- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- News Bahrain
ആടുജീവിതം വിജയാഘോഷം കേരളീയ സമാജത്തിൽ

‘Aadujeevitham’ is slated to be a Pooja release. Photo: Movie poster
ലോകമെമ്പാടും വിജയകരമായി പ്രദർശനം തുടരുന്ന ബ്ലെസി പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിന്റെ വിജയാഘോഷം ഈ വരുന്ന ഏപ്രിൽ 19 നും 20 നും ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ചു നടക്കുന്നു.
ബഹറിൻ കേരളീയ സമാജം മുൻ സാഹിത്യ വിഭാഗം സെക്രട്ടറിയും പ്രശസ്ത നോവലിസ്റ്റും ആയ ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിന്റെ അടിസ്ഥാനത്തിൽ ബ്ലെസി രചിച്ച തിരക്കഥയിൽ ബ്ലസി തന്നെയാണ് സിനിമ സംവിധാനം ചെയ്തത്.
മികച്ച ചിത്രീകരണത്തിലൂടെയും പ്രദർശന വിജയത്തിലും ശ്രദ്ധേയമായ ആടുജീവിതം എന്ന സിനിമ തീയറ്ററിൽ സംവിധായകനോടും മറ്റു സിനിമ പ്രവർത്തകരോടൊപ്പം ആസ്വദിക്കാനുള്ള അവസരം ഒരുക്കാൻ ശ്രമിക്കുന്നതാണ് എന്നും സംവിധായകനായ ബ്ലെസ്സി അടക്കമുള്ള ആട് ജീവിതത്തിന്റെ അണിയറ പ്രവർത്തകരുമായി മുഖാമുഖവും അവരെ സമാജത്തിൽ ആദരിക്കുകയും ചെയ്യുമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു
നടൻ കെ ആർ ഗോകുൽ, ഗായകൻ ജിതിൻ രാജ് മറ്റ് സാങ്കേതിക പ്രവർത്തകരും ബ്ലെസിയോടൊപ്പം പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബി കെ എസ് ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ളയുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 34020650 , 3972 0030.

