ത്തർപ്രദേശിൽ ബിജെപി നേടിയ വൻവിജയത്തിന്റെ പശ്ചാത്തലത്തിൽ ദേശീയാധ്യക്ഷൻ അമിത് ഷാ നടത്തുന്ന ഭാരതപര്യടനം വ്യക്തമാ ലക്ഷ്യങ്ങളോടെ, രാജ്യ്‌തെ 11 കോടിയോളം വരുന്ന പാർട്ടിപ്രവർത്തകരെ മാത്രം ലക്ഷ്യമിട്ടല്ല ഷായുടെ യാത്രകൾ. മറിച്ച് നാല് ഇന്ത്യക്കാരിൽ ഒരാളെ ബിജെപിയിലെത്തിക്കുക എന്ന വിശാലമായ ലക്ഷ്യം അദ്ദേഹത്തിനുണ്ട്.

കോഴിക്കോട് കഴിഞ്ഞവർഷം നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർട്ടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. മോദിയുടെ നിർദ്ദേശം സ്വീകരിച്ച അമിത് ഷാ, അതിനുള്ള പുറപ്പാടിലാണ്. രാജ്യത്തെ 22.50 കോടി ജനങ്ങളെ ബിജെപിയിൽ എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഈ പ്രവർത്തനങ്ങളിൽ ഷായെ സഹായിക്കാൻ 3.78 കോടിയോളം മുഴുവൻ സമയ പ്രവർത്തകരുമുണ്ട്. ഒരു പ്രവർത്തകൻ ദവസം 50 ആളുകളെയെങ്കിലും സന്ദർശിച്ച് ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടും. അവരെ ചുമതലപ്പെടുത്തിയിട്ടുള്ള പ്രദേശത്ത് 15 ദിവസം കൊണ്ട് 750 പേരെ കാണുകയെന്നതാണ് ഓരോരുത്തർക്കുമുള്ള ദൗത്യം.

വളണ്ടിയർമാരിൽ മൂന്നുലക്ഷംപേരെങ്കിലും ഈ ലക്ഷ്യം പൂർത്തിയാക്കിയാൽ ബിജെപിക്ക് 22.50 കോടി ആളുകളുമായി ബന്ധമുണ്ടാക്കാൻ കഴിയുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. അംഗത്വം വർധിപ്പിക്കുകയെന്നതാണ് ഈ പരിപാടിയുടെ മുഖ്യലക്ഷ്യം. പാർട്ടി സ്ഥാപകൻ ദീൻ ദയാൽ ഉപാധ്യായയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. അദ്ദേഹത്തിന്റെ സന്ദേശങ്ങളുടെ പ്രസക്തിയും ജനങ്ങളെ അറിയിക്കും-അരുൺ സിങ് പറഞ്ഞു.

രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും പാർട്ടിക്ക് സജീവപ്രവർത്തകരെ സൃഷ്ടിക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാകട്ടെ, മുഴുവൻ സമയ പ്രവർത്തകരിലൂടെ രാജ്യത്തെ ഓരോ പൗരനിലേക്കും സ്വയം എത്തിച്ചേരുകയെന്ന ലക്ഷ്യവുമുണ്ട്. തന്റെ ഭരണത്തിന്റെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ ഈ വളണ്ടിയർമാർക്ക് സാധിക്കുമെന്ന് മോദി കരുതുന്നു.

പാർട്ടി പ്രവർത്തനത്തിൽ മാത്രമൊതുങ്ങുന്നതാവരുത് ജനസമ്പർക്ക പരിപാടിയെന്ന് നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ, പദ്ധതികൾ തുടങ്ങിയവ വിശദീകരിക്കണം. മോദി ആപ്പ്, ഭീം ആപ്പ് തുടങ്ങിയവ ഡൗൺലോഡ് ചെയ്ത് സർക്കാരുമായി കൂടുതൽ അടുപ്പം പുലർത്താനും അവർ ജനങ്ങളെ പ്രേരിപ്പിക്കും. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനും അവർ ശ്രമിക്കും.