- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമിക്കപ്പെട്ട നടിയേയും ദിലീപിനേയും ഒരുപോലെ കാണുന്നുവെന്നും ഇരുവരും അമ്മയുടെ മക്കളാണെന്നും വ്യക്തമാക്കി 'ബബ്ബബ്ബ' നിലപാടുമായി 'അമ്മ': ദിലീപിനെ ആരേയും ഒറ്റപ്പെടുത്തി വേട്ടയാടാൻ അനുവദിക്കില്ല; ഇന്നസെന്റ് പതറിയപ്പോൾ മൈക്ക് വാങ്ങി പത്രക്കാരെ നേരിട്ടത് ഗണേശ് കുമാർ; 'അമ്മ'യുടെ വാർത്താ സമ്മേളന വേദിയിൽ നാടകീയ സംഭവങ്ങൾ; ഒന്നും മിണ്ടാതെ മമ്മുട്ടിയും ലാലും
കൊച്ചി: അമ്മയ്ക്ക് എല്ലാ മക്കളും ഒരുപോലെയാണെന്നും എല്ലാ മക്കളേയും അമ്മ സംരക്ഷിക്കുമെന്നും ഇന്നസെന്റ്. നടിക്ക് വേദനയുണ്ടാക്കുന്ന പരാമർശങ്ങൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിൽ അതിൽ മാപ്പു ചോദിക്കുന്നെന്ന് വ്യക്തമാക്കി ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരിക്കുന്ന കാര്യത്തിൽ അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് അംഗങ്ങളിൽ ആർക്കും തോന്നിയിട്ടില്ലെന്ന് ഗണേശ് കുമാർ. കൊച്ചിയിൽ അമ്മ ജനറൽ ബോഡി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ പത്രലേഖകരുടെ ചോദ്യങ്ങൾക്ക് താരങ്ങൾ നൽകിയ മറുപടി ഇങ്ങനെ. അതേസമയം പത്രസമ്മേളനം തീരുംവരെ പ്രമുഖ നടന്മാരായ മമ്മുട്ടിയും മോഹൻലാലും ഈ വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടാതെ പത്ര സമ്മേളന വേദിയിൽ ഇരുന്നതും ശ്രദ്ധേയമായി. പത്രസമ്മേളനത്തിനിടെ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ചോദ്യങ്ങൾ നിരന്തരം പത്രസമ്മേളനത്തിൽ ഉയർന്നപ്പോൾ നടനും എംഎൽഎയുമായ മുകേഷ് രോഷാകുലനായി പ്രതികരിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ പത്രലേഖകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകാതെ പത്രസമ്മേളനം
കൊച്ചി: അമ്മയ്ക്ക് എല്ലാ മക്കളും ഒരുപോലെയാണെന്നും എല്ലാ മക്കളേയും അമ്മ സംരക്ഷിക്കുമെന്നും ഇന്നസെന്റ്. നടിക്ക് വേദനയുണ്ടാക്കുന്ന പരാമർശങ്ങൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിൽ അതിൽ മാപ്പു ചോദിക്കുന്നെന്ന് വ്യക്തമാക്കി ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരിക്കുന്ന കാര്യത്തിൽ അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് അംഗങ്ങളിൽ ആർക്കും തോന്നിയിട്ടില്ലെന്ന് ഗണേശ് കുമാർ. കൊച്ചിയിൽ അമ്മ ജനറൽ ബോഡി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ പത്രലേഖകരുടെ ചോദ്യങ്ങൾക്ക് താരങ്ങൾ നൽകിയ മറുപടി ഇങ്ങനെ.
അതേസമയം പത്രസമ്മേളനം തീരുംവരെ പ്രമുഖ നടന്മാരായ മമ്മുട്ടിയും മോഹൻലാലും ഈ വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടാതെ പത്ര സമ്മേളന വേദിയിൽ ഇരുന്നതും ശ്രദ്ധേയമായി. പത്രസമ്മേളനത്തിനിടെ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ചോദ്യങ്ങൾ നിരന്തരം പത്രസമ്മേളനത്തിൽ ഉയർന്നപ്പോൾ നടനും എംഎൽഎയുമായ മുകേഷ് രോഷാകുലനായി പ്രതികരിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ പത്രലേഖകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകാതെ പത്രസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രിയേയും മറ്റും വിളിച്ചു സംസാരിച്ചതാണെന്നാണ് സംഘടനാ പ്രസിഡന്റുകൂടിയായ ഇന്നസെന്റ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. താരസംഘടനയായ അമ്മയുടെ അംഗങ്ങളിൽ ആർക്കും മേലിലും ഇത്തരമൊരു ദുരനുഭവം ഉണ്ടാവരുതെന്നാണ് അമ്മയുടെ ആഗ്രഹമെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും ഇക്കാര്യം സംസാരിച്ചിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് കുടുതൽ പരാമർശങ്ങൾ ചാനലിലും മറ്റും നടത്തരുതെന്നാണ് അവരുടെ ഭാഗത്തുനിന്ന് അഭ്യർത്ഥനയുണ്ടായത്. അതുകൊണ്ട് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇടപെട്ടില്ലെന്ന വാദം ശരിയല്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. പ്രതിയെ പിടിക്കേണ്ട ആളുകളെ പിടിക്കുകയും മറ്റുകാര്യങ്ങൾ ചെയ്യുന്നുമുണ്ട് പൊലീസ്. അതുകൊണ്ട് അതിൽ താരസംഘടന ഇടപെടേണ്ട ആവശ്യമില്ല. ഇനിയങ്ങോട്ട് ്ആവശ്യമെങ്കിൽ ഇടപെടും. ഇതോടെ പത്രസമ്മേളനം അവസാനിച്ചെന്ന മട്ടിൽ ഇന്നസെന്റ് നിർത്തിയപ്പോഴാണ് പത്രലേഖകർ ചോദ്യങ്ങളുന്നയിച്ചത്.
ഇരയോടും ആരോപണ വിധേനയായ ആളോടും ഒരേ നിലപാട് എങ്ങനെ എടുക്കുമെന്ന ചോദ്യം ഉയർന്നതോടെയാണ് താരങ്ങളുടെ ഭാഗത്തുനിന്നും രോഷാകുലമായ പ്രകടനം ഉണ്ടായത്. നടിയെ തള്ളിപ്പറഞ്ഞ നിലയിൽ പ്രതികരിച്ച ദിലീപിനോടും ചോദ്യങ്ങളുണ്ടായി. ഇതിനിടെ ഇന്നസെന്റിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത നില വന്നു. ഇതോടെ താൻ നടിയെ തള്ളിപ്പറഞ്ഞില്ലെന്നും നമ്മൾ ഒരു കുടുംബം പോലെയാണെന്നും മറ്റും പ്രതികരിച്ചു. നടിക്കെതിരെ എന്തെങ്കിലും പരാമർശം തന്റെ ഭാഗത്തുനിന്നും ഉണ്ടായെങ്കിൽ അതിൽ ഖേദം പ്രകടിപ്പിച്ചിട്ടുള്ളതുമാണെന്നാണ് നടൻ പ്രതികരിച്ചത്. ഞാൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തത്. എങ്കിലും അതിന് ഞാൻ മാപ്പ് പറഞ്ഞുകഴിഞ്ഞു-ദിലീപ് പറഞ്ഞു.
വനിതാ സംഘടനയുടെ പ്രതിനിധികൾ ഇന്ന് വന്ന് ഞങ്ങൾ കൂടെയുണ്ടെന്ന് വ്യക്തമാക്കിയാണ് തുടർന്ന് ഗണേശ്‌കുമാർ ചോദ്യങ്ങളെ നേരിട്ടത്. എന്തുവിലകൊടുത്തും നടനെ സംരക്ഷിക്കുമെന്നും ഗണേശ് വ്യക്തമാക്കിയതോടെ ഇരയേയും ആരോപണ വിധേയനായ നടനേയും ഒരേപോലെ സംരക്ഷിക്കുന്ന നിലപാട് എങ്ങനെ താരസംഘടന കൈക്കൊള്ളുമെന്ന ചോദ്യമുയർന്നു. ഇതോടെയാണ് മുകേഷ് രോഷാകുലനായി പ്രതികരിച്ചത്. വനിതാ സംഘടനയുടെ മെയിൻ ആളുവന്ന് പറഞ്ഞു ഞങ്ങൾ കൂടെയുണ്ടെന്ന് ... പിന്നെ നിങ്ങൾക്കെന്താ പ്രശ്‌നമെന്നായി മുകേഷ്. എന്നാൽ ഇത്രയും വാഗ്വാദങ്ങൾ ഉയരുമ്പോഴും മുഖ്യതാരങ്ങളായ മമ്മുട്ടിയും മോഹൻലാലും ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുകയായിരുന്നു.
അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന് അംഗങ്ങൾക്ക് ആർക്കും തോന്നിയിട്ടില്ലെന്ന് നടൻ ഗണേശ്‌കുമാർ തുടർന്ന് വ്യക്തമാക്കിയത്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ സംബന്ധച്ച് ആരും യോഗത്തിൽ ഒരു വിഷയവും ഉന്നയിച്ചിട്ടില്ലെന്ന് ഇടയ്ക്ക് ഇന്നസെന്റും പ്രതികരിച്ചു. എല്ലാവരോടും പ്രശ്നം ഉന്നയിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.ബി.ഗണേശ്‌കുമാർ ചൂണ്ടിക്കാട്ടി.
ആര് ശ്രമിച്ചാലും ഈ സംഘടന പൊളിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ ഒറ്റക്കെട്ടായി രണ്ട് അംഗങ്ങളുടെയും കൂടെയുണ്ടെന്നും ഇപ്പോൾ നടക്കുന്നത് ആടിനെ പട്ടിയാക്കാനുള്ള ശ്രമമാണ്. വനിതാ സംഘടന ആർക്കും എതിരല്ല. ആരെയും ഒറ്റപ്പെടുത്തി വേട്ടയാടാൻ സംഘടന അനുവദിക്കില്ല ഞങ്ങളുടെ അംഗങ്ങളെ ഞങ്ങൾ സംരക്ഷിക്കും. ഇക്കാര്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്-ഗണേശ് കുമാർ പറഞ്ഞു.
അംഗങ്ങളുടെ ഏതു പ്രശ്‌നത്തിലും സംഘടന കൂടെയുണ്ടാകും. എന്തുതന്നെ മാധ്യമങ്ങൾ എഴുതിയാലും ചോദിച്ചാലും ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് വിഷമങ്ങൾ അനുഭവിക്കുന്ന രണ്ടുപേരെയും അമ്മ തള്ളിപ്പറയില്ല. രണ്ടുപേരും അമ്മയുടെ മക്കളാണ്. നിങ്ങളെന്തുതന്നെ പറഞ്ഞാലും അമ്മയുടെ നിലപാടിൽ മാറ്റമില്ലെന്ന് ഗണേശ് വ്യക്തമാക്കി. ദേവൻ, മണിയൻ പിള്ള രാജു, കുക്കു പരമേശ്വരൻ, എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.