- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്ക് ഉറവിടമില്ലാതെ സംഭാവനയായി കിട്ടിയത് 977 കോടി; കോൺഗ്രസിന് 980 കോടിയും; സിപിഎമ്മിനുമുണ്ട് 120 കോടി; കള്ളപ്പണ വേട്ട ചർച്ചയാകുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് സ്വീകരിക്കലും വിവാദത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കള്ളപ്പണം വെളുപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികളിലൂടെയോ? ഈ ചോദ്യത്തിന് അതെ എന്ന് തന്നെ ഉത്തരം നൽകേണ്ടി വരും. കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് അസാധുവാക്കൽ തീരുമാനം ചർച്ചയാകുമ്പോഴാണ് രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് സ്വീകരിക്കൽ രീതിയും ചർച്ചയാകുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിനും ബിജെപിക്കുമായി 2013-14ലും 2014-15ലും മാത്രം 977 കോടി രൂപ കള്ളപ്പണം സംഭവാനയായി കിട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നൽകിയ കണക്കുകളിലാണ് 977 കോടി രൂപ എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കാത്തത്. സംഭവാനയെന്ന രീതിയിലാണ് ഇത് രേഖപ്പെടുത്തുന്നത്. കള്ളപ്പണമുള്ളവരിൽ നിന്ന് പാർട്ടിക്ക് ലഭിച്ച തുകയാണിതെന്നാണ് ഉയരുന്ന ആരോപണം. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 969 കോടി രൂപയും ഉറവിടമില്ലാതെ കിട്ടി. പ്രമുഖ ദേശീയ പോർട്ടലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഉത്തർപ്രദേശിലെ പ്രമുഖ കക്ഷിയായ മായാവതിക്ക് 141.4 കോടി രൂപയാണ് ഇത്തരത്തിൽ സംഭാവന കിട്ടിയത് സിപിഎമ്മിന് 120.25 കോടി രൂപയുമുണ്ട്. സിപിഐയുടെ
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കള്ളപ്പണം വെളുപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികളിലൂടെയോ? ഈ ചോദ്യത്തിന് അതെ എന്ന് തന്നെ ഉത്തരം നൽകേണ്ടി വരും. കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് അസാധുവാക്കൽ തീരുമാനം ചർച്ചയാകുമ്പോഴാണ് രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് സ്വീകരിക്കൽ രീതിയും ചർച്ചയാകുന്നത്.
ദേശീയ ജനാധിപത്യ സഖ്യത്തിനും ബിജെപിക്കുമായി 2013-14ലും 2014-15ലും മാത്രം 977 കോടി രൂപ കള്ളപ്പണം സംഭവാനയായി കിട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നൽകിയ കണക്കുകളിലാണ് 977 കോടി രൂപ എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കാത്തത്. സംഭവാനയെന്ന രീതിയിലാണ് ഇത് രേഖപ്പെടുത്തുന്നത്. കള്ളപ്പണമുള്ളവരിൽ നിന്ന് പാർട്ടിക്ക് ലഭിച്ച തുകയാണിതെന്നാണ് ഉയരുന്ന ആരോപണം. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 969 കോടി രൂപയും ഉറവിടമില്ലാതെ കിട്ടി. പ്രമുഖ ദേശീയ പോർട്ടലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഉത്തർപ്രദേശിലെ പ്രമുഖ കക്ഷിയായ മായാവതിക്ക് 141.4 കോടി രൂപയാണ് ഇത്തരത്തിൽ സംഭാവന കിട്ടിയത് സിപിഎമ്മിന് 120.25 കോടി രൂപയുമുണ്ട്. സിപിഐയുടെ പേരിലും നാമമാത്രമായ സംഭാവന ഉറവിടമില്ലാതെ കിട്ടിയിട്ടുണ്ട്. എന്നാൽ ഇതൊരു വിവാദമല്ലെന്നാണ് പാർട്ടി വ്യത്തങ്ങൾ പറയുന്നത്. 20,000 രൂപ വരെ പാർട്ടി വാങ്ങുന്ന സംഭവനകൾക്ക് ഉറവിടം കാട്ടേണ്ടതില്ല. ഇങ്ങനെ ധാരാളം പേരിൽ നിന്ന് സംഭാവന കിട്ടാറുണ്ട്. ഇതെല്ലാം കൂടിച്ചേർന്നാണ് വലിയ തുക ആകുന്നതെന്നാണ് അവരുടെ വിശദീകരണം.
എന്നാൽ വൻകിടക്കാർക്ക് പണം വെളുപ്പിക്കാനുള്ള നല്ല മാർഗ്ഗം പാർട്ടി ഫണ്ടാണെന്ന അഭിപ്രായവും സജീവമാണ്. അഴിമതിയിലൂടേയും മറ്റും ഭറണത്തിലിരിക്കുന്ന പാർട്ടികൾക്ക് വൻതുക ലഭിക്കാൻ സാധ്യതയുണ്ട്. ഇതെല്ലാം ആളില്ലാ ഫണ്ടുകളായി എഴുതി ചേർത്ത് വെളുപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് പറയുന്നവർ പാർട്ടി ഫണ്ട് സ്വീകരിക്കുന്നതിൽ ഒരു സുതാര്യതയും പുലർത്തുന്നില്ലെന്നാണ് ആക്ഷേപം.
നോട്ട് അസാധുവാക്കൽ തീരുമാനം വരുന്നതിന് തൊട്ട് മുമ്പ് ബിഹാറിലും മറ്റും ബിജെപി വൻ തോതിൽ ഭൂമി വാങ്ങിയിരുന്നു. ഇതും കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ആരോപണം സജീവമാണ്.



