- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ നിന്നും ലാഭം ഉണ്ടാക്കാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു; മെഗാ സീരിയൽ നിർമ്മിച്ച് സിനിമാക്കാരെ രക്ഷിക്കാൻ തീരുമാനിച്ച് അമ്മ
കൊച്ചി: മലയാള സിനിമയുടെ അർദ്ധവാർഷിക കണക്കെടുപ്പ് പരിശോധിച്ചാൽ മനസിലാകുന്നത് സിനിമാ മേഖല നേരിടുന്ന കനത്ത പ്രതിസന്ധിയുടെ വലിപ്പം എത്രത്തോളമാണെന്ന് വ്യക്തമാകും. അറുപതോളം ചിത്രങ്ങൾ പുറത്തിറങ്ങിയതിൽ മൂന്ന് ചിത്രങ്ങൾ സൂപ്പർഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചത് ഒഴിച്ചു നിർത്തിയാൽ മറ്റെല്ലാം പരാജയ ചിത്രങ്ങളായിരുന്നു. പ്രേമം, ഭാസ്‌കർ ദി റാ
കൊച്ചി: മലയാള സിനിമയുടെ അർദ്ധവാർഷിക കണക്കെടുപ്പ് പരിശോധിച്ചാൽ മനസിലാകുന്നത് സിനിമാ മേഖല നേരിടുന്ന കനത്ത പ്രതിസന്ധിയുടെ വലിപ്പം എത്രത്തോളമാണെന്ന് വ്യക്തമാകും. അറുപതോളം ചിത്രങ്ങൾ പുറത്തിറങ്ങിയതിൽ മൂന്ന് ചിത്രങ്ങൾ സൂപ്പർഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചത് ഒഴിച്ചു നിർത്തിയാൽ മറ്റെല്ലാം പരാജയ ചിത്രങ്ങളായിരുന്നു. പ്രേമം, ഭാസ്‌കർ ദി റാസ്‌കൽ, ഒരു വടക്കൻ സെൽഫി എന്നിവയാണ് നിർമ്മാതാക്കളുടെ കീശ നിറച്ചത്. അൻവർ റഷീദ് നിർമ്മിച്ച് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമമാണ് ഈ വർഷം റിലീസ് ചെയ്തവയിൽ മികച്ച നേട്ടം സ്വന്തമാക്കിയത്. ട്രെൻഡ് സെറ്ററായി മാറിയ ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച വിജയത്തിലെത്തുകയും ചെയ്തു.
എന്നാൽ പുറത്തിറങ്ങിയ സിനിമകളുടെ കണക്കുപരിശോധിച്ചാൽ വൻനഷ്ടം മാത്രമാണ് മലയാള സിനിമയ്ക്ക് ഉണ്ടായത്. ഇതോടെ സിനിമാ താരങ്ങൾക്ക് അഭിനയത്തിനുള്ള അവസരം കുറയുന്ന അവസ്ഥയാണുള്ളത്. ഇതോടെ താരങ്ങൾക്ക് അഭിനയിക്കാൻ അവസരം ഉണ്ടാക്കാൻ മെഗസ്സീരിയൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് താരസംഘടനയായ അമ്മ. സീരിയലുകളെ വിമർശിച്ച് മമ്മൂട്ടി താരസംഘടനയുടെ ജനറൽ സെക്രട്ടറി ആയപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് ശ്രദ്ധേയം. ഇന്നലെ ചേർന്ന താരസംഘടനയുടെ ജനറൽ ബോഡി യോഗമാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.
താരനിശ സംഘടിപ്പിക്കാനും ടി.വി പരമ്പര നിർമ്മിക്കാനുമാണ് അമ്മയുടെ തീരുമാനം. മറ്റു സിനിമാ സംഘടനകളുമായി ആലോചിച്ച ശേഷം ഇതിനുള്ള നടപടി ആരംഭിക്കും. 'അമ്മ'യിലെ അംഗങ്ങൾക്കായി ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്താനാണ് താരനിശ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ഇന്നസെന്റ് എംപി, ജനറൽ സെക്രട്ടറി മമ്മൂട്ടി എന്നിവർ പറഞ്ഞു. 105 മുതിർന്ന അംഗങ്ങൾക്ക് അയ്യായിരം രൂപ പ്രതിമാസം കൈനീട്ടം നൽകുന്നുണ്ട്. താരങ്ങൾക്ക് ഇൻഷ്വറൻസും ഏർപ്പെടുത്തി. ഇതിനായി 70 ലക്ഷത്തോളം രൂപ പ്രതിവർഷം ആവശ്യമാണ്.
ഇതിനാവശ്യമായ തുക കണ്ടെത്താനാണ് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ 'ഫെഫ്ക'യുമായി ചേർന്ന് താരനിശ സംഘടിപ്പിക്കുന്നത്. മറ്റു സംഘടനകളുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കും. താരനിശ നടത്തുന്നതിന് നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്കില്ല. നിർമ്മാതാക്കളുടെ പരിപാടികളുമായി താരങ്ങൾ സഹകരിക്കുന്നുണ്ട്. സിനിമയിൽ സജീവമല്ലാത്ത അംഗങ്ങൾക്ക് അവസരം നൽകാനാണ് ടി.വി പരമ്പര നിർമ്മിക്കുന്നത്. വിശദമായ ചർച്ച നടത്തിയശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.
ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ജനറൽ സെക്രട്ടറിയും ദിലീപ് ട്രഷററുമായ പുതിയ ഭരണ സമിതി ഇന്നലെ ചുമതലയേറ്റു. മോഹൻലാൽ, കെ.ബി. ഗണേശ് കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഇടവേള ബാബു സെക്രട്ടറിയാണ്. ആസിഫ് അലി, കുക്കു പരമേശ്വരൻ, ദേവൻ, കലാഭവൻ ഷാജോൺ, മണിയൻപിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിൻ പോളി, പൃഥ്വിരാജ്, രമ്യാ നമ്പീശൻ, സിദ്ദിഖ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.