- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
43 സന്ദേശങ്ങൾ അയച്ചിട്ടും മൈൻഡ് ചെയ്യാതിരുന്ന നടിയെ ആക്ഷേപിച്ച് ആരാധകൻ; ആരാധകന്റെ അശ്ലീല മെസേജുകൾ പോസ്റ്റ് ചെയ്ത് സീരിയൽ നടി ആമി കൃഷ്ണൻ
കൊച്ചി: 43 മെസേജുകളയച്ചിട്ടും തിരിച്ചു പ്രതികരിച്ചില്ല. ഇതോടെ ആരാധകന്റെ നിയന്ത്രണം വിട്ടു. പിന്നെ എന്തും ആകാമെന്ന തരത്തിലായി കാര്യങ്ങൾ. ഇങ്ങനെയുള്ള ആരാധകനെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് യുവ സീരിയൽ താരവും മോഡലുമായ ആമി പോസ്റ്റുമിട്ടു. ഇവന്റെയൊക്കെ കരണം അടിച്ച് പൊട്ടിക്കണമെന്നാണ് ആമി സഹികെട്ട് പറയുന്നത്. ആരാധകൻ കേൾക്കാൻ കൊള്ളാത്ത ചീത്ത വീളിച്ചതോടെയാണ് ആമി രംഗത്തെത്തിയത്. ആരാധകൻ അയച്ച അശ്ലീല ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് വാളിൽ പോസ്റ്റ് ചെയ്തു നടി ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. നടിക്കു നാൽപ്പത്തി മൂന്ന് സന്ദേശങ്ങൾ അയച്ചിട്ടും മറുപടി കൊടുക്കാതിരുന്നതായിരുന്നു ആരാധകനെ പ്രകോപിപ്പിച്ചത്. ഇങ്ങനെ മെസേജ് ചെയ്യുന്നവനെ എന്തു ചെയ്യണം എന്നു ചോദിച്ചാണു താരം സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തത്. വിവാഹിതരായ പെൺകുട്ടികൾ മറുപടി കൊടുത്തില്ലെങ്കിലും ഇൻബോക്‌സിൽ മെസേജ് അയച്ചുകൊണ്ടിരിക്കും. ആരാധകൻ നൽകിയ അശ്ലീല സന്ദേശങ്ങൾക്കു താരത്തിന്റെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. ചിലർ നടിയുടെ പോസ്റ്റിനെ കാര്യമായി തന്നെ
കൊച്ചി: 43 മെസേജുകളയച്ചിട്ടും തിരിച്ചു പ്രതികരിച്ചില്ല. ഇതോടെ ആരാധകന്റെ നിയന്ത്രണം വിട്ടു. പിന്നെ എന്തും ആകാമെന്ന തരത്തിലായി കാര്യങ്ങൾ. ഇങ്ങനെയുള്ള ആരാധകനെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് യുവ സീരിയൽ താരവും മോഡലുമായ ആമി പോസ്റ്റുമിട്ടു. ഇവന്റെയൊക്കെ കരണം അടിച്ച് പൊട്ടിക്കണമെന്നാണ് ആമി സഹികെട്ട് പറയുന്നത്.
ആരാധകൻ കേൾക്കാൻ കൊള്ളാത്ത ചീത്ത വീളിച്ചതോടെയാണ് ആമി രംഗത്തെത്തിയത്. ആരാധകൻ അയച്ച അശ്ലീല ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് വാളിൽ പോസ്റ്റ് ചെയ്തു നടി ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. നടിക്കു നാൽപ്പത്തി മൂന്ന് സന്ദേശങ്ങൾ അയച്ചിട്ടും മറുപടി കൊടുക്കാതിരുന്നതായിരുന്നു ആരാധകനെ പ്രകോപിപ്പിച്ചത്. ഇങ്ങനെ മെസേജ് ചെയ്യുന്നവനെ എന്തു ചെയ്യണം എന്നു ചോദിച്ചാണു താരം സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തത്.
വിവാഹിതരായ പെൺകുട്ടികൾ മറുപടി കൊടുത്തില്ലെങ്കിലും ഇൻബോക്‌സിൽ മെസേജ് അയച്ചുകൊണ്ടിരിക്കും. ആരാധകൻ നൽകിയ അശ്ലീല സന്ദേശങ്ങൾക്കു താരത്തിന്റെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. ചിലർ നടിയുടെ പോസ്റ്റിനെ കാര്യമായി തന്നെ എടുത്തു മറുപടി നൽകി. തനിക്കു മാത്രമല്ല പല പെൺകുട്ടികൾക്കും ഇത്തരം അനുഭവം ഉണ്ടാകുന്നുണ്ടെന്നും ആമി പറഞ്ഞു. മറുപടി കിട്ടിയിലെങ്കിൽ താൽപര്യം ഇല്ലെന്നു കണ്ടു പിന്മാറണം എന്നും ആമി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ഈ സന്ദേശങ്ങൾ വൈറലാവുകയാണ്.