- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് സൗദി ആഭ്യന്തരമന്ത്രാലയം; പൊതുമാപ്പ് എക്‌സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്
വിദേശികൾക്കായി സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടിനൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. രാജ്യത്തുള്ള മുഴുവൻ താമസ, തൊഴിൽ നിയമ ലംഘകരും ജൂൺ 25-നുമുമ്പ് രാജ്യം വിടണമെന്ന് വിദേശകാര്യമന്ത്രാലയത്തിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധികൃതർ അറിയിച്ചു. നിയമലംഘകരായ ഒരാളെയും സൗദിയിൽ തുടരാൻ അനുവദിക്കില്ലെന്നും ഇവർക്കെതിരേ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.പൊതുമാപ്പ് ആനുകൂല്യത്തിൽ എക്‌സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരും. എക്‌സിറ്റ് നടപടികൾ പൂർത്തീകരിച്ചവർക്ക് തൊഴിലെടുക്കാനോ ഉംറ യാത്രക്കോ അനുമതിയില്ലെന്ന് പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി. നിയമ ലംഘകർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പാസ്‌പോർട്ട് വിഭാഗത്തിന്റെ നിർദ്ദേശം.കാലാവധി കഴിയുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത രീതിയിലാണ് നാടുകടത്തുക.
വിദേശികൾക്കായി സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടിനൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. രാജ്യത്തുള്ള മുഴുവൻ താമസ, തൊഴിൽ നിയമ ലംഘകരും ജൂൺ 25-നുമുമ്പ് രാജ്യം വിടണമെന്ന് വിദേശകാര്യമന്ത്രാലയത്തിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധികൃതർ അറിയിച്ചു.
നിയമലംഘകരായ ഒരാളെയും സൗദിയിൽ തുടരാൻ അനുവദിക്കില്ലെന്നും ഇവർക്കെതിരേ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.പൊതുമാപ്പ് ആനുകൂല്യത്തിൽ എക്‌സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരും.
എക്‌സിറ്റ് നടപടികൾ പൂർത്തീകരിച്ചവർക്ക് തൊഴിലെടുക്കാനോ ഉംറ യാത്രക്കോ അനുമതിയില്ലെന്ന് പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി. നിയമ ലംഘകർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പാസ്‌പോർട്ട് വിഭാഗത്തിന്റെ നിർദ്ദേശം.കാലാവധി കഴിയുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത രീതിയിലാണ് നാടുകടത്തുക.