- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമാപ്പ് കാലാവധി ഇനി ഒരു മാസം കൂടി; അനധികൃതമായി തങ്ങുന്ന വിദേശികളെ പിടികൂടാൻ പരിശോധനകൾ കർശനമാക്കി അധികൃതർ
ജിദ്ദ: രാജ്യത്ത് മതിയായ രേഖകളില്ലാതെ അനധികൃതമായി തങ്ങുന്ന വിദേശികൾക്ക് ശിക്ഷാ നടപടികൾ നേരിടാതെ സ്വദേശത്തേക്ക് മടങ്ങാൻ അവസരം ഒരുക്കിക്കൊടുക്കുന്ന പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി അവശേഷിച്ചിരിക്കേ നടപടികൾ കർശനമാക്കാൻ അധികൃതർ. പൊതുമാപ്പ് കാലാവധിക്കു ശേഷവും രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികളെ കണ്ടെത്താനുള്ള കർശന പരിശോധനകൾക്കാണ് ഇപ്പോൾ അധികൃതർ രൂപംകൊടുക്കുന്നത്. റെസിഡൻസി നിയമം ലംഘിച്ച് അനധികൃതമായി തങ്ങുന്ന വിദേശികൾക്ക് പൊതുമാപ്പ് കാലാവധിയിൽ കീഴടങ്ങുന്ന പക്ഷം പിഴയോ ശിക്ഷാ നടപടികളോ കൂടാതെ സ്വദേശത്തേക്ക് മടങ്ങാമെന്നിരിക്കേ ഇതിനു തയാറാകാത്തവരെ കണ്ടെത്തുകയെന്നതാണ് അധികൃതരുടെ പ്രധാന ലക്ഷ്യം. ഇതിനായി എല്ലാ മേഖലയിലും കർശന ഇൻസ്‌പെക്ഷനുകളാണ് നടത്തുന്നതെന്ന് മേജർ ജനറൽ അൽ ഘംദി വെളിപ്പെടുത്തി. റെസിഡൻസി നിയമം, വർക്ക് വിസാ നിയമം തുടങ്ങിയ നടപ്പിലാക്കാൻ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും ഇത് ആരെങ്കിലും ലംഘിക്കുന്നതായി കണ്ടെത്തിയാൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അൽ ഘംദി നിർദേശിച്ചു. നിലവിൽ മതിയായ ര
ജിദ്ദ: രാജ്യത്ത് മതിയായ രേഖകളില്ലാതെ അനധികൃതമായി തങ്ങുന്ന വിദേശികൾക്ക് ശിക്ഷാ നടപടികൾ നേരിടാതെ സ്വദേശത്തേക്ക് മടങ്ങാൻ അവസരം ഒരുക്കിക്കൊടുക്കുന്ന പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി അവശേഷിച്ചിരിക്കേ നടപടികൾ കർശനമാക്കാൻ അധികൃതർ. പൊതുമാപ്പ് കാലാവധിക്കു ശേഷവും രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികളെ കണ്ടെത്താനുള്ള കർശന പരിശോധനകൾക്കാണ് ഇപ്പോൾ അധികൃതർ രൂപംകൊടുക്കുന്നത്. റെസിഡൻസി നിയമം ലംഘിച്ച് അനധികൃതമായി തങ്ങുന്ന വിദേശികൾക്ക് പൊതുമാപ്പ് കാലാവധിയിൽ കീഴടങ്ങുന്ന പക്ഷം പിഴയോ ശിക്ഷാ നടപടികളോ കൂടാതെ സ്വദേശത്തേക്ക് മടങ്ങാമെന്നിരിക്കേ ഇതിനു തയാറാകാത്തവരെ കണ്ടെത്തുകയെന്നതാണ് അധികൃതരുടെ പ്രധാന ലക്ഷ്യം.
ഇതിനായി എല്ലാ മേഖലയിലും കർശന ഇൻസ്‌പെക്ഷനുകളാണ് നടത്തുന്നതെന്ന് മേജർ ജനറൽ അൽ ഘംദി വെളിപ്പെടുത്തി. റെസിഡൻസി നിയമം, വർക്ക് വിസാ നിയമം തുടങ്ങിയ നടപ്പിലാക്കാൻ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും ഇത് ആരെങ്കിലും ലംഘിക്കുന്നതായി കണ്ടെത്തിയാൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അൽ ഘംദി നിർദേശിച്ചു. നിലവിൽ മതിയായ രേഖകളില്ലാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്നതിനായി എംബസികളെ സമീപിച്ചിട്ടുള്ളവരുടെ എണ്ണം 2013-ലെ പൊതുമാപ്പ് കാലയളവിനെക്കാൾ കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിസാ നിയമലംഘകർ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് മക്ക മേഖലയിലാണ്. 2013-ൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിവയവരിൽ 50 ശതമാനത്തോളം മക്ക മേഖലയിൽ നിന്നുള്ളവരായിരുന്നു.