- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരം മറയ്ച്ചു വന്നാലേ അഭിമുഖം നൽകൂവെന്ന് താൻ പറഞ്ഞിട്ടില്ല; ഇന്ത്യൻ ടി വി അവതാരകയെ താൻ മടക്കി അയച്ചുവെന്നത് തെറ്റായ വാർത്തയെന്ന് ഹാഷിം അംല
ന്യൂഡൽഹി: അൽപ്പവസ്ത്രം ധരിച്ചെത്തിയ ഇന്ത്യൻ ചാനൽ അവതരകയ്ക്ക് അഭിമുഖം നൽകാൻ താൻ വിസമ്മതിച്ചുവെന്ന വിധത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനെ തള്ളി ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്ടൻ ഹാഷിം അംല രംഗത്തെത്തി. മാന്യമായി വസ്ത്രം ധരിച്ചു വന്നാൽ അഭിമുഖം അനുവദിക്കാമെന്ന് ഇന്ത്യൻ ടി.വി അവതാരകയെ താൻ മടക്കി അയച്ചു എന്ന് പ്രചരിക്കുന്ന വാർത്ത് തെറ്റെന
ന്യൂഡൽഹി: അൽപ്പവസ്ത്രം ധരിച്ചെത്തിയ ഇന്ത്യൻ ചാനൽ അവതരകയ്ക്ക് അഭിമുഖം നൽകാൻ താൻ വിസമ്മതിച്ചുവെന്ന വിധത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനെ തള്ളി ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്ടൻ ഹാഷിം അംല രംഗത്തെത്തി. മാന്യമായി വസ്ത്രം ധരിച്ചു വന്നാൽ അഭിമുഖം അനുവദിക്കാമെന്ന് ഇന്ത്യൻ ടി.വി അവതാരകയെ താൻ മടക്കി അയച്ചു എന്ന് പ്രചരിക്കുന്ന വാർത്ത് തെറ്റെന്ന് അംല ട്വിറ്ററിലൂടെ അറിയിച്ചു.
സോഷ്യൽ മീഡിയയിലും ഇന്റർനെറ്റുകളിലും പ്രചരിക്കുന്ന 95 ശതമാനം കാര്യങ്ങളും തെറ്റാണ്. എന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിച്ച് വരാൻ അവതാരികയോട് ആവശ്യപ്പെട്ടിട്ടില്ല. ഒരു ദക്ഷണാഫ്രിക്കകാരൻ എന്ന നിലയ്ക്ക് വ്യക്തികളുടെ സംസ്‌കാരത്തോടും വിശ്വാസങ്ങളോടും ബഹുമാനമുണ്ട്. തന്റെ വിശ്വാസങ്ങൾ ആരേയും അടിച്ചേൽപ്പിക്കിലെന്നും അംല വ്യക്തമാക്കി.
അഭിമുഖത്തിനായി എത്തിയ അവതാരികയുടെ ഇറക്കം കുറഞ്ഞ വസ്ത്രധാരണം തനിക്ക് അംഗീകരിക്കാൻ കഴിയിലെന്ന് അംല അധികൃതരെ അറിയിച്ചുവെന്ന തരത്തിലാണ് സമൂഹ മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. എബിപി ലൈവിലെ അവതാരികയാണ് മോഡേൺ വേഷമണിഞ്ഞ് അംലയെ അഭിമുഖം നടത്താനെത്തിയപ്പോൾ അനുമതി നിഷേധിക്കപ്പെട്ടതെന്നാണ് സോഷ്യൽ മീഡിയയൽ പ്രചരിച്ചത്.
അവതാരികയുടെ ഇറുകിയതും ചെറുതുമായ മേൽവസ്ത്രവും ഇറക്കം കുറഞ്ഞ വസ്ത്രധാരണവും തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് താരം അധികൃതരെ അറിയിക്കുകയാിരുന്നു എന്നും പറഞ്ഞെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചു. ഈ പ്രചരണത്തിന്റെ പേരിൽ അനാവശ്യമായി വിമർശനം നേരിടേണ്ടി വന്നപ്പോഴാണ് അംല മറുപിടിയുമായി രംഗത്തെത്തിയത്. ഇസ്ലാം മതവിശ്വാസിയായ അംല മുമ്പ് ടീം ജേഴ്‌സിയിൽ കാസ്റ്റിൽ ബിയറിന്റെ പരസ്യം ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്തും വാർത്തകളിൽ നിറഞ്ഞിരുന്നു.