- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് അഞ്ച്ലക്ഷത്തിലധികം പേർ; പുതിയ വിസയിൽ തിരകെ വന്നവർ 12,000 ത്തോളം; നീട്ടി നല്കിയ പൊതുമാപ്പ് കാലാവധി അവശേഷിക്കാൻ ഇനി ഒരാഴ്‌ച്ച കൂടി
നീട്ടി നല്കിയ ഒരു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി ഒരാഴ്‌ച്ച കൂടി ബാക്കി നിലക്കെ ഇതുവരെ അഞ്ചുലക്ഷത്തിലധികം പേർ നാട് വിട്ടതായി റിപ്പോർട്ട്. അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്നാണ് കണക്കുകൾ. അതേ സമയം പൊതുമാപ്പിൽ നാട്ടിലേക്ക് പോയ പന്ത്രണ്ടായരം പേർ പുതിയ വിസയിൽ സൗദിയിലേക്ക് തിരിച്ച വരികയും ചെയ്തു. നാട്ടിലേക്ക് പോയവിൽ 12,000 പേർ പുതിയ വിസയിൽ രാജ്യത്തേക്ക് തിരിച്ചുവന്നതായി പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. ഇതിൽ ചിലർ കേവലം ഒരാഴ്ചകൊണ്ട് സൗദിയിൽ തിരിച്ചത്തെിയിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. വിരലടയാളം എടുത്ത് രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏർപ്പെടുത്തില്ലെന്ന ഇളവാണ് ഇത്തരക്കാർക്ക് അവസരം തുറന്നുകൊടുത്തത്. എക്‌സിറ്റ് കരസ്ഥമാക്കിയവർ നിർണിത കാലാവധിക്കുള്ളിൽ രാജ്യം വിട്ടാത്തവർക്ക് തടവും പിഴയും ശിക്ഷ വിധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നീട്ടി നല്കിയ ഒരു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി ഒരാഴ്‌ച്ച കൂടി ബാക്കി നിലക്കെ ഇതുവരെ അഞ്ചുലക്ഷത്തിലധികം പേർ നാട് വിട്ടതായി റിപ്പോർട്ട്. അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്നാണ് കണക്കുകൾ. അതേ സമയം പൊതുമാപ്പിൽ നാട്ടിലേക്ക് പോയ പന്ത്രണ്ടായരം പേർ പുതിയ വിസയിൽ സൗദിയിലേക്ക് തിരിച്ച വരികയും ചെയ്തു.
നാട്ടിലേക്ക് പോയവിൽ 12,000 പേർ പുതിയ വിസയിൽ രാജ്യത്തേക്ക് തിരിച്ചുവന്നതായി പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. ഇതിൽ ചിലർ കേവലം ഒരാഴ്ചകൊണ്ട് സൗദിയിൽ തിരിച്ചത്തെിയിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. വിരലടയാളം എടുത്ത് രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏർപ്പെടുത്തില്ലെന്ന ഇളവാണ് ഇത്തരക്കാർക്ക് അവസരം തുറന്നുകൊടുത്തത്.
എക്‌സിറ്റ് കരസ്ഥമാക്കിയവർ നിർണിത കാലാവധിക്കുള്ളിൽ രാജ്യം വിട്ടാത്തവർക്ക് തടവും പിഴയും ശിക്ഷ വിധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.