- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ പരിശോധന ശക്തമാകും; നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം
സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതൽ നിയമവിരുദ്ധരെ കണ്ടെത്താൻ കർശന പരിശോധനയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് അഭയവും തൊഴിലും നൽകുന്നവർക്കും പിടിവീഴും. 'നിയമലംഘകരില്ലാ രാജ്യം' എന്ന തലക്കെട്ടിൽ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഇളവുകാലമാണ് ഇന്ന് അവസാനിക്കുന്നത്. ബുധനാഴ്ച മുതൽ രാജ്യത്ത് കർശനമായ തൊഴിൽ, ഇഖാമ പരിശോധനയുണ്ടാകും. ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായാകും പരിശോധന നടത്തുക. ഇതിൽ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളും പങ്കാളിത്തം വഹിക്കും. അനധികൃത താമസക്കാരെ കണ്ടത്തൊൻ രാജ്യത്തെ 13 മേഖലയിലും പരിശോധനയുണ്ടാകും. പിടിക്കപ്പെടുന്നവർക്ക് നിയമാനുസൃതമുള്ള തടവും പിഴയുമാണ് ശിക്ഷ. സൗദിയിലേക്ക് തിരിച്ചുവരാനുമാകില്ല. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് അഭയം നൽകിയാലും തടവും പിഴയുമുണ്ടാകും. മാർച്ച് 28ന് 90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പാണ് രണ്ട് തവണയായി നീട്ടി നൽകിയത്. നിയമലംഘനം കണ്ടത്തെുന്
സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതൽ നിയമവിരുദ്ധരെ കണ്ടെത്താൻ കർശന പരിശോധനയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് അഭയവും തൊഴിലും നൽകുന്നവർക്കും പിടിവീഴും.
'നിയമലംഘകരില്ലാ രാജ്യം' എന്ന തലക്കെട്ടിൽ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഇളവുകാലമാണ് ഇന്ന് അവസാനിക്കുന്നത്. ബുധനാഴ്ച മുതൽ രാജ്യത്ത് കർശനമായ തൊഴിൽ, ഇഖാമ പരിശോധനയുണ്ടാകും. ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായാകും പരിശോധന നടത്തുക. ഇതിൽ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളും പങ്കാളിത്തം വഹിക്കും. അനധികൃത താമസക്കാരെ കണ്ടത്തൊൻ രാജ്യത്തെ 13 മേഖലയിലും പരിശോധനയുണ്ടാകും.
പിടിക്കപ്പെടുന്നവർക്ക് നിയമാനുസൃതമുള്ള തടവും പിഴയുമാണ് ശിക്ഷ. സൗദിയിലേക്ക് തിരിച്ചുവരാനുമാകില്ല. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് അഭയം നൽകിയാലും തടവും പിഴയുമുണ്ടാകും. മാർച്ച് 28ന് 90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പാണ് രണ്ട് തവണയായി നീട്ടി നൽകിയത്. നിയമലംഘനം കണ്ടത്തെുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്റെ 999 എന്ന നമ്പറിൽ അറിയക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.