- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബച്ചനു ഹെപ്പറ്റൈറ്റിസ് ബി പിടികൂടിയതു രക്തം സ്വീകരിച്ചപ്പോൾ; കരളിന്റെ 75 ശതമാനവും നശിച്ചു: എത്രകാലം ജീവിക്കുമെന്നറിയാതെ ബിഗ് ബി
മുംബൈ: ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ കരളിന്റെ 75 ശതമാനവും നശിച്ചെന്നു വെളിപ്പെടുത്തൽ. ബിഗ് ബി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കരളിന്റെ പ്രവർത്തനം വെറും 25 ശതമാനം മാത്രമാണെന്നും ബിഗ് ബി പറഞ്ഞു. ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട ക്യാമ്പയിന്റെ ഉദ്ഘാടനവേളയിലാണു സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ബച്ച
മുംബൈ: ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ കരളിന്റെ 75 ശതമാനവും നശിച്ചെന്നു വെളിപ്പെടുത്തൽ. ബിഗ് ബി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കരളിന്റെ പ്രവർത്തനം വെറും 25 ശതമാനം മാത്രമാണെന്നും ബിഗ് ബി പറഞ്ഞു. ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട ക്യാമ്പയിന്റെ ഉദ്ഘാടനവേളയിലാണു സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ബച്ചന്റെ വെളിപ്പെടുത്തൽ.
അപ്രതീക്ഷിതമായാണ് ഈ അസുഖം തനിക്കു പിടിപെട്ടതെന്ന് അമിതാഭ് വ്യക്തമാക്കി. കൂലി എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചുണ്ടായ അപകടത്തെ തുടർന്നു ചികിത്സയിൽ കഴിയുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് ബിയുടെ അണുക്കൾ തന്റെ ശരീരത്തിൽ കയറിയത്. ചികിത്സയിൽ കഴിയുമ്പോൾ ഇരുനൂറിലേറെപ്പേരിൽ നിന്നു രക്തം സ്വീകരിച്ചിരുന്നു. 60 ബോട്ടിൽ രക്തമാണു തന്റെ ശരീരത്തിൽ കയറ്റിയത്.
ഈയവസരത്തിലാണു തന്റെ ശരീരത്തിൽ ഹെപ്പറ്റൈറ്റിസ് ബി അണുക്കൾ കയറിയതെന്നും അമിതാഭ് പറയുന്നു. തനിക്ക് രക്തം തന്ന ഏതോ ഒരു ദാതാവിന് ഈ അസുഖം ഉണ്ടായിരുന്നു. ആ വ്യക്തിയിൽ നിന്നാണ് തനിക്ക് അസുഖം പടർന്നത്.
ഇപ്പോൾ വെറും 25 ശതമാനം മാത്രം പ്രവർത്തിക്കുന്ന കരളുമായാണ് താൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നതെന്നും അത്തരമൊരു വസ്ഥ ആരും ആഗ്രഹിക്കുന്നതല്ലെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.