- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമിത് ഷാ പദയാത്രികനാകുന്നത് സിപിഎമ്മിലെ പാർട്ടി ഗ്രാമങ്ങളിലൂടെ; പയ്യന്നൂർ മുതൽ പിലാത്തറ വരെ ഒമ്പത് കിലോമീറ്ററിലേറെ അമിത്ഷാ നടക്കും; മുഖ്യമന്ത്രിയുടെ നാട്ടിലൂടെയും ബിജെപി അധ്യക്ഷന്റെ യാത്ര കടന്നുപോകുമ്പോൾ സംഘർഷം ഭയന്ന ഇരു പാർട്ടിയിലെയും അണികൾ; ജനരക്ഷാ യാത്ര'യുടെ പേരിൽ വീണ്ടും ജനസ്പർദ്ധ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുത്ത് പൊലീസ്
കണ്ണൂർ: സിപിഐ.(എം.) പാർട്ടി ഗ്രാമങ്ങളിലൂടെ ബിജെപി. ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പദയാത്രികനാവുന്നത് ജനങ്ങളിൽ ആശങ്ക വിതക്കുന്നു. സിപിഐ.(എം )ന്റെ ചെങ്കോട്ടയായ പയ്യന്നൂരിൽ നിന്നും ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷ യാത്രയിലാണ് ദേശീയ പ്രസിഡണ്ട് പതയാത്രികനാവുന്നത്. പയ്യന്നൂർ മുതൽ പിലാത്തറ വരെ 9 കിലോമീറ്ററിലേറെ അമിത്ഷാ നടക്കും. തുടർന്ന് മൂന്നാം ദിവസം മമ്പറത്തു നിന്നും പിണറായി വഴി തലശ്ശേരിയിലേക്കുള്ള ജനരക്ഷാ യാത്രയിലും അമിത്ഷാ നടക്കും. മമ്പറം കഴിഞ്ഞാൽ പിണറായിയിലും തലശ്ശേരിയിലും നിരവധി പാർട്ടി ഗ്രാമങ്ങളാണ്. സിപിഐ.(എം )ന്റെ നെടുങ്കോട്ടയിലൂടെ തന്നെയാണ് അമിത്ഷാ കടന്നു പോവുക. സിപിഐ.(എം )ന്റെ തട്ടകത്തിലൂടെ ദേശീയ പ്രസിഡണ്ടു തന്നെ നടന്നു പോകുന്നത് അണികൾ ആവേശത്തോടെയാണ് കാണുന്നത്. എന്നാൽ ജില്ലയിലെ ജനങ്ങൾ ഉത്കണ്ഠയിലാണ്. യാത്രക്കിടയിലോ അതിനു ശേഷമോ വല്ല അനിഷ്ട സംഭവം ഉണ്ടാവുമോ എന്ന ഭീതിയിലാണ് സാധാരണ ജനത. അങ്ങിനെ സംഭവിച്ചാൽ അത് തടുത്തു നിർത്തുക അസാധ്യമാവും. സാധാരണ ഗതിയിൽ സംസ്ഥാന പദയാത്രക
കണ്ണൂർ: സിപിഐ.(എം.) പാർട്ടി ഗ്രാമങ്ങളിലൂടെ ബിജെപി. ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പദയാത്രികനാവുന്നത് ജനങ്ങളിൽ ആശങ്ക വിതക്കുന്നു. സിപിഐ.(എം )ന്റെ ചെങ്കോട്ടയായ പയ്യന്നൂരിൽ നിന്നും ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷ യാത്രയിലാണ് ദേശീയ പ്രസിഡണ്ട് പതയാത്രികനാവുന്നത്. പയ്യന്നൂർ മുതൽ പിലാത്തറ വരെ 9 കിലോമീറ്ററിലേറെ അമിത്ഷാ നടക്കും. തുടർന്ന് മൂന്നാം ദിവസം മമ്പറത്തു നിന്നും പിണറായി വഴി തലശ്ശേരിയിലേക്കുള്ള ജനരക്ഷാ യാത്രയിലും അമിത്ഷാ നടക്കും. മമ്പറം കഴിഞ്ഞാൽ പിണറായിയിലും തലശ്ശേരിയിലും നിരവധി പാർട്ടി ഗ്രാമങ്ങളാണ്. സിപിഐ.(എം )ന്റെ നെടുങ്കോട്ടയിലൂടെ തന്നെയാണ് അമിത്ഷാ കടന്നു പോവുക. സിപിഐ.(എം )ന്റെ തട്ടകത്തിലൂടെ ദേശീയ പ്രസിഡണ്ടു തന്നെ നടന്നു പോകുന്നത് അണികൾ ആവേശത്തോടെയാണ് കാണുന്നത്.
എന്നാൽ ജില്ലയിലെ ജനങ്ങൾ ഉത്കണ്ഠയിലാണ്. യാത്രക്കിടയിലോ അതിനു ശേഷമോ വല്ല അനിഷ്ട സംഭവം ഉണ്ടാവുമോ എന്ന ഭീതിയിലാണ് സാധാരണ ജനത. അങ്ങിനെ സംഭവിച്ചാൽ അത് തടുത്തു നിർത്തുക അസാധ്യമാവും. സാധാരണ ഗതിയിൽ സംസ്ഥാന പദയാത്രകൾ ദേശീയ പാതവഴിയും നഗര പാതകൾ വഴിയുമാണ് കടന്നു പോകാറ്. ബിജെപി.യുടെ ജനരക്ഷാ യാത്ര സിപിഐ.(എം.) പാർട്ടി ഗ്രാമങ്ങളിൽ സന്ദേശമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ പരസ്പരം ഏറ്റുമുട്ടുന്ന രണ്ടു പാർട്ടികൾ ജനരക്ഷാ യാത്രയുടെ പേരിൽ വീണ്ടും സ്പർദ്ധ ഉടലെടുക്കുമോ എന്ന ഭയം ജനത്തെ വേട്ടയാടുന്നു.
ജനരക്ഷാ യാത്രയുടെ ഉത്ഘാടനം മുതൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ നിന്നുള്ള പൊലീസ് സേനയെ പയ്യന്നൂരിൽ വിന്യസിച്ചു തുടങ്ങി. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള പൊലീസുകാരാണ് എത്തിയിട്ടുള്ളത്. നാളെ പയ്യന്നൂർ മുതൽ പിലാത്തറ വരെയുള്ള ദേശീയ പാത പൂർണ്ണമായും പൊലീസ് വലയത്തിലാകും. തളിപ്പറമ്പ മുതൽ കാസർഗോഡ് തലപ്പാടി വരെയുള്ള ദേശീയ പാതയും പൊലീസിന്റെ നിയന്ത്രണത്തിലാണ്. തലപ്പാടി വരെ മുന്നൂറോളം വാഹനങ്ങളുടെ അകമ്പടിയിൽ മംഗളൂരു ബിജെപി. ജില്ലാ കമ്മിറ്റി കേരളാ അതിർത്തിയിലേക്ക് അമിത്ഷായെ എത്തിക്കും. തുടർന്നാണ് അമിത്ഷാ കേരളത്തിലേക്ക് കടക്കുക.
നാളെ ഉച്ച തിരിഞ്ഞ് പയ്യന്നൂർ നഗരത്തിലെ വിദ്യാലയങ്ങൾക്ക് അവധി നൽകിയിരിക്കയാണ്. എന്നാൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ രാവിലെ വിദ്യാർത്ഥികൾക്ക് നഗരത്തിൽ പ്രവേശിക്കാനോ ഉച്ചതിരിഞ്ഞ് മടങ്ങി പോകാനോ പ്രയാസമാകും. മദ്യഷാപ്പുകൾക്കും അവധി നൽകിട്ടുണ്ട്. ഐ.ജി. മഹിപാൽ യാദവ്, കണ്ണൂർ എസ്‌പി. ശിവ വിക്രം, എന്നിവർ സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. ഇസെഡ് പ്ലസ് കാറ്റഗറി സെക്യൂരിറ്റിയുള്ള നേതാക്കൾ ഉത്ഘാടന പരിപാടിയിലും തുടർന്ന് പയ്യന്നൂർ മുതൽ പിലാത്തറ വരെയുള്ള യാത്രയിലും പങ്കെടുക്കുന്നതിനാൽ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് കേരളാ പൊലീസ് സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ളത്.