സിനിമ പ്രവേശനത്തിന്റെ അൻപതാം വർഷത്തിൽ അമിതാബച്ചന് ഒരു സന്തോഷം കൂടി. പരസ്യ ചിത്രത്തിൽ സ്വന്തം മകൾ ശ്വേതയോടൊപ്പം അഭിനയിക്കാൻ സാധിക്കുന്ന സന്തോഷംബച്ചൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു .അമിതാഭിന്റെയും ജയയുടെയും മകൾ ശ്വേത ബച്ചൻ അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത് കല്യാണിന്റെ പരസ്യ ചിത്രത്തിലൂയാണ.കല്യാണിന്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളാണ് ബച്ചൻ

ബച്ചൻ കുടുംബത്തിൽ നിന്ന് ക്യാമറയ്ക്കു മുന്നിലെത്തുന്ന അഞ്ചാമത്തെയാളാണ് ശ്വേത ബച്ചൻ നന്ദ.പരസ്യത്തിന്റെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു.ജൂൺ 17 ഫാദേഴ്‌സ് ഡേ ആയതിനാൽ ഇത്തവണ പരസ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീമും അതു പോലെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. എൽ ആൻഡ് കെ സാച്ചിയാണ് പരസ്യചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സ്‌കൾപ്ചേഴ്സ് ബാനറിൽ ജി.ബി വിജയ് ആണ് പരസ്യചിത്രം ഒരുക്കുന്നത്. ജൂലൈയിൽ പരസ്യം പുറത്തിറങ്ങും.പരസ്യത്തിൽ അച്ഛനും മകളുമായിത്തന്നെയാണ് ഇവർ അഭിനയിച്ചതെന്ന് കല്യാൺ ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു.

ബച്ചന്റെ രണ്ടാമത്തെ മകൻ അഭിഷേക് ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് പ്രവേശിച്ചുവെങ്കിലും ശ്വേത സിനിമാരംഗത്തു നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചൻ കവിയായിരുന്നു. ശ്വേത രചിച്ച ആദ്യ നോവൽ ഈ ഒക്ടോബറിൽ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്സ് എന്നാണ് കന്നി നോവലിന്റെ പേര്.

പ്രശസ്ത ബംഗാളി സംവിധായകനായ മൃണാൾ സെന്നിന്റെ സിനിമയിൽ ശബ്ദം നൽകിയാണു അമിതാഭ് ബച്ചൻ സിനിമയിലെത്തുന്നത്. 1969 ൽ പൂർത്തിയാക്കിയ ചിത്രത്തിൽ അമിതാഭ് ജോലി തുടങ്ങിയതു 68 ലാണ്; 50 വർഷം മുൻപ്. 69ൽ അദ്ദേഹം അഭിനയിച്ച സാത് ഹിന്ദുസ്ഥാനി റിലീസ് ചെയ്തു. വ്യവസായിയും എസ്‌കോർട്ട്‌സിന്റെ മാനേജിങ് ഡയറക്ടറുമായ നിഖിൻ നന്ദയുടെ ഭാര്യയായ ശ്വേത വിദേശ പഠനത്തിനു ശേഷം ഡിസൈനറായി.