ബോസ്റ്റൺ: ചെങ്ങന്നൂർ മംഗലം, മുണ്ടേലിൽ കുടുംബാംഗവും ബോസ്റ്റണിൽ സ്ഥിരതാമസക്കാരനുമായ ജോർജ് മാത്യുവിന്റെ (തമ്പി) ഭാര്യ അമ്മിണി മാത്യു (65) ബോസ്റ്റണിൽ നിര്യാതയായി. പത്തനംതിട്ട കുമ്പഴ വാഴയിൽ കുടുംബാംഗമാണ് പരേത.

ആനി, അനിൽ എന്നിവർ മക്കളും, ജെൻസി അനിൽ (ഡാളസ്) മരുമകളുമാണ്.

സഹോദരങ്ങൾ: സാറാമ്മ ജോൺ (കുമ്പഴ),  പൊന്നച്ചൻ ജോർജ് (ഹൂസ്റ്റൺ), ഏബ്രഹാം വാഴയിൽ (ബോസ്റ്റൺ), മാത്യു ജോർജ് വാഴയിൽ (അറ്റ്‌ലാന്റാ), ബെന്നി ജോർജ് (ബോസ്റ്റൺ), മിനി ശാമുവേൽ (ബോസ്റ്റൺ).

ജൂൺ 26-നു വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ ഡഗ്‌ളസ് ഫ്യൂണറൽ ഹോമിൽ വച്ചv (51 Worthern Road, Lexington (MA)  പൊതുദർശനം നടത്തപ്പെടും.

ജൂൺ 27-നു ശനിയാഴ്ച രാവിലെ 10 മണിക്ക് മൗണ്ട് ഹോപ്പ് ക്രിസ്റ്റൻ സെന്ററിൽ വച്ച് സംസ്‌കാരശുശ്രൂഷകൾ ആരംഭിക്കുന്നതും, തുടർന്ന് സംസ്‌കാരം നടത്തുന്നതുമാണ്. (3, iMeginnis Road, Burlington (MA)

കൂടുതൽ വിവരങ്ങൾക്ക്: ബെഞ്ചമിൻ (617 792 5714), ജെയിംസ് (781 862 5063), ഷിബു 732 823 8223).