- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺബീറുമൊത്ത് കിടപ്പറ രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മരുമകളോട് ബിഗ് ബിക്ക് നീരസമോ? ഐശ്വര്യ ചിത്രത്തിലെ രംഗങ്ങൾ വെട്ടിമാറ്റാൻ അമിതാബ് ബച്ചൻ ആവശ്യപ്പെട്ടതായി പാപ്പരാസികൾ; പുതിയ വിവാദം ചിത്രത്തിന് വേണ്ടിയുള്ള പബ്ലിസിറ്റിയെന്നും ആരോപണം
രൺബീറുമൊത്ത് കിടപ്പറ രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മരുമകളോട് ബിഗ് ബിക്ക് നീരസമെന്ന കണ്ടെത്തലുമായി പാപ്പരാസികൾ. മാത്രമല്ല കരൻ ജോഹറിന്റെ യെ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിൽ രണ്ബീർ കപൂറുമായുള്ള ആഷിന്റ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ബിഗ് ബി ആവശ്യപ്പെട്ടതായുമാണ് ബി ടൗണിൽ നിന്നും വാർത്തകൾ പ്രചരിക്കുന്നത്. വിവാഹ ശേഷം ആഷ് സിനിമയിൽ അഭിനയിക്കുന്നതിനു പൂർണ്ണ പിന്തുണ നൽകിയതാണു ബച്ചൻ കുടുംബം. എന്നാൽ രൺബീറുമൊത്തുള്ള മരുമകളുടെ കിടപ്പറ രംഗങ്ങളാണ് കുടുംബത്തെ അസ്വസ്ഥരാക്കിയെന്നാണ് സംസാരം്. അതെ സമയം ഐശ്വര്യയുടെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും കുടുംബത്തിന്റെ ഇടപെടലുകൾ ഇല്ലെന്നുമാണ് ബച്ചൻ കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നത്. ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ വാർത്തയെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.ഫവദ് ഖാനും അനുഷ്‌കാ ശർമ്മയുമാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ നേരത്തെ, ഭർത്താവായ അഭിഷേക് ബച്ചൻ ആഷുമായി സൗന്ദര്യ പ്പിണക്കത്തിലാണെന്
രൺബീറുമൊത്ത് കിടപ്പറ രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മരുമകളോട് ബിഗ് ബിക്ക് നീരസമെന്ന കണ്ടെത്തലുമായി പാപ്പരാസികൾ. മാത്രമല്ല കരൻ ജോഹറിന്റെ യെ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിൽ രണ്ബീർ കപൂറുമായുള്ള ആഷിന്റ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ബിഗ് ബി ആവശ്യപ്പെട്ടതായുമാണ് ബി ടൗണിൽ നിന്നും വാർത്തകൾ പ്രചരിക്കുന്നത്.
വിവാഹ ശേഷം ആഷ് സിനിമയിൽ അഭിനയിക്കുന്നതിനു പൂർണ്ണ പിന്തുണ നൽകിയതാണു ബച്ചൻ കുടുംബം. എന്നാൽ രൺബീറുമൊത്തുള്ള മരുമകളുടെ കിടപ്പറ രംഗങ്ങളാണ് കുടുംബത്തെ അസ്വസ്ഥരാക്കിയെന്നാണ് സംസാരം്. അതെ സമയം ഐശ്വര്യയുടെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും കുടുംബത്തിന്റെ ഇടപെടലുകൾ ഇല്ലെന്നുമാണ് ബച്ചൻ കുടുംബവുമായി അടുപ്പമുള്ളവർ
പറയുന്നത്.
ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ വാർത്തയെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.ഫവദ് ഖാനും അനുഷ്‌കാ ശർമ്മയുമാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ
നേരത്തെ, ഭർത്താവായ അഭിഷേക് ബച്ചൻ ആഷുമായി സൗന്ദര്യ പ്പിണക്കത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പുതിയ വിവാദവും ഉയരുന്നത്.