ദോഹ: റമ്്ദാൻ മസാത്തോടനുബന്ധിച്ച് തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് അമീർ. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത തടവുകാർക്കാണ് അമീറിന്റെ പൊതുമാപ്പ് പ്രയോജനപ്പെടുക. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് അമീർ തടവുകാർക്ക് പൊതുമാപ്പ് നൽകുന്നത് പതിവാണ്

ശിക്ഷാകാലാവധിയുടെ കൂടുതൽ കാലം ജയിലിൽ കഴിഞ്ഞവർക്കും അമീറിന്റെ പൊതുമാപ്പ് ഗുണകരമാകും.എന്നാൽ പൊതുമാപ്പ് നൽകിയവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.എല്ലാ വർഷവും റമദാനിലും ഖത്തർ ദേശീയദിനത്തോടനുബന്ധിച്ചുമാണ് രാജ്യത്തെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.

നേരത്തെ നൽകിയ പല പൊതുമാപ്പുകളിലും ഇന്ത്യക്കാരായ തടവുകാരും ഉൾപ്പെട്ടിരുന്നു.