ടൗൺസ്വിൽ: മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്വിൽ ( എം എ ടി) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ടിനെ തെരഞ്ഞെടുത്തു. ബിബിൻ മോഹൻ കണിയാംകുടിയിൽ ആണ് സെക്രട്ടറി.

രേഷ്മ ജയിസ് കൊള്ളികുളവിൽ - വൈസ് പ്രസിഡണ്ട്, ഷിനോജ് പുറക്കരി -ജോയിന്റ് സെക്രട്ടറി, ഫിലോമീന സേവ്യർ ഇല്ലിപറമ്പിൽ- ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു.

മനു ബേബി പോത്താനിക്കാട്ട്, ബിനോയ് സെബാസ്റ്റ്യൻ തുരുത്തിപടമ്പിൽ, ജോഷി ദാസ് കുനിയടത്ത്, അനിൽ വർഗീസ് ഭരണികുളങ്ങര,ജോർജ് അലക്‌സ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. യോഗത്തിൽ എം എ ടി പ്രസിഡണ്ട്, ഷീൻ ജോർജ് അധ്യക്ഷത വഹിച്ചു. പുതുതായി മേഖലയിലേക്ക് കുടിയേറിയെത്തിയ മുഴുവൻ പേരെയും പങ്കെടുപ്പിച്ചു ഈസ്റ്റർ - വിഷു ആഘോഷങ്ങൾ അതി വിപുലമായി സംഘടിപ്പിക്കും. ഏപ്രിൽ ആറിന് കിർവാൻ നോർത്തു റീച്ച് ബാപ്ടിസ്‌റ് ചർച്ച് ഹാളിൽ നടത്തുന്ന പരിപാടികൾക്കായി പ്രത്യേക കമ്മറ്റിക്കും യോഗം രൂപം കൊടുത്തു.