- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Interview
- /
- ACADEMICIAN
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് സഹായിക്കാൻ പ്രവാസി ഗ്രൂപ്പുകൾ രംഗത്തെത്തി; അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കാനുള്ള നടപടികളുമായി സംഘടനകൾ
ദോഹ: സെപ്റ്റംബർ ഒന്നു മുതൽ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കുന്നതിനും നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് നിയമനടപടികൾ നേരിടാതെ തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈയവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികൾ നേരിടാതെ അനധികൃത താമസക്കാർക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് പ്രവാസി ഗ്രൂപ്പുകൾ രംഗത്തെത്തിയിരിക്കുന്നത്. വീട്ടുവേലക്കാർ ഉൾപ്പെടെ സ്‌പോൺസറുടെ പക്കൽ നിന്നും ഒളിച്ചോടിയിട്ടുള്ളവർ, വിസാ കാലവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ, അനധികൃതമായി ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പൊതുമാപ്പ്. പുതിയ എൻട്രി, എക്‌സിറ്റി, റെഡിഡൻസി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായിട്ടാണ് രാജ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പ് സംബന്ധിച്ച പ്രശ
ദോഹ: സെപ്റ്റംബർ ഒന്നു മുതൽ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കുന്നതിനും നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് നിയമനടപടികൾ നേരിടാതെ തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈയവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികൾ നേരിടാതെ അനധികൃത താമസക്കാർക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് പ്രവാസി ഗ്രൂപ്പുകൾ രംഗത്തെത്തിയിരിക്കുന്നത്.
വീട്ടുവേലക്കാർ ഉൾപ്പെടെ സ്‌പോൺസറുടെ പക്കൽ നിന്നും ഒളിച്ചോടിയിട്ടുള്ളവർ, വിസാ കാലവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ, അനധികൃതമായി ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പൊതുമാപ്പ്. പുതിയ എൻട്രി, എക്‌സിറ്റി, റെഡിഡൻസി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായിട്ടാണ് രാജ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്.
പൊതുമാപ്പ് സംബന്ധിച്ച പ്രശ്‌നം ചർച്ച ചെയ്യാൻ ഇന്ത്യൻ കൾച്ചറൽ സെന്റർ ഉടൻ തന്നെ മീറ്റിങ് വിളിച്ചുകൂട്ടുമെന്ന് ഐസിസിയുടെ മുതിർന്ന നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. പൊതുമാപ്പ് പ്രഖ്യാപിച്ച വിവരത്തെ കുറിച്ച് ധാരണയില്ലാത്ത ഒട്ടേറെ പേർ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ തങ്ങുന്നുണ്ട്. പൊതുമാപ്പിനെ കുറിച്ച് ഇത്തരക്കാരിൽ അവബോധം സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് ഐസിസിയെന്നും നേതാവ് വെളിപ്പെടുത്തി.
പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഭയക്കുന്ന ഒട്ടേറെപ്പേരും ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ ഇക്കൂട്ടർക്ക് സ്വയം വെളിച്ചത്തു വരാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇവർക്ക് പൊതുമാപ്പ് ലഭ്യമാക്കാനുള്ള എല്ലാ സഹായങ്ങളും ഇത്തരം പ്രവാസി ഗ്രൂപ്പുകൾ ചെയ്തുകൊടുക്കും. ഇതു മൂന്നാം തവണയാണ് ഖത്തർ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2004-ലാണ് ഇതിനു മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.