- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറപ്പു കൊടുത്തത് 1500 റിയാൽ ശമ്പളം; ആദ്യ മാസത്തെ വീട്ടുജോലിക്ക് ശേഷം കിട്ടിയത് 1000 റിയാലും; പറഞ്ഞുറപ്പിച്ചത് ചോദിച്ചപ്പോൾ മറ്റൊരു വീട്ടിലെത്തിച്ച് കഠിനമായ മർദ്ദനം; മുറിയിൽ പൂട്ടിയിട്ട് മാനസിക പീഡനവും; വീട്ടുജോലിക്കായി കാസർകോട് നിന്ന് സൗദിയിലെത്തിയ അമ്മാളു തടങ്കലിൽ; എന്തു ചെയ്യണമെന്ന് അറിയാതെ കുറ്റിക്കോലെ ബന്ധുക്കൾ
കാസർകോട്: വീട്ടുജോലിക്കായി സൗദി അറേബ്യയിലെത്തിയ നാൽപത്തഞ്ചുകാരി വീട്ടുതടങ്കലിൽ. കുറ്റിക്കോൽ ചുളുവിഞ്ചിയിലെ നാരായണന്റെ ഭാര്യ എച്ച്.അമ്മാളുവാണു വീട്ടിലുൾപ്പെടെ ബന്ധപ്പെടാൻ കഴിയാതെ തടങ്കലിൽ കഴിയുന്നത്. ശമ്പളത്തിന് വേണ്ടി ചോദ്യം ഉയർത്തിയതാണ് പ്രശ്‌നമായത്. പറഞ്ഞുറപ്പിച്ച ശമ്പളം നൽകാത്തത് അമ്മാളു ചോദ്യം ചെയ്യുകയായിരുന്നു. മംഗളൂരുവിലെ ട്രാവൽ ഏജൻസി വഴിയാണ് ഇവർ സൗദിയിലെത്തിയത്. അവിടെ ഒരു വീട്ടിൽ ജോലിക്കു നിർത്തിയിരുന്നു. ഒരു മാസം പിന്നിട്ടപ്പോൾ ആയിരം സൗദി റിയാൽ നൽകി. എന്നാൽ, 1500 സൗദി റിയാൽ ശമ്പളം നൽകുമെന്ന് ഉറപ്പുപറഞ്ഞിരുന്നതിനാൽ ഇവർ തർക്കിച്ചു. ഉറപ്പു നൽകിയ തുക തന്നില്ലെങ്കിൽ ഇന്ത്യയിലേക്കു മടങ്ങണമെന്ന് അറിയിച്ചതോടെ മറ്റൊരു ഏജന്റ് വന്നു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതോടെ കഷ്ടകാലം തുടങ്ങി. മറ്റൊരു വീട്ടിലെത്തിച്ച ഇവരെ അവിടെ കഠിനമായ മർദനത്തിന് ഇരയാക്കിയതായി സൂചനയുണ്ട്. രാത്രിയിൽത്തന്നെ അമ്മാളുവിനെ വീട്ടിൽ നിന്നു പുറത്താക്കിയതായും ബന്ധുക്കൾ പറയുന്നു. പിന്നീടാണ് ഇവരെ മറ്റൊരു വീട്ടിലെ മുറിയിൽ പൂട്
കാസർകോട്: വീട്ടുജോലിക്കായി സൗദി അറേബ്യയിലെത്തിയ നാൽപത്തഞ്ചുകാരി വീട്ടുതടങ്കലിൽ. കുറ്റിക്കോൽ ചുളുവിഞ്ചിയിലെ നാരായണന്റെ ഭാര്യ എച്ച്.അമ്മാളുവാണു വീട്ടിലുൾപ്പെടെ ബന്ധപ്പെടാൻ കഴിയാതെ തടങ്കലിൽ കഴിയുന്നത്. ശമ്പളത്തിന് വേണ്ടി ചോദ്യം ഉയർത്തിയതാണ് പ്രശ്‌നമായത്. പറഞ്ഞുറപ്പിച്ച ശമ്പളം നൽകാത്തത് അമ്മാളു ചോദ്യം ചെയ്യുകയായിരുന്നു.
മംഗളൂരുവിലെ ട്രാവൽ ഏജൻസി വഴിയാണ് ഇവർ സൗദിയിലെത്തിയത്. അവിടെ ഒരു വീട്ടിൽ ജോലിക്കു നിർത്തിയിരുന്നു. ഒരു മാസം പിന്നിട്ടപ്പോൾ ആയിരം സൗദി റിയാൽ നൽകി. എന്നാൽ, 1500 സൗദി റിയാൽ ശമ്പളം നൽകുമെന്ന് ഉറപ്പുപറഞ്ഞിരുന്നതിനാൽ ഇവർ തർക്കിച്ചു. ഉറപ്പു നൽകിയ തുക തന്നില്ലെങ്കിൽ ഇന്ത്യയിലേക്കു മടങ്ങണമെന്ന് അറിയിച്ചതോടെ മറ്റൊരു ഏജന്റ് വന്നു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതോടെ കഷ്ടകാലം തുടങ്ങി.
മറ്റൊരു വീട്ടിലെത്തിച്ച ഇവരെ അവിടെ കഠിനമായ മർദനത്തിന് ഇരയാക്കിയതായി സൂചനയുണ്ട്. രാത്രിയിൽത്തന്നെ അമ്മാളുവിനെ വീട്ടിൽ നിന്നു പുറത്താക്കിയതായും ബന്ധുക്കൾ പറയുന്നു. പിന്നീടാണ് ഇവരെ മറ്റൊരു വീട്ടിലെ മുറിയിൽ പൂട്ടിയിട്ടത്. കഴിഞ്ഞ സെപ്റ്റംബർ 28നാണ് അമ്മാളു സൗദിയിൽ എത്തിയത്.