ദ് അൽ ഫിത്തർ ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് തടവിൽ കഴിയുന്ന 190ഓളം തടവുകാർക്ക് ഹിസ് മജസ്ടി സുൽത്താൻ ഖാബൂസ് മോചനം നൽകി. റോയൽ ഒമാൻ പൊലീസ് ആണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. തടവുകാർക്ക് കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.

192 തടവുകാർക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 92 പേർ വിദേശികളാണെന്നും അധികൃതർ അറിയിച്ചു.