- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജിഹാദി-ചുവപ്പു ഭീകരതക്കെതിരായ അമിത്ഷായുടെ പ്രസംഗത്തിൽ ഒരിടത്തും 'ജിഹാദി' പരാമർശമില്ല; കേരള മുഖ്യമന്ത്രിക്ക് സ്ഥല വിശേഷണം ചാർത്താതെ 'വിജയൻ' എന്നു മാത്രം വിളിച്ച് പ്രകോപനം; കുമ്മനത്തിന്റെ ജനരക്ഷാ യാത്രയിൽ ബിജെപി അധ്യക്ഷൻ ഉന്നമിട്ടത് പിണറായിയെയും സിപിഎമ്മിനെയും മാത്രം!
കണ്ണൂർ: ജനരക്ഷാ യാത്രയിൽ ബിജെപി. ദേശീയ പ്രസിഡണ്ട് അമിത് ഷാ കടന്നാക്രമിച്ചത് സിപിഐ.(എം) നെ മാത്രം. കഴിഞ്ഞ രാത്രി പിലാത്തറയിൽ അവസാനിച്ച യാത്രയിൽ രണ്ടര മണിക്കൂർ നടന്നാണ് അമിത് ഷാ എത്തിയത്. സ്വീകരണ കേന്ദ്രങ്ങളിൽ അരമണിക്കൂർ വീതം പ്രസംഗം. പ്രസംഗത്തിലുടനീളം സിപിഐ.(എം) നെ വെല്ലുവിളിക്കുന്ന യുദ്ധതന്ത്രം. ഒരിടത്തു പോലും 'ജിഹാദി ' പരാമർശമില്ല. അതുകൊണ്ടു തന്നെ ഒരു കാര്യം വ്യക്തം. കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര സിപിഐ.(എം) നെ ലക്ഷ്യമിട്ടുതന്നെ. കണ്ണൂരിലെ ചെങ്കോട്ടകളിലൂടെയുള്ള അമിത് ഷായുടെ നടത്തം താത്കാലികമായെങ്കിലും ഓളമുണ്ടാക്കാൻ കഴിഞ്ഞുവെന്നത് എതിരാളികൾ പോലും സമ്മതിക്കും. ജില്ലയിലെ 13 ബിജെപി. പ്രവർത്തകർ ബലിദാനികളായതിൽ മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്ന് അമിത ്ഷാ പ്രസംഗിച്ചിടത്തെല്ലാം ഊന്നിപറഞ്ഞു. കേരള മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയെന്നും വിജയനെന്നും മാത്രമായിരുന്നു അമിത് ഷാ പ്രസംഗത്തിലുടനീളം പരാമർശിച്ചത്. ഒരിടത്തും പിണറായി എന്നോ പിണറായി വിജയനെന്നോ പരാമർശിച്ചേയില്ല. പിണറായി എന്ന പേരിൽ അറിയപ്പെടുന
കണ്ണൂർ: ജനരക്ഷാ യാത്രയിൽ ബിജെപി. ദേശീയ പ്രസിഡണ്ട് അമിത് ഷാ കടന്നാക്രമിച്ചത് സിപിഐ.(എം) നെ മാത്രം. കഴിഞ്ഞ രാത്രി പിലാത്തറയിൽ അവസാനിച്ച യാത്രയിൽ രണ്ടര മണിക്കൂർ നടന്നാണ് അമിത് ഷാ എത്തിയത്. സ്വീകരണ കേന്ദ്രങ്ങളിൽ അരമണിക്കൂർ വീതം പ്രസംഗം. പ്രസംഗത്തിലുടനീളം സിപിഐ.(എം) നെ വെല്ലുവിളിക്കുന്ന യുദ്ധതന്ത്രം. ഒരിടത്തു പോലും 'ജിഹാദി ' പരാമർശമില്ല. അതുകൊണ്ടു തന്നെ ഒരു കാര്യം വ്യക്തം. കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര സിപിഐ.(എം) നെ ലക്ഷ്യമിട്ടുതന്നെ.
കണ്ണൂരിലെ ചെങ്കോട്ടകളിലൂടെയുള്ള അമിത് ഷായുടെ നടത്തം താത്കാലികമായെങ്കിലും ഓളമുണ്ടാക്കാൻ കഴിഞ്ഞുവെന്നത് എതിരാളികൾ പോലും സമ്മതിക്കും. ജില്ലയിലെ 13 ബിജെപി. പ്രവർത്തകർ ബലിദാനികളായതിൽ മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്ന് അമിത ്ഷാ പ്രസംഗിച്ചിടത്തെല്ലാം ഊന്നിപറഞ്ഞു. കേരള മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയെന്നും വിജയനെന്നും മാത്രമായിരുന്നു അമിത് ഷാ പ്രസംഗത്തിലുടനീളം പരാമർശിച്ചത്. ഒരിടത്തും പിണറായി എന്നോ പിണറായി വിജയനെന്നോ പരാമർശിച്ചേയില്ല. പിണറായി എന്ന പേരിൽ അറിയപ്പെടുന്ന മുഖ്യമന്ത്രിക്ക് സ്ഥല വിശേഷണം ചാർത്താൻ അമിത് ഷാ ഒരുങ്ങാത്തത് ബോധപൂർവ്വമെന്ന് സംശയിക്കാം.
രാഷ്ട്രീയ പാർട്ടികൾ ഏതായാലും സംസ്ഥാനതല യാത്രകളെല്ലാം ആരംഭിക്കുന്നത് പതിവനുസരിച്ച് കാസർഗോഡ് ജില്ലയിൽ നിന്നാണ്. കേരളത്തിന്റെ അതിർത്തി ജില്ലാ എന്നതിനാലാണ് കാസർഗോഡ് എല്ലാ ജാഥകളുടേയും തുടക്കമാവുന്നത്.കോൺഗ്രസ്സ് കേരള അതിർത്തിയായ മഞ്ചേശ്വരത്തു നിന്നും സിപിഐ.(എം.) ഉം മറ്റ് കക്ഷികളും കാസർഗോഡു നിന്നുമാണ് അവരുടെ യാത്രകൾ ആരംഭിക്കാറ്. എന്നാൽ ബിജെപി. അവരുടെ ശക്തി കേന്ദ്രമായ മഞ്ചേശ്വരത്തേയും കാസർഗോഡിനേയും ഒഴിവാക്കി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും രക്ഷാ യാത്ര ആംഭിച്ചത് തന്നെ സിപിഐ.(എം ) നോടുള്ള അപ്രഖ്യാപിത യുദ്ധമാണ്. അമിത് ഷാ തന്നെ അത് ഊന്നി പറയുകയും ചെയ്തു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. ഇത്തവണ അവർ ഭരണത്തിലേറിയ ശേഷം 13 ബിജെപി, ആർ.എസ്. എസ്. പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അവരുടെ കുടുംബത്തെ സാക്ഷി നിർത്തി അമിത് ഷാ പറഞ്ഞത് ഇങ്ങിനെ. അവരുടെ ബലിദാനം വെറുതെയാവില്ല.
സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനാണ് ജനരക്ഷാ യാത്രയുടെ നേതൃത്വമെങ്കിലും ഇന്നലെ താരമായത് ദേശീയ പ്രസിഡണ്ട് അമിത് ഷാ തന്നെ. ഉത്ക്കണ്ഠയോടെയാണ് ജനരക്ഷാ യാത്രയുടെ ആദ്യ ദിനം കടന്നു പോയത്. കരിവെള്ളൂരിൽ നടന്ന അനിഷ്ട സംഭവം ഒഴിച്ചാൽ പൊതുവേ സമാധാന പരമായിരുന്നു. പൊലീസിന്റെ ശക്തമായ വിന്വാസം ഒരു പരിധി വരെ വിജയിച്ചതിന്റെ തെളിവാണിത്. ഇന്ന് കീച്ചേരി മുതൽ കണ്ണൂർ വരെയുള്ള യാത്രയാണ്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാദാണ് ഇന്നത്തെ യാത്രയിലെ താരം. കേന്ദ്ര മന്ത്രി ശിവപ്രസാദ് ശുക്ലയും അൽഫോൻസ് കണ്ണന്താനവും സുരേഷ് ഗോപി എം. പി.യും ഇന്നത്തെ യാത്രയിൽ അണിചേർന്നിട്ടുണ്ട്. ന്യൂഡൽഹി ബിജെപി. സംസ്ഥാന പ്രസിഡണ്ട് മനോജ് തിവാരിയും ജാഥാംഗമായെത്തിയിട്ടുണ്ട്.
നാളെ മമ്പറത്തു നിന്നും പിണറായി വഴി തലശ്ശേരിയിലേക്കുള്ള യാത്രയാണ് ജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. മമ്പറം കഴിഞ്ഞാൽ പിന്നെ സിപിഐ.(എം ) ന്റെ പാർട്ടി ഗ്രാമങ്ങളാണ്. നാളത്തെ ജനരക്ഷാ യാത്രയിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ബിജെപി.യുടെ ജാഥ തങ്ങളെ കൂടുതൽ പ്രസക്തമാക്കിയെന്നാണ് സിപിഐ.(എം) ലോക്കൽ സെക്രട്ടറിമാർ പറയുന്നത്. ജാഥ കടന്നു പോയ സ്ഥലങ്ങളിലെല്ലാം അനുഭാവികൾ സടകുടഞ്ഞെഴുന്നേൽക്കുകയാണ്. രാജ്യത്ത് രണ്ട് ശതമാനം മാത്രം വരുന്ന സിപിഐ.(എം) നെ ദേശീയ തലത്തിൽ ചെറുക്കാൻ ബിജെപി. ലക്ഷ്യമിട്ടിരിക്കുന്നത് അതിന് തെളിവാണ്. പ്രാദേശിക തലത്തിൽ അണികൾ ഉണർന്നിരിക്കയാണെന്ന് എളയാവൂർ ലോക്കൽ സെക്രട്ടറി സി.വിനോദ് പറയുന്നു.