- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസംതൃപ്തരായ നേതാക്കളെ കണ്ടെത്തി പദവി വാഗ്ദാനം ചെയ്യാൻ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ രഹസ്യമായി പ്രവർത്തിക്കുന്നു; നിഷ്പക്ഷരായ പൊതു പ്രവർത്തകരേയും സഭകളേയും ഒപ്പം ചേർക്കും; ഒരു സീറ്റെങ്കിലും കേരളത്തിൽ ഉറപ്പിക്കാൻ രണ്ടുംകൽപ്പിച്ച് അമിത് ഷാ; സംസ്ഥാന നേതൃത്വം പോലും അറിയാതെ രഹസ്യാന്വേഷണം പുരോഗമിക്കുന്നു
കോട്ടയം : കേരളവും തമിഴ്‌നാടും ഒഴികെ എല്ലായിടത്തും സംഘടനയ്ക്ക് അടിത്തറയായി. 22 സംസ്ഥാനങ്ങളാണ് എൻഡിഎ മുന്നണി ഭരിക്കുന്നത്. ഇനി അമിത് ഷായുടെ ലക്ഷ്യം കേരളമാണ്. തമിഴ്‌നാട്ടിൽ രജിനാകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി ഉറ്റു നോക്കുകയാണ്. രജനിയുടെ പിന്തുണ ബിജെപിക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ അമിതാ ഷായുടെ ശ്രദ്ധ കേരളത്തിലേക്കും. ത്രിപുര പിടിക്കാമെങ്കിൽ കേരളവും പിടിക്കാം. പക്ഷേ അതിനുള്ള കരുത്ത് കേരളത്തിലെ ബിജെപി നേതൃത്വത്തിനില്ല. ഈ സാഹചര്യത്തിൽ മറ്റ് പാർട്ടി നേതാക്കളെ ബിജെപിയിലേക്ക് അടുപ്പിക്കാനാണ് നീക്കം. കേരളത്തിലെ ഇടതു, വലതു മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്താൻ സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയുമായി അമിത് ഷാ കരാർ ഒപ്പിട്ടതായാണ് സൂചന. ബിജെപിയോട് ആഭിമുഖ്യമുള്ള വിരമിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയെ ആണു നിയോഗിച്ചിരിക്കുന്നത്. അമിത് ഷായോട് അടുപ്പമുള്ള പ്രതീഷ് വിശ്വനാഥനെ പോലുള്ളവർ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. സംസ്ഥാന അ
കോട്ടയം : കേരളവും തമിഴ്‌നാടും ഒഴികെ എല്ലായിടത്തും സംഘടനയ്ക്ക് അടിത്തറയായി. 22 സംസ്ഥാനങ്ങളാണ് എൻഡിഎ മുന്നണി ഭരിക്കുന്നത്. ഇനി അമിത് ഷായുടെ ലക്ഷ്യം കേരളമാണ്. തമിഴ്‌നാട്ടിൽ രജിനാകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി ഉറ്റു നോക്കുകയാണ്. രജനിയുടെ പിന്തുണ ബിജെപിക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ അമിതാ ഷായുടെ ശ്രദ്ധ കേരളത്തിലേക്കും. ത്രിപുര പിടിക്കാമെങ്കിൽ കേരളവും പിടിക്കാം. പക്ഷേ അതിനുള്ള കരുത്ത് കേരളത്തിലെ ബിജെപി നേതൃത്വത്തിനില്ല. ഈ സാഹചര്യത്തിൽ മറ്റ് പാർട്ടി നേതാക്കളെ ബിജെപിയിലേക്ക് അടുപ്പിക്കാനാണ് നീക്കം.
കേരളത്തിലെ ഇടതു, വലതു മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്താൻ സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയുമായി അമിത് ഷാ കരാർ ഒപ്പിട്ടതായാണ് സൂചന. ബിജെപിയോട് ആഭിമുഖ്യമുള്ള വിരമിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയെ ആണു നിയോഗിച്ചിരിക്കുന്നത്. അമിത് ഷായോട് അടുപ്പമുള്ള പ്രതീഷ് വിശ്വനാഥനെ പോലുള്ളവർ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ പോലും ഇക്കാര്യങ്ങൾ അറിയിച്ചിട്ടില്ല. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ബിജെപിയിൽ അടിമുടി പുനഃസംഘടനയുണ്ടാകുമെന്നും സൂചനയുണ്ട്.
ബിജെപി.യുടെ അടിത്തറ വികസിപ്പിക്കുന്ന പദ്ധതികളൊരുക്കാൻ ഏജൻസിയിലെ രണ്ടു മലയാളികൾ അടക്കം പത്തോളം ഉദ്യോഗസ്ഥർ രണ്ടു മാസമായി കേരളത്തിലുണ്ട്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സീറ്റിൽ ജയിച്ചേ മതിയാകൂ. ഇതിനൊപ്പം പത്തനംതിട്ടയിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനവും മത്സരിക്കാനാണ് സാധ്യത. ഈ രണ്ട് സീറ്റിലൊന്ന് ജയിക്കാനാണ് അമിത് ഷായുടെ രഹസ്യാന്വേഷണ ഇടപെടൽ.
ഇരുമുന്നണികളും കേരളത്തിൽ ബിജെപിയെ വർഗീയ പാർട്ടിയായി ചിത്രീകരിക്കുന്നതാണ് വളർച്ചയ്ക്ക് പ്രധാനതടസമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇതു മറികടക്കാനുള്ള പദ്ധതിക്കു രൂപം നൽകാനാവും ആദ്യശ്രമം. ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിൽപ്പെട്ട നേതാക്കളുടെ പട്ടിക ഇതിനായി പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ബിജെപി. മുന്നണിയുടെ ഭാഗമാക്കാനും ശ്രമിക്കും. ക്രൈസ്തവ മേഖലയിൽ സ്വാധീനമുള്ള മറ്റു പ്രാദേശിക പാർട്ടികളേയും അടുപ്പിക്കും.
മേഘാലയയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ആകർഷിക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് 70 കോടി രൂപയുടെ തീർത്ഥാടന ടൂറിസം പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കിയത് ഗുണം ചെയ്തെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. കേരളത്തിൽ ഇരു മുന്നണികളും ക്രൈസ്തവ വിഭാഗങ്ങളിൽ അപ്പോസ്തോലിക സഭകൾക്ക് മാത്രമാണ് കാര്യമായ പരിഗണന നൽകുന്നത്. എന്നാൽ ഈ വിഭാഗങ്ങൾക്കൊപ്പമുള്ള പ്രൊട്ടസ്റ്റന്റ്് വിഭാഗങ്ങളെ പാടെ അവഗണിക്കുകയാണ്.