- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച സ്‌ക്കിറ്റിൽ പരിക്ക് അവഗണിച്ച് ദുൽഖർ സൽമാനും എത്തിയത് ആരാധകർക്ക് ആവേശമായി; യുവ നടിമാർക്കൊപ്പം അനായാസം ആടിപ്പാടി താരമായി ലാലേട്ടൻ; പൃഥ്വിരാജും മഞ്ജു വാര്യരും ദിലീപും എത്തിയില്ലെങ്കിലും സൂപ്പർതാര തിളക്കത്തിൽ 'അമ്മ മഴവില്ല്' മെഗാഷോ അടിപൊളിയായി
തിരുവനന്തപുരം: പൃഥ്വിരാജും മഞ്ജു വാര്യരും ദിലീപും അടക്കമുള്ള ഒരു വിഭാഗം കലാകാരന്മാർ വിട്ടു നിന്നെങ്കിലും താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ തടത്തി മെഗാഷോ സൂപ്പർത്താര തിളക്കത്തിൽ അടിപൊളിയായി. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് രംഗത്തിറങ്ങി എന്നതു തന്നെയായിരുന്നു 'അമ്മ മഴവില്ല്' മെഗാഷോയുടെ ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ പതിനായിരങ്ങളെ സാക്ഷി നിർത്തി തകർപ്പൻ സ്‌കിറ്റുകളുമായി മമ്മൂട്ടിയും മോഹൻലാലും ആരാധകരെ കൈയിലെടുത്തു. യുവ നടന്മാരെയും കടത്തിവെട്ടുന്ന വിധത്തിൽ അനായാസം നൃത്തപരിപാടികളുമായി ലാലേട്ടൻ ആരാധകരുടെ കണ്ണിലുണ്ണിയായി. താരസംഘടനയായ അമ്മ, മഴവിൽ മനോരമയും ചേർന്്‌നാണഅ താരോത്സവം സംഘടിപ്പിച്ചത്. മലയാളം സിനിമാലോകത്തെ അവശകലാകാരന്മാരെ സഹായിക്കാൻ ഫണ്ട് സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഷോ നടത്തിയത്. നൃത്തപരിശീലനത്തിനിടെ പരിക്കേറ്റ ദുർഖർ സൽമാൻ ഷോയ്ക്ക് എത്തില്ലെന്ന് കരുതിയെങ്കിലും പരിക്ക് വകവെക്കാതെ ദുൽഖർ ഷോയിൽ പങ്കെടുക്കാൻ എത്തി. മമ്മൂട്ടിയും മോഹൻല
തിരുവനന്തപുരം: പൃഥ്വിരാജും മഞ്ജു വാര്യരും ദിലീപും അടക്കമുള്ള ഒരു വിഭാഗം കലാകാരന്മാർ വിട്ടു നിന്നെങ്കിലും താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ തടത്തി മെഗാഷോ സൂപ്പർത്താര തിളക്കത്തിൽ അടിപൊളിയായി. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് രംഗത്തിറങ്ങി എന്നതു തന്നെയായിരുന്നു 'അമ്മ മഴവില്ല്' മെഗാഷോയുടെ ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ പതിനായിരങ്ങളെ സാക്ഷി നിർത്തി തകർപ്പൻ സ്‌കിറ്റുകളുമായി മമ്മൂട്ടിയും മോഹൻലാലും ആരാധകരെ കൈയിലെടുത്തു.
യുവ നടന്മാരെയും കടത്തിവെട്ടുന്ന വിധത്തിൽ അനായാസം നൃത്തപരിപാടികളുമായി ലാലേട്ടൻ ആരാധകരുടെ കണ്ണിലുണ്ണിയായി. താരസംഘടനയായ അമ്മ, മഴവിൽ മനോരമയും ചേർന്്‌നാണഅ താരോത്സവം സംഘടിപ്പിച്ചത്. മലയാളം സിനിമാലോകത്തെ അവശകലാകാരന്മാരെ സഹായിക്കാൻ ഫണ്ട് സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഷോ നടത്തിയത്. നൃത്തപരിശീലനത്തിനിടെ പരിക്കേറ്റ ദുർഖർ സൽമാൻ ഷോയ്ക്ക് എത്തില്ലെന്ന് കരുതിയെങ്കിലും പരിക്ക് വകവെക്കാതെ ദുൽഖർ ഷോയിൽ പങ്കെടുക്കാൻ എത്തി. മമ്മൂട്ടിയും മോഹൻലാലിനും ഒപ്പം ഒരു കോമഡി സ്‌ക്കിറ്റിൽ പങ്കെടുക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ എൻട്രിയോടെയാണ് പരിപാടിക്ക് തുടക്കമായത്. താരോത്സവം കൊണ്ടു ലക്ഷ്യമിടുന്ന കാര്യങ്ങൾ വിവരിക്കാനായി കൂറ്റൻ സ്‌ക്രീനിൽ മമ്മൂട്ടിയുടെ മുഖം തെളിഞ്ഞതോടെ കാഴ്ചക്കാർ ആവേശത്താൽ ആരവം മുഴക്കി. 'മലയാള സിനിമയിലെ കലാകാരന്മാരെ സഹായിക്കാൻ വേണ്ടിയാണു ഷോ സംഘടിപ്പിക്കുന്നത്. ചലച്ചിത്രലോകത്തെ വലിയ കൂട്ടായ്മയാണ് ഇതിനു പിന്നിൽ' മമ്മൂട്ടി പറഞ്ഞു.
മലയാള സിനിമയിലെ പഴയകാല നടീ നടന്മാരെ ആദരിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾക്കു തുടക്കം. 'ഗുരുവന്ദനം' എന്നു പേരിട്ട ചടങ്ങിൽ മലയാളത്തിലെ പുതുമുഖ താരങ്ങളാണു പഴയകാല നടീനടന്മാരെ ആദരിച്ചത്. മധു, ജി.കെ.പിള്ള, ജനാർദനൻ, കെ.ആർ.വിജയ, രാഘവൻ, ബാലചന്ദ്രമേനോൻ, കെപിഎസി ലളിത, പൂജപ്പുര രവി, ടി.പി.മാധവൻ, ശ്രീലത നമ്പൂതിരി തുടങ്ങിയവരെയാണ് ആദരിച്ചത്. ജഗതി ശ്രീകുമാർ, ഷീല, കവിയൂർ പൊന്നമ്മ, കന്യ ഭാരതി തുടങ്ങിയവർക്കു ചടങ്ങിനെത്താനായില്ലെങ്കിലും ആദരമർപ്പിച്ചു.
കാളിദാസ്, ഷഹീൻ, സിനിൽ, മാളവിക, ഷെറിൻ, നിരഞ്ജൻ, ബാലു, അർജുൻ, നിമിഷ, രേഷ്മ തുടങ്ങിയ പുതുനിര താരങ്ങളാണു ഗുരുവന്ദനം അർപ്പിച്ചത്. എംഎം ടിവി ഡയറക്ടറും മലയാള മനോരമ ഡപ്യൂട്ടി എഡിറ്ററുമായ ജയന്ത് മാമ്മൻ മാത്യു, അമ്മ അധ്യക്ഷൻ ഇന്നസന്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അമ്മയുടെ പരിപാടിയിൽ ദിലീപ് പങ്കെടുത്തിരുന്നില്ല. ഇതിനൊപ്പം പൃഥ്വിരാജും ഷോയിൽ നിന്നും വിട്ടു നിന്നു. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ സാന്നിധ്യവും ഷോയിൽ ഉണ്ടായിരുന്നില്ല. താമസിയാതെ അമ്മയുടെ ജനറൽ ബോഡി നടക്കുന്നുണ്ട്. ഇതിൽ സ്ഥാനം ഒഴിയുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തണം. ഇന്നസെന്റ് അമ്മ പ്രസിഡന്റായിരിക്കെ സംഘടിപ്പിക്കുന്ന അവസാനത്തെ താരഷോയാകുമോ ഇതെന്ന ചോദ്യവും ആരാധകർ ഉന്നയിച്ചു കഴിഞ്ഞു.
(ചിത്രങ്ങൾക്ക് കടപ്പാട്: മനോരമ)