നിയമലംഘകർക്ക് രാജ്യം വിടാൻ ഒരു മാസം കൂടി അവസരം നല്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. ഇതനുസരിച്ച് സൗദി ഭരണകൂടം ഏർപ്പെടുത്തിയ പൊതുമാപ്പ് കാലാവധി ജൂൺ 25 മുതൽ മുപ്പത് ദിവസത്തേക്കാണ് നീട്ടിയത്.ഞായറാഴച മുതൽ പാസ്‌പോർട്ട് ഓഫീസുകളിൽ പൊതുമാപ്പിന്റെ സേവനം ലഭ്യമാകും.

മൂന്ന് മാസം നീണ്ടുനിന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കാത്ത നിയമലംഘകർക്ക് വലിയ ആശ്വാസമാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. ജൂൺ 25 മുതൽ മുപ്പത് ദിവസത്തേക്കാണ് പൊതുമാപ്പ് നീട്ടിയത്.

മാർച്ച് 29 മുതലാണ് സൗദിയിൽ പൊതുമാപ്പ് നിലവിൽ വന്നത്. 90 ദിവസം നീണ്ട് നിന്ന പൊതുമാപ്പ് റമദാൻ അവസാനത്തോടെയാണ് സമാപിച്ചതമ. ഇതാണ് ഇപ്പോൾ മുപ്പത് ദിവസത്തേക്ക് കൂടി നീട്ടിയത്?. നേരത്തെ ഫൈനൽ എക്‌സിറ്റ് നേടിയിട്ടും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

അഞ്ച് ലക്ഷത്തോളം പേരാണ് നിലവിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. നാട്ടിലേക്ക് മടങ്ങിയ മുപ്പത്തി അയ്യായിരം ഇന്ത്യക്കാരിൽ മൂവായിരത്തോളം പേർ മലയാളികളായിരുന്നു. തൊഴിൽ, അതിർത്തി നിയമലംഘകർക്ക് പിഴയോ തടവോ കൂടാതെ നാടുകളിലേക്ക് മടങ്ങാൻ അവസരം നൽകുന്നതാണ് പൊതുമാപ്പ്.