- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമന്റിനും ഉപ്പിനും കുപ്പിവെള്ളത്തിനും പിന്നാലെ അമ്മ മൊബൈലും; തമിഴ് മനസ്സിനെ കൂടുതൽ അടുപ്പിക്കാൻ പുതിയ ഉൽപ്പന്നവുമായി ജയലളിത
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി തമിഴ്‌നാട്ടിൽ അവശേഷിക്കുന്നത് മാസങ്ങൾ മാത്രം. തമിഴ് ജനതയെ കൈയിലെടുത്ത് വീണ്ടും അധികാരത്തിലെത്താൻ ഉപ്പു തൊട്ട് സിമന്റ് വരെയുള്ള ഉൽപ്പനങ്ങൾ ജയലളിത പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന നാളിൽ സൗജന്യമായി മൊബൈൽ ഫോൺ പദ്ധതിയുമായി എത്തുകയാണ് ജയലളിത. തമിഴരുടെ മനസ്സ് കീഴടക്കാൻ അമ്മ മൊബൈൽ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി തമിഴ്‌നാട്ടിൽ അവശേഷിക്കുന്നത് മാസങ്ങൾ മാത്രം. തമിഴ് ജനതയെ കൈയിലെടുത്ത് വീണ്ടും അധികാരത്തിലെത്താൻ ഉപ്പു തൊട്ട് സിമന്റ് വരെയുള്ള ഉൽപ്പനങ്ങൾ ജയലളിത പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന നാളിൽ സൗജന്യമായി മൊബൈൽ ഫോൺ പദ്ധതിയുമായി എത്തുകയാണ് ജയലളിത.
തമിഴരുടെ മനസ്സ് കീഴടക്കാൻ അമ്മ മൊബൈൽ ഫോൺ ഉടനെത്തും. സംസ്ഥാനത്തെ വനിതാ സ്വാശ്രയ സംഘങ്ങളിലെ പരിശീലകർക്കാണ് തുടക്കത്തിൽ അമ്മ മൊബൈൽ ഫോൺ ലഭിക്കുകയെന്ന് മുഖ്യമന്ത്രി ജയലളിത സംസ്ഥാന നിയമസഭയിൽ പറഞ്ഞു.20,000 പരിശീലകർക്ക് മൊബൈൽ ഫോൺ നൽകുന്നതിന് 15 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കും. തമിഴിൽ തയ്യാറാക്കിയ പ്രത്യേക സോഫ്‌റ്റ്‌വേർ മൊബൈൽ ഫോണുകളിലുണ്ടാകും.
സ്വാശ്രയസംഘങ്ങളുടെ വരവുചെലവ് കണക്കുകളും മറ്റ് വിവരങ്ങളും തയ്യാറാക്കി സൂക്ഷിക്കുന്നതിന് ഈ സോഫ്‌റ്റ്‌വേർ സഹായിക്കും.6.05 ലക്ഷം വനിതാ സ്വാശ്രയ സംഘങ്ങളിലായി 92 ലക്ഷം അംഗങ്ങളാണുള്ളത്. അമ്മ കൈപേശി പദ്ധതിക്ക് കീഴിലാണ് മൊബൈൽ ഫോണുകൾ നൽകുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പദ്ധതിയിലൂടെ ഫോൺ എല്ലാവർക്കും ലഭ്യമാക്കാനും നീക്കമുണ്ടെന്നാണ് സൂചന.
ഇതിനുമുമ്പും അമ്മ ബ്രാൻഡ് നെയിമിൽ പലതും ജയലളിത ചെയ്തിട്ടുണ്ട്. അമ്മ കാന്റീൻ, കുടിവെള്ളം, പച്ചക്കറി വില്പനശാല, ഉപ്പ്, മരുന്നു കടകൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, അമ്മ വിത്തുകൾ, അമ്മ ജന സേവന കേന്ദ്രം, അമ്മ ശിശു സംരക്ഷണ സഞ്ചി, സിമന്റ് എന്നിവയാണ് ഇതിന് മുമ്പ് ജയലളിത സർക്കാർ കൊണ്ടുവന്ന പദ്ധതികൾ.

