഇന്ത്യയിലെ ഓരോ പെൺകുഞ്ഞുങ്ങൾക്കും കൂടിയുള്ളതാണെന്നു നിസംശയം പറയാം. പെൺകുട്ടികളുടെ ചിന്തകൾ എങ്ങനെയുള്ളതാകണമെന്നും ജീവിതത്തെ എങ്ങനെ ചേർത്തു നിർത്തണമെന്നും ബച്ചൻ അക്ഷരങ്ങളിലൂടെ പറയുകയാണ്.
തരംഗമായ കത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെയാണ്...
എന്റെ വളരെ പ്രിയപ്പെട്ട നവ്യ & ആരാധ്യ,
നിങ്ങൾ രണ്ട് പേർക്കും വളരെ വിലപ്പെട്ട പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട കടമ നിങ്ങളുടെ ചുമലുകളിലാണ്. ആരാധ്യ നിനക്ക് നിന്റെ മുതുമുത്തച്ഛൻ ഡോ. ഹരിവംശ്റായ് ബച്ചന്റെ പാരമ്പര്യവും നവ്യ, നിന്റെ മുതുമുത്തച്ഛൻ ശ്രീ എച്ച് പി നന്ദയുടെ പാരമ്പര്യവും കാത്തുസൂക്ഷിക്കണം.
നിങ്ങളുടെ രണ്ടാളുടെയും മുതുമുത്തച്ഛന്മാരാണ് നിങ്ങളുടെ ഇപ്പോഴത്തെ പ്രശസ്തിക്കും അന്തസ്സിനും കാരണമായിട്ടുള്ളത്. നിങ്ങൾ രണ്ടാളും ബച്ചനും നന്ദയും ഒക്കെയായിരിക്കാം, പക്ഷേ നിങ്ങൾ പെൺകുട്ടികൾ ആണ്. കാരണം, നിങ്ങൾ രണ്ടാളും സ്ത്രീകളാണായതിനാൽ നിങ്ങളുടെ ചിന്താഗതികളെയും അതിരുകൾക്കും മറ്റുള്ളവർ നിബന്ധനകൾ ഉണ്ടാക്കും.
അവർ നിങ്ങളോട് പറയും എത് വസ്ത്രം ധരിക്കണം, എങ്ങനെ പെരുമാറണം, എന്ത് ചെയ്യണം എന്നെല്ലാം. മറ്റുള്ളവരുടെ ന്യായവിധികളുടെ നിഴലിൽ ജീവിക്കാതിരിക്കുക. നിങ്ങളുടെ വിവേകത്തിന്റെ വെളിച്ചത്തിൽ നിങ്ങളുടെ ആഗ്രഹങ്ങളെ സ്വയം തിരഞ്ഞെടുക്കുക. നിങ്ങൾ ധരിക്കുന്ന പാവാടയുടെ ഇറക്കമാണ് നിങ്ങളുടെ സ്വഭാവത്തിന്റെ അളവുകോൽ എന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കും. അത് വിശ്വസിക്കരുത്.
നിങ്ങളുടെ ചങ്ങാതികളെ കണ്ടെത്താൻ മറ്റുള്ളവരുടെ അഭിപ്രായം തിരക്കാൻ പോകരുത്. വിവാഹം ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുമ്പോൾ മാത്രം വിവാഹം ചെയ്യുക. മറ്റൊരു കാരണത്താലും വിവാഹം ചെയ്യരുത്.
ആളുകളോട് സംസാരിക്കുക. അവർ ചില ഭീതിജനകമായ കാര്യങ്ങൾ പറയും എന്നാൽ എതെല്ലാം കേട്ട് വിഷമിക്കേണ്ട. മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിച്ച് ആകുലപ്പെടരുത്.ഓരോ ദിവസത്തിന്റെയും അവസാനം, നിങ്ങൾ ചെയ്യുന്ന കാരണങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടാൻ നിങ്ങൾ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട്, നിങ്ങളുടെ തീരുമാനങ്ങളിൽ മറ്റുള്ളവരെ ഇടപെടുത്താതെ ഇരിക്കുക.