- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗമാരക്കാർക്കിടയിലെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ അപകടത്തിലേക്ക് വിരൽചൂണ്ടി റിപ്പോർട്ടുകൾ; പത്തിൽ ഒമ്പതുപേരും സ്ഥിരമായി ഓൺലൈനിൽ
ഡബ്ലിൻ: കൗമാരക്കാർക്കിടയിൽ ഇന്റർനെറ്റ് ഉപയോഗം ഏറെ വിപത്തുക്കൾക്ക് ഇടയാക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ലാപ്‌ടോപ്പ്, ടാബ്ലറ്റുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവ ഉപയോഗിക്കുന്ന കൗമാരക്കാർ കൂടുതലായും ഏറെ അപകടകാരികളായ വെബ്‌സൈറ്റുകളാണ് സന്ദർശിക്കുന്നതെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ഓൺലൈൻ സ്‌കില്ലുകൾ വർധിപ്പിക്കുംതോറും ഇത്തരം അപകടകാരികളാ
ഡബ്ലിൻ: കൗമാരക്കാർക്കിടയിൽ ഇന്റർനെറ്റ് ഉപയോഗം ഏറെ വിപത്തുക്കൾക്ക് ഇടയാക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ലാപ്‌ടോപ്പ്, ടാബ്ലറ്റുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവ ഉപയോഗിക്കുന്ന കൗമാരക്കാർ കൂടുതലായും ഏറെ അപകടകാരികളായ വെബ്‌സൈറ്റുകളാണ് സന്ദർശിക്കുന്നതെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ഓൺലൈൻ സ്‌കില്ലുകൾ വർധിപ്പിക്കുംതോറും ഇത്തരം അപകടകാരികളായ സൈറ്റുകളിലേക്ക് കൗമാരക്കാർ വഴുതി വീഴുന്നതെന്നാണ് സർവേ വ്യക്തമാക്കുന്നത്.
ഒമ്പതു വയസു മുതൽ 16 വയസുവരെയുള്ള കുട്ടികളിൽ അഞ്ചിലൊരാൾ വീതം ഇത്തരത്തിൽ ദോഷകരമായതോ അപകടകാരിയായതോ ആയ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 2011-ലെക്കാൾ ഇരട്ടിയാണിത്. 15നും 16 മധ്യേ പ്രായമുള്ളവരിൽ ഭൂരിഭാഗം പേരും തങ്ങൾക്കിഷ്ടമില്ലാത്ത സൈറ്റുകൾ കാണാൻ ഇടയാകുന്നു എന്നും വെളിപ്പെടുത്തുന്നു. അശ്ലീല സൈറ്റുകൾ, അപകടകാരികളായ സൈറ്റുകൾ, മയക്കുമരുന്നിനെക്കുറിച്ചുള്ളവ തുടങ്ങിയവ കാണാൻ നിർബന്ധിതരാകുന്ന കുട്ടികളുമുണ്ട്. ഇത് മുൻകാലത്തെ അപേക്ഷിച്ച് കൂടുതലാണിപ്പോൾ. 37 ശതമാനം കൗമാരക്കാരും ഇത്തരത്തിൽ ആകർഷിക്കപ്പെടുന്നു.
ദ നെറ്റ് ചിൽഡ്രൺ ഗോ മൊബൈൽ 2015 ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്. ഡബ്ലിൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ ഇതുസംബന്ധിച്ച് 500 കുട്ടികളിൽ സർവേ നടത്തുകയും ചെയ്തു. ഇവരിൽ പകുതിയിൽ താഴെ കുട്ടികൾ അവരുടെ ബെഡ്‌റൂമിൽ വച്ചാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഒമ്പതിനും 16നും മധ്യേയുള്ള 14 ശതമാനം കുട്ടികളും രാത്രി ഒമ്പതിനു ശേഷം സ്ഥിരമായി ഓൺലൈനിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ കുട്ടികൾ ഏറെ സമയം ഇന്റർനെറ്റിൽ ചെലവഴിക്കുന്നത് ഓൺലൈൻ ബുള്ളിയിംഗിനും ഉപദ്രവകാരികളായ സൈറ്റുകൾ സന്ദർശിക്കുന്നതിനും കാരണമാകുന്നു.
അതേസമയം ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് മാതാപിതാക്കൾ ഏറെ ഉപദേശമൊന്നും നൽകേണ്ട എന്നാണ് ഗവേഷകരിൽ പ്രധാനിയായ ഡോ. ബ്രയാൻ ഒനീൽ പറയുന്നത്. കുട്ടികൾക്ക് ഈ ദുശ്ശീലം മാതാപിതാക്കളിൽ നിന്നു ലഭിക്കുന്നതാണ്. മാതാപിതാക്കളും ഇപ്പോൾ മുഴുവൻ സമയവും ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിൽ 60 ശതമാനത്തിലധികം പേരും വിശ്വസിക്കുന്നത് തങ്ങൾക്ക് ഇന്റർനെറ്റിനെക്കുറിച്ച് മാതാപിതാക്കളെക്കാളും കൂടുതൽ വിവരം ഉണ്ടെന്നാണ്. ഇതിൽ തന്നെ ആൺകുട്ടികളെക്കാൾ കൂടുതൽ അവകാശവാദം ഉന്നയിക്കുന്നത് പെൺകുട്ടികളാണ്. വെബ്‌സൈറ്റ് ബുക്ക്മാർക്കിങ്, വെബ്‌സൈറ്റ് റെക്കോർഡുകൾ ഡിലീറ്റ് ചെയ്യുക, പ്രൈവസി സെറ്റിങ്‌സ് മാറ്റുക, അപരിചിതരിൽ നിന്ന് മെസേജുകൾ എത്തുന്നത് ബ്ലോക്ക് ചെയ്യുക തുടങ്ങിയ ഓൺലൈൻ സ്‌കില്ലുകളാണ് ഇക്കൂട്ടർക്ക് ഏറെയുള്ളത്.
സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ കുട്ടികൾ ഇപ്പോൾ ഏറെ സ്വതന്ത്രരാകുന്നതാണ് കണ്ടുവരുന്നത്. 15നും 16നും മധ്യേ പ്രായമുള്ള പത്തിൽ ഒമ്പതു കുട്ടികളും സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ അവർക്ക് സ്വന്തമായി പ്രൊഫൈൽ ഉണ്ടെന്ന് സമ്മതിക്കുന്നു. കൂടാതെ 58 ശതമാനത്തോളം പേർ തങ്ങൾ ഇന്റർനെറ്റ് അമിതമായി ഉപയോഗിക്കുന്നുണ്ടെന്നും തുറന്നുപറയുന്നുണ്ട്. ഫോണിൽ സ്ഥിരമായി തങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ലോഗിൻ ആണെന്നും ഇടയ്ക്കിടെ അതു പരിശോധിക്കുന്നുണ്ടെന്നും സർവേയിൽ പങ്കെടുത്ത ഒരു 16-കാരൻ പറയുന്നു.
ഇത്തരത്തിൽ സ്ഥിരമായ ഓൺലൈനിൽ കുട്ടികൾ ആയിരിക്കുന്നത് ഓൺലൈൻ ബുള്ളിയിംഗിന് ഇടവരുത്തുമെന്നാാണ് ഡോ. ഒനീൽ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ പറ്റിയ എന്തും ലഭ്യമാകുന്ന വൻസാമ്രാജ്യമാണ് ഇന്റർനെറ്റ്. അതുകൊണ്ടു തന്നെ കൗമാരക്കാരുടെ ഇന്റർനെറ്റ് പ്രേമത്തിന് തടയിടേണ്ട സമയം അതിക്രമിച്ചു എന്നു തന്നെയാണ് സർവേ എടുത്തുപറയുന്നത്.