2015ൽ ചാക്കോച്ചന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലും 2016ൽ വീര ശിവാജി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച ശേഷം ഇടവേളയ്ക്ക് ശേഷം ശ്യാമിലി വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.തെലുങ്ക് ചിത്രമായ അമ്മമ്മഗരി ഇല്ലുവെന്ന ചിത്രത്തിലെ നായികയായാണ് ശ്യാമിലി വീണ്ടുമെത്തുന്നത്. സിനിമയുടെ ടീസർ പുറത്തറങ്ങി.

നാഗശൗര്യ നായകനാകുന്ന ഈ സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായി. ഒമ്പതു വർഷങ്ങൾക്ക് ശേഷമാണ് ശ്യാമിലി തെലുങ്കിൽ അഭിനയിക്കുന്നത്.

2015 ൽ കുഞ്ചോക്കോ ബോബൻ നായകനായി വേഷമിട്ട് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ ശ്യാമിലി മലയാളത്തിൽ നായികയായി അരേങ്ങറ്റം നടത്തിയിരുന്നു. പിന്നീട് 2016ൽ വീര ശിവാജിയെന്ന തമിഴ് സിനിമയിൽ അഭിനയിച്ച താരം രണ്ടു വർഷമായി ചലച്ചിത്ര മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

മാളൂട്ടി എന്ന ചിത്രത്തിലൂടെ പേരിൽ മലയാളി സിനിമാ പ്രേമികളുടെ മനസിൽ കൂടുകൂട്ടിയ താരമാണ് ശ്യാമിലി. ബേബി ശ്യാമിലിയെന്ന പേരിൽ പ്രശസ്തയായ താരം മുതിർന്ന ശേഷം അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല.