- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി നമ്മുടെ പ്രധാനമന്ത്രി; അരവിന്ദ് നമ്മുടെ മുഖ്യമന്ത്രി; ആപ്പിന്റെ വെബ്സൈറ്റിലെ മോദി ഭക്തി പുലിവാലായപ്പോൾ തിരുത്തി മുഖം രക്ഷിച്ചു
പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണോ ആം ആദ്മി പാർട്ടി ചെയ്ത് കൂട്ടുന്നത്...?. ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുലഭ്യം പറഞ്ഞിരുന്ന ആം ആദ്മി പെട്ടെന്നൊരു നാൾ മോദി സ്തുതിയുമായി പാർട്ടി വെബ്‌സൈറ്റിലൂടെ രംഗത്തെത്തിയത് കണ്ടാണ് ചിലർക്കങ്ങിനെ തോന്നിയത്. ഡൽഹി പറയുന്നു... മോദി നമ്മുടെ പ്രധാനമന്ത്രി... അരവിന്ദ് നമ്മുടെ മുഖ്യമന്ത്രി.... എന്ന

പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണോ ആം ആദ്മി പാർട്ടി ചെയ്ത് കൂട്ടുന്നത്...?. ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുലഭ്യം പറഞ്ഞിരുന്ന ആം ആദ്മി പെട്ടെന്നൊരു നാൾ മോദി സ്തുതിയുമായി പാർട്ടി വെബ്‌സൈറ്റിലൂടെ രംഗത്തെത്തിയത് കണ്ടാണ് ചിലർക്കങ്ങിനെ തോന്നിയത്. ഡൽഹി പറയുന്നു... മോദി നമ്മുടെ പ്രധാനമന്ത്രി... അരവിന്ദ് നമ്മുടെ മുഖ്യമന്ത്രി.... എന്ന സന്ദേശത്തോടെയുള്ള ബാനറാണ് വെള്ളിയാഴ്ച ആം ആദ്മി വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഹോം പേജിൽ ഇത്തരം പോസ്റ്റർ കൊണ്ടു വന്നതിനെ പരിഹസിച്ച് ഫേസ്‌ബുക്കിലും ട്വിറ്ററിലും പോസ്റ്റുകൾ പെരുകിയതോടെ ഈ ബാനർ എടുത്ത് മാററാൻ ആം ആദ്മി നിർബന്ധിതമായി. മോദി ഭക്തി പുലിവാലായപ്പോൾ അത് തിരുത്തി മുഖം രക്ഷിക്കാൻ ആം ആദ്മിക്ക് മേൽ സമ്മർദമുണ്ടാകുകയായിരുന്നു.
മോദിയെ മുന്നിൽ നിർത്തി സ്വയം വിൽക്കാൻ ആം ആദ്മി ശ്രമിക്കുന്നത് നാണക്കേടാണെന്നാണ് പലരും ട്വീറ്റ് ചെയ്തത്. ആജ് ഹെയ്ൽ മോദി ആൻഡ് ബിഫോർ ജനറൽ ഇലക്ഷൻ ഇറ്റ് വാസ് ജെയിൽ മോദി എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആം ആദ്മിയുടെ വെബ്‌സൈറ്റ് ആരോ ഹാക്ക് ചെയ്‌തെന്നാണ് ഇത് കണ്ടപ്പോൾ തനിക്ക് തോന്നിയതെന്നാണ് മറ്റൊരു ട്വിറ്റർ യൂസറുടെ പരിഹാസം. പാർട്ടിയുടെ നേതാവ് അരവിന്ദ് കെജറിവാൾ ട്വിറ്ററിൽ ആക്ടീവാണെങ്കിലും ഈ ട്വീറ്റുകളോട് അദ്ദേഹം പ്രതികരിച്ചില്ല.
ഡൽഹിയിലെ വോട്ടർമാർ ശക്തനായ ഒരു പ്രധാനമന്ത്രിയെ വേണമെന്ന് തീരുമാനിച്ചിരുന്നു. അതിനെത്തുടർന്നാണ് അവർ നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത്. അഴിമതി, പണപ്പെരുപ്പം, നല്ല സ്‌കൂളുകൾ, ട്രാൻസ്‌പോർട്ട്, ഹോസ്പിറ്റലുകൾ തുടങ്ങിയ പരിഹരിക്കാൻ ഇപ്പോൾ അവർക്ക് ശക്തനായ ഒരു മുഖ്യ മന്ത്രിയെയും വേണം. അവർക്ക് അരവിന്ദ് കെജരിവാളിനെ വീണ്ടും വേണം...'. ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും പ്രസ്തുത ബാനറിനൊപ്പം സൈറ്റിൽ സ്ഥാനം പിടിച്ചിരുന്നു.
ഡൽഹി മുഖ്യമന്ത്രിയായി കഴിഞ്ഞ ഡിസംബറിൽ കെജറിവാൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റ വീഡിയോയും സൈറ്റിലിട്ടിരുന്നെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.
അത്രയധികം അറിയപ്പെടാത്ത ബിജെപി നേതാവായ ജഗദീഷ് മുക്തിയുമായുള്ള നേരിട്ടുള്ള മത്സരമാണ് താൻ നടത്തുന്നതെന്ന് അടുത്തിടെയുള്ള അഭിമുഖങ്ങളിൽ കെജറിവാൾ പറയാറുണ്ട്. മെയിലെ അത്ഭുതകരമായ വിജയത്തിന് ശേഷം മോദി തരംഗത്തിൽ ബിജെപി എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുന്ന പ്രവണതയാണ് നിലനിൽക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിന്നും മോദിയെ അകറ്റി നിർത്താനുള്ള ആം ആദ്മിയുടെ വിജയിക്കാതെ പോയ തന്ത്രത്തിന്റെ ഭാഗമായാണ് മോദി പോസ്റ്റർ പാർട്ടിവെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.

