- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമോണിയ ചോർച്ചയെന്നു സംശയം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരെ ഒഴിപ്പിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്നു നാസ
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാഷ്ട്ര നിലയത്തിൽ അമോണിയ ചോർന്നെന്ന സംശയത്തെ തുടർന്ന് യാത്രികരെ ഒഴിപ്പിച്ചു. നിലയത്തിന്റെ അമേരിക്കൻ വിഭാഗത്തിലാണ് ചോർച്ചയുണ്ടായതായി സംശയിക്കുന്നത്. അമേരിക്ക, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്നായി ആറു പേരാണ് ഇപ്പോൾ നിലയത്തിൽ ഉള്ളത്. നിലയത്തിലെ റഷ്യൻ ഭാഗത്തു യാത്രികരെല്ലാം സുരക്ഷിതരാണെന്ന് നാ
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാഷ്ട്ര നിലയത്തിൽ അമോണിയ ചോർന്നെന്ന സംശയത്തെ തുടർന്ന് യാത്രികരെ ഒഴിപ്പിച്ചു. നിലയത്തിന്റെ അമേരിക്കൻ വിഭാഗത്തിലാണ് ചോർച്ചയുണ്ടായതായി സംശയിക്കുന്നത്.
അമേരിക്ക, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്നായി ആറു പേരാണ് ഇപ്പോൾ നിലയത്തിൽ ഉള്ളത്. നിലയത്തിലെ റഷ്യൻ ഭാഗത്തു യാത്രികരെല്ലാം സുരക്ഷിതരാണെന്ന് നാസ അറിയിച്ചു. മുൻ കരുതലെന്ന നിലയിൽ അത്യാവശ്യ ഉപകരണങ്ങളൊഴിച്ച് അമേരിക്കൻ ഭാഗത്തെ മറ്റെല്ലാ ഉപകരണങ്ങളും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്.
അമോണിയ ചോർച്ചയുടെ സമയത്ത് ഉണ്ടാകുന്നതിന് സമാനമായ അലാറം മുഴങ്ങിയതിനെ തുടർന്നാണ് നാസ അധികൃതർ നടപടികൾ സ്വീകരിച്ചത്. പ്രത്യേക ശ്വസനോപകരണങ്ങൾ ധരിപ്പിച്ച ആറുപേരെയും റഷ്യൻ ഭാഗത്തേക്ക് മാറ്റി സുരക്ഷിതരാക്കി.
എന്നാൽ, തണുപ്പിക്കുന്ന ലായനി ചോർന്നതായുള്ള തെറ്റായ മുന്നറിയിപ്പാണ് ഒഴിപ്പിക്കലിനിടയാക്കിയതെന്നും സഞ്ചാരികൾക്ക് അപകടകരമായ വിധത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. സെൻസറുകൾ തെറ്റായ സന്ദേശം നൽകിയതാകാമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണു നാസ നൽകുന്ന വിവരം. 2009ലും 2013ലും നിലയത്തിൽ അമോണിയ ചോർച്ച ഉണ്ടായിട്ടുണ്ട്.
ദൗത്യനിയന്ത്രണ സംഘത്തിൽ ഉൾപ്പെട്ട അമേരിക്കൻ-റഷ്യൻ വിദഗ്ദ്ധർ സുരക്ഷയ്ക്കായി ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും ഏജൻസി പറഞ്ഞു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അമോണിയ ചോർച്ചയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസമെത്തിയ സ്‌പേസ് എക്‌സ് ഡ്രാഗൺ കാപ്‌സ്യൂളിൽ നിന്ന് സാധനങ്ങൾ ഇറക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് അലാറം മുഴങ്ങിയത്.
കാബിനിൽ ഉയർന്ന മർദ്ദം രൂപപ്പെട്ടതായി കണ്ടതിനെ തുടർന്ന് ദുരന്തം ഒഴിവാക്കാൻ സഞ്ചാരികളെ ഉടൻ മാറ്റുകയായിരുന്നുവെന്ന് നാസ വക്താവ് അറിയിച്ചു. 42 സഞ്ചാരികളാണ് നിലയത്തിലുള്ളത്. ഭക്ഷണം, ശാസ്ത്രസാങ്കേതിക ഉപകരണങ്ങൾ തുടങ്ങി 2.5 ടൺ വസ്തുക്കളാണ് ദിവസങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിന്നെത്തിയ ഡ്രാഗൺ കാപ്‌സ്യൂളിൽ ഉള്ളത്. യന്ത്രക്കൈകൾ പ്രവർത്തിപ്പിച്ചാണ് ചരക്കിറക്കൽ.