- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മീറ്റിന് കാണാമെന്ന വീമ്പു പറച്ചിലുമായി ലണ്ടനിൽ നിന്ന് ഇന്ത്യ ഒന്നുമില്ലാതെ മടങ്ങി; പിയു ചിത്രയെ വീട്ടിലിരുത്തി നാടുകാണാൻ പോയവരുടെ മടങ്ങിവരവ് നാണംകെട്ടും
ലണ്ടൻ: അടുത്ത മീറ്റിന് കാണാമെന്ന വീമ്പു പറച്ചിലുമായി ലണ്ടനിൽ നിന്ന് ഇന്ത്യ ഒന്നുമില്ലാതെ മടങ്ങി. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് എത്തിയ ടീമിന് ഒന്നും കിട്ടിയില്ല. മലയാളിതാരം പി.യു. ചിത്രയെ ഒഴിവാക്കിയത് കോടതിവരെ കയറിയെങ്കിലും കാര്യമുണ്ടായില്ല. 10 ദിവസത്തെ പോരാട്ടം അവസാനിക്കുമ്പോൾ അത്ലറ്റിക്സ് ഭൂപടത്തിൽനിന്ന് ഇന്ത്യയുടെ ഓട്ടം പിന്നോട്ട്. ലണ്ടനിലെത്തിയ 24 പേരിൽ ആദ്യറൗണ്ട് കടന്ന് മുന്നോട്ടുപോയത് രണ്ടു പേർ മാത്രം. ജാവലിൻത്രോയിൽ ദേവീന്ദർ കാങ്ങും വനിതകളുടെ 400ൽ നിർമല ഷിയോറണും. ഇത്തരമൊരു സംഘവുമായി പോകുമ്പോഴാണ് മെഡൽ സാധ്യയില്ലെന്ന പേരിൽ ചിത്രയെ ഒഴിവാക്കിയത്. 1- ദേവീന്ദർ കാങ് (ജാവലിൻത്രോ) ഫൈനലിൽ 12ാമത് (80.02 മീ)2- നിർമല ഷിയോറൺ (400 മീ) സെമിയിൽ 7ാമത് (53.07 സെ)3- സ്വപ്ന ബർമൻ (വനിത ഹെപ്റ്റാത്ലൺ) 26ാം സ്ഥാനം, 5431 പോയന്റ്4- മുഹമ്മദ് അനസ് (400 മീ) ഹീറ്റ്സിൽ നാലാമത് (45.98 സെ)5- ദ്യുതി ചന്ദ് (100 മീ) ഹീറ്റ്സിൽ ആറാമത് (12.07 സെ)6- ടി. ഗോപി (മാരത്തൺ) 28ാമ
ലണ്ടൻ: അടുത്ത മീറ്റിന് കാണാമെന്ന വീമ്പു പറച്ചിലുമായി ലണ്ടനിൽ നിന്ന് ഇന്ത്യ ഒന്നുമില്ലാതെ മടങ്ങി. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് എത്തിയ ടീമിന് ഒന്നും കിട്ടിയില്ല.
മലയാളിതാരം പി.യു. ചിത്രയെ ഒഴിവാക്കിയത് കോടതിവരെ കയറിയെങ്കിലും കാര്യമുണ്ടായില്ല. 10 ദിവസത്തെ പോരാട്ടം അവസാനിക്കുമ്പോൾ അത്ലറ്റിക്സ് ഭൂപടത്തിൽനിന്ന് ഇന്ത്യയുടെ ഓട്ടം പിന്നോട്ട്. ലണ്ടനിലെത്തിയ 24 പേരിൽ ആദ്യറൗണ്ട് കടന്ന് മുന്നോട്ടുപോയത് രണ്ടു പേർ മാത്രം. ജാവലിൻത്രോയിൽ ദേവീന്ദർ കാങ്ങും വനിതകളുടെ 400ൽ നിർമല ഷിയോറണും.
ഇത്തരമൊരു സംഘവുമായി പോകുമ്പോഴാണ് മെഡൽ സാധ്യയില്ലെന്ന പേരിൽ ചിത്രയെ ഒഴിവാക്കിയത്.
1- ദേവീന്ദർ കാങ് (ജാവലിൻത്രോ)
ഫൈനലിൽ 12ാമത് (80.02 മീ)
2- നിർമല ഷിയോറൺ (400 മീ) സെമിയിൽ 7ാമത് (53.07 സെ)
3- സ്വപ്ന ബർമൻ (വനിത ഹെപ്റ്റാത്ലൺ)
26ാം സ്ഥാനം, 5431 പോയന്റ്
4- മുഹമ്മദ് അനസ് (400 മീ) ഹീറ്റ്സിൽ നാലാമത് (45.98 സെ)
5- ദ്യുതി ചന്ദ് (100 മീ) ഹീറ്റ്സിൽ ആറാമത് (12.07 സെ)
6- ടി. ഗോപി (മാരത്തൺ) 28ാമത് (2:17.13 മണിക്കൂർ)
7- സിദ്ദാന്ത് തിംഗലയ (110 ഹർഡ്ൽസ്)
ഹീറ്റ്സിൽ ഏഴ് (13.64 സെ)
8- മോണിക്ക അതാരെ (മാരത്തൺ) 64ാം സ്ഥാനം
(2:49.54 മണിക്കൂർ)
9- അന്നു റാണി (ജാവലിൻ) യോഗ്യത റൗണ്ടിൽ 10 (59.93 മീ)
10-ജി. ലക്ഷ്മൺ (5000 മീ) ഹീറ്റ്സിൽ 15 (13:35.69 മിനിറ്റ്)
11-കെ.ടി. ഇർഫാൻ (20 കി.മീ. നടത്തം) 23ാം സ്ഥാനം,
(1:21.40 മണിക്കൂർ)
12-കുശ്ബീർ കൗർ (20 കി.മീ. നടത്തം) 42ാം സ്ഥാനം
(1:36:41 മണിക്കൂർ)
13-നീരജ് ചോപ്ര (ജാവലിൻത്രോ)
യോഗ്യത റൗണ്ടിൽ ഏഴാമത് (82.26 മീ)
12-റിലേ
4-100 മീ. പുരുഷ ടീം ഹീറ്റ്സിൽ 10ാമത്
4-100 മീ. വനിത ടീം അയോഗ്യർ