- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം എനിക്ക് മടുത്തുവെന്ന് പറഞ്ഞ് കുടുംബത്തോടൊപ്പം ബാഴ്സലോണയിൽ ഉല്ലാസ യാത്രയ്ക്ക് പോയി മോഹൻലാൽ; എന്ത് ചെയ്യണമെന്ന് അറിയാതെ ഇടവേള ബാബു; ജനറൽ ബോഡിയിൽ ദിലീപ് വികാരം ആളിക്കത്തിക്കാൻ സിദ്ദിഖും കൂട്ടരും; ആഞ്ഞടിക്കാനുറച്ച് പാർവ്വതിയും രേവതിയും പത്മപ്രിയയും; താര സംഘടനയിൽ സർവ്വത്ര പ്രതിസന്ധി; ദിലീപിന്റെ പുതിയ വിശദീകരണം വെട്ടിലാക്കിയത് അമ്മയുടെ പ്രസിഡന്റിനെ തന്നെ; ലാൽ രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തം
കൊച്ചി: ദിലീപിനെ പുറത്താക്കിയെന്ന് നിങ്ങൾ എഴുതിക്കോളൂ.... ഞാൻ രാജി ചോദിച്ച് വാങ്ങിച്ചതാണ്. ജനറൽ ബോഡി കൂടി തീരുമാനം എടുക്കാൻ വൈകുമെന്നതിനാലാണ് അത്-അമ്മയുടെ എക്സിക്യൂട്ടീവിന് ശേഷം മോഹൻലാൽ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. തനിക്കെല്ലാം മടുത്തുവെന്നും സ്ഥാനം ഒഴിയുമെന്നും യോഗത്തിലും പറഞ്ഞു. അങ്ങനെയാണ് ജഗദീഷും സിദ്ദിഖും തമ്മിലെ ഭിന്നതയിൽ പരിഹാരമുണ്ടായത്. അങ്ങനെ എല്ലാം ശുഭമായെന്ന് കരുതുമ്പോഴാണ് ദിലീപ് ഫെയ്സ് ബുക്ക് പോസ്റ്റുമായെത്തിയത്. തന്നെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സ്വയം രാജിവച്ചതാണെന്നും ദിലീപ് വിശദീകരിക്കുന്നു. മോഹൻലാലുമായി ചർച്ച ചെയ്തുവെന്ന വരികളും ഉണ്ട്. എങ്കിലും ദിലീപിനെ പുറത്താക്കിയെന്ന് എഴുതിക്കോ എന്ന് മാധ്യമങ്ങളോട് പറഞ്ഞ മോഹൻലാലിനെ ലക്ഷ്യമിട്ടാണ് ദിലീപിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്നാണ് വിലയിരുത്തൽ. ഇതോടെ അമ്മയിലെ ഭിന്നതകൾ കാരണം രാജിവയ്ക്കാൻ തയ്യാറെടുക്കുകയാണ് മോഹൻലാൽ. കുടുംബത്തോടൊപ്പം സ്പെയിനിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. അടുത്ത സുഹൃത്തുക്കളുടെ കുടുംബത്തോടൊപ്പമുള്ള പതിവ് വാർഷി
കൊച്ചി: ദിലീപിനെ പുറത്താക്കിയെന്ന് നിങ്ങൾ എഴുതിക്കോളൂ.... ഞാൻ രാജി ചോദിച്ച് വാങ്ങിച്ചതാണ്. ജനറൽ ബോഡി കൂടി തീരുമാനം എടുക്കാൻ വൈകുമെന്നതിനാലാണ് അത്-അമ്മയുടെ എക്സിക്യൂട്ടീവിന് ശേഷം മോഹൻലാൽ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. തനിക്കെല്ലാം മടുത്തുവെന്നും സ്ഥാനം ഒഴിയുമെന്നും യോഗത്തിലും പറഞ്ഞു. അങ്ങനെയാണ് ജഗദീഷും സിദ്ദിഖും തമ്മിലെ ഭിന്നതയിൽ പരിഹാരമുണ്ടായത്. അങ്ങനെ എല്ലാം ശുഭമായെന്ന് കരുതുമ്പോഴാണ് ദിലീപ് ഫെയ്സ് ബുക്ക് പോസ്റ്റുമായെത്തിയത്. തന്നെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സ്വയം രാജിവച്ചതാണെന്നും ദിലീപ് വിശദീകരിക്കുന്നു. മോഹൻലാലുമായി ചർച്ച ചെയ്തുവെന്ന വരികളും ഉണ്ട്. എങ്കിലും ദിലീപിനെ പുറത്താക്കിയെന്ന് എഴുതിക്കോ എന്ന് മാധ്യമങ്ങളോട് പറഞ്ഞ മോഹൻലാലിനെ ലക്ഷ്യമിട്ടാണ് ദിലീപിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്നാണ് വിലയിരുത്തൽ. ഇതോടെ അമ്മയിലെ ഭിന്നതകൾ കാരണം രാജിവയ്ക്കാൻ തയ്യാറെടുക്കുകയാണ് മോഹൻലാൽ.
കുടുംബത്തോടൊപ്പം സ്പെയിനിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. അടുത്ത സുഹൃത്തുക്കളുടെ കുടുംബത്തോടൊപ്പമുള്ള പതിവ് വാർഷിക യാത്ര. ഇതിന് പോകും മുമ്പ് തന്നെ അമ്മയിലെ പ്രശ്നങ്ങളിൽ തനിക്കുള്ള അസ്വസ്ഥത മോഹൻലാൽ പ്രകടിപ്പിച്ചിരുന്നു. എനിക്ക് സംഘടനയെ മുന്നോട്ട് കൊണ്ടു പോകാൻ ബുദ്ധിമുട്ടുണ്ടെന്ന് ലാൽ തന്നെ അമ്മയുടെ അവസാന എക്സിക്യൂട്ടീവിലും പറഞ്ഞിരുന്നു. പ്രശ്നം പരഹരിക്കാനല്ല രൂക്ഷമാക്കാനാണ് ഏവർക്കും താൽപ്പര്യം. അതിനാൽ താൻ സ്ഥാനമൊഴിയുമെന്ന് വ്യക്തമാക്കിയാണ് ലാൽ യാത്ര ആയത്. അതിന് ശേഷമാണ് ദിലീപിന്റെ പോസ്റ്റ് എത്തിയത്. ഈ സാഹചര്യം മോഹൻലാലിനെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. എല്ലാവരുമായി കൂടിയാലോചിച്ചാണ് പ്രശ്ന പരിഹാരത്തിൽ വാർത്താ സമ്മേളനം നടത്തിയത്. എന്നിട്ടും ലാലിനെ തള്ളി ദിലീപ് എന്ന തരത്തിൽ വീണ്ടും വാർത്ത വന്നതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ കടുത്ത നിലപാടിലേക്ക് മോഹൻലാൽ മാറുമെന്നാണ് സൂചന.
അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പ്രതിസന്ധിയിലാണ്. വനിതാ പ്രവർത്തകരുടെ യോഗം വിളിച്ചതും. അതിൽ മീടൂ ആരോപണം ചർച്ചയായതും വലിയ വാർത്തയായി. ഇതിന് കാരണക്കാരൻ ഇടവേള ബാബുവാണെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. മോഹൻലാലിന്റെ അടുപ്പക്കാരൻ എന്ന നിലയിലാണ് ഇടവേള ബാബു ഭാരവാഹിയായത്. അതുകൊണ്ട് തന്നെ ലാൽ സ്ഥാനം ഒഴിയാൻ തീരുമാനിച്ചാൽ ഇടവേളയും രാജിവയ്ക്കും. ജനറൽ ബോഡി വിളിച്ച് രാജി നൽകാൻ ലാൽ തയ്യാറാകുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. ഇതോടെ ജഗദീഷും സ്ഥാനം ഒഴിയുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ അമ്മയിൽ പിടിമുറുക്കാൻ സിദ്ദിഖും കൂട്ടരും പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ജനറൽ ബോഡിയിൽ ദിലീപ് അനുകൂല വികാരമുണ്ടാക്കി ഭാരവാഹിത്വങ്ങൾ പിടിച്ചെടുക്കാനാണ് നീക്കം.
അതിനിടെ അമ്മയുടെ ജനറൽ ബോഡിയിൽ വനിതാ കൂട്ടായ്മയിലെ അംഗങ്ങളും നിലപാട് വിശദീകരിക്കാൻ തയ്യാറെടുക്കുകയാണ്. ദിലീപിനെ പുറത്താക്കണമെന്നും രാജി എഴുതി വാങ്ങിയത് ശരിയായില്ലെന്നുമാണ് അവരുടെ നിലപാട്. പാർവ്വതിയും പത്മപ്രിയയും രേവതിയും യോഗത്തിനെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ജനറൽ ബോഡിയിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് മോഹൻലാൽ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. ലാൽ മാറിയാൽ പകരം നേതാവിനെ കണ്ടെത്താൻ അമ്മയ്ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകും. മമ്മൂട്ടിയും ഇന്നസെന്റും ഒന്നും നേതൃസ്ഥാനത്തേക്ക് വരാൻ തയ്യാറല്ല. ഇതോടെ അമ്മയുടെ നേതൃത്വം ദുർബലമാകുമെന്നും വിലയിരുത്തുന്നു. ദിലീപ് അനുകൂലികൾക്ക് ഭൂരിപക്ഷമുള്ളതിനാൽ സിദ്ദിഖോ മറ്റോ പുതിയ പ്രസിഡന്റാകാനാണ് സാധ്യത. കെപിഎസി ലളിതയുമൊത്ത് സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനമാണ് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വിവാദങ്ങൾ കത്തി നിൽക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് മോഹൻലാൽ അമ്മ പ്രസിഡന്റായത്. ഡബ്ല്യു.സി.സിയും അമ്മയിലെ വനിതാഅംഗങ്ങളായ രേവതി, പാർവ്വതി, പത്മപ്രിയ എന്നിവരും അമ്മയ്ക്കെതിരെ തിരിഞ്ഞത് സമാധാനപരമായി അവസാനിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ താൻ സ്ഥാനത്ത് തുടരില്ലെന്ന് ഓഗസ്റ്റ് 7ലെ വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. ഒക്ടോബർ 19ലെ വാർത്താസമ്മേളനത്തിലും ആരോപണങ്ങൾ വ്യക്തിപരമായി നീളുന്നതിൽ അതൃപ്തനാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 18 വർഷത്തോളമായി അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന ഇടവേള ബാബുവും അസ്വസ്ഥനാണ്. ഒടുവിൽ മീടു വെളിപ്പെടുത്തൽ നടത്തിയ ശ്രീ ദേവികയുടെ കത്തിൽ തന്റെ പരാതി അന്നത്തെ സെക്രട്ടറി ഒതുക്കാൻ ശ്രമിച്ചുവെന്ന പരാമർശമുണ്ടായിരുന്നു.
നവംബർ 24ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ഭരണസമിതിയംഗങ്ങൾ. വിവാദങ്ങൾ ഇടവേള ബാബുവിനെയാണ് കൂടുതൽ പ്രതിക്കൂട്ടിൽ നിർത്തുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ലെന്ന് ഓഗസ്റ്റ് ഏഴാം തിയ്യതി നടത്തിയ വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്‌ച്ച നടത്തിയ വാർത്താ സമ്മേളനത്തിലും മോഹൻലാൽ പറഞ്ഞുവെച്ചത് ഇതിന്റെ തുടർച്ചായിരുന്നു. ആദ്യ ഘട്ടത്തിൽ കേസിൽ ആരോപണം ഉന്നയിക്കപ്പെട്ട നടൻ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കാത്തതിലാണ് എഎംഎംഎ ഏറെ പഴികേട്ടത്. പിന്നീട് കേസ് എടുത്തപ്പോഴാണ് ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നത്.
പിന്നീട് കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചപ്പോൾ സംഘടനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടുകയായിരുന്നു. അപ്പോഴേക്കും പുതിയ ഭാരവാഹികളും ചുമതലയേറ്റിരുന്നു. ദിലീപ് വിഷയത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് അമ്മയുടെ പ്രസിഡന്റായ മോഹൻലാലായിരുന്നു. ചിലർ മോഹൻലാലിനെതിരെ വ്യക്തിപരമായി ഗൂഢാലോചന നടത്തുന്നു എന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിരുന്നു. സിനിമയിലെ വനിതാക്കൂട്ടായ്മയും ലക്ഷ്യമിട്ടത് മോഹൻലാലിനെയായിരുന്നു. താൻ അനാവശ്യമായി വിമർശനം ഏൽക്കുന്നു എന്ന കാര്യം മോഹൻലാലും തുറന്നു പറഞ്ഞിട്ടുണ്ട്. സംഘടനയുടെ എക്‌സിക്യൂട്ടീവ് മീറ്റിങ്ങിന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലും തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതായി മോഹൻലാൽ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ രാജിയല്ലാതെ പോംവഴികൾ ഇല്ല എന്നാണ് ഇപ്പോഴത്തെ ഭാരവാഹികളിൽ ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ദിലീപ് അനുകൂലികളും ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ നീക്കങ്ങൾ നടത്തുന്നുണ്ട്.
അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ഏറ്റമുട്ടാനുള്ള പ്രധാന കാരണം സംഘടനയിലെ ദിലീപിന്റെ അംഗത്വമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട് ദിലീപ് അറസ്റ്റിലായ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കാൻ സമ്മർദ്ദമേറിയത്. ലഭ്യമായ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്ന് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം എടുത്തു. ഒരു വർഷത്തിനു ശേഷം താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കാൻ ധാരണയായി.
ഇതിൽ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി സംഘടനയിൽ നിന്നു രാജി വച്ചത്. ജനറൽ ബോഡിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും അമ്മയിൽ നിന്ന് രാജി വച്ചു. ദിലീപിന്റെ രാജി വീണ്ടും വാർത്തകളിൽ ഇടം നേടി. വാദപ്രതിവാദങ്ങൾ സജീവമായി. സംഘടനയിൽ നിന്നു മാറി നിൽക്കുകയാണെന്നും വിവാദം അവസാനിപ്പിക്കാൻ രാജി വയ്ക്കുകയാണെന്നും വ്യക്തമാക്കി ദിലീപ് കത്ത് നൽകിയതോടെ വിവാദങ്ങൾ മറ്റൊരു വഴിത്തിരിവിലെത്തി.