ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച, യു.എസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയുടെ ആഗോള പര്യടനം ബംഗളൂരുവില്‍ സമാപിച്ചു
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നി വിടങ്ങളില്‍ സന്ദര്‍ശനം നടത്തി. അമേരിക്കയിലെ പ്രഗത്ഭ ഡോക്ടര്‍മാരില്‍ ഒരാളായ അദ്ദേഹം പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്. ആഗോള മാനസികാരോഗ്യവും ഏകാന്തതാപ്രതിസന്ധിയും അഭിസംബോധന ചെയ്യുകഎന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യായാത്രയുടെ മുന്‍ഗ ണനകളിലൊന്ന്.
ബെംഗളൂരുവിലെ ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സന്ദര്‍ശിച്ച ഡോ. മൂര്‍ത്തി തന്റെ പൂര്‍വികരുടെ നാടായ ഇന്ത്യയിലേക്ക് വരാന്‍ ലഭിച്ച അവസരത്തിന് നന്ദി അറിയിച്ചു. ഇന്ത്യന്‍ വംശജനായ ആദ്യത്തെ സര്‍ജന്‍ ജനറലായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ തന്നില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിച്ച നിരവധി മൂല്യങ്ങ ളുടെ ഉറവിടമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഒരു സമൂഹത്തിന്റെ ഭാഗമാകാനുള്ള ശക്തിയെക്കുറിച്ചും മറ്റുള്ളവരെ സേവിക്കുന്ന തിലൂടെ ഒരു മനുഷ്യന് ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ചും തന്റെ മാതാപിതാക്കളില്‍ നിന്നാണ് പഠിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമേഖലയില്‍ ദീര്‍ഘകാലത്തെ പങ്കാളിത്തം യുഎസിനും ഇന്ത്യക്കും ഉണ്ട് എന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, മാനസികാരോഗ്യത്തെക്കുറിച്ച് പഠിക്കാനും സംസാരിക്കാനുമാണ് താന്‍ ഇന്ത്യയില്‍ വന്നത് എന്നും നമ്മുടെ രാജ്യങ്ങള്‍ പഠന അസരങ്ങളും വിവിധങ്ങളായ സാധ്യതകളും പങ്കിടുന്ന ഒരു മേഖലയാണ് ആരോഗൃമേഖല എന്നും സൂചിപ്പിച്ചു. മാനസികാ രോഗ്യവുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന നാണക്കേടും അപമാനവും മറികടക്കാന്‍ പ്രവര്‍ത്തിക്കുന്ന മികച്ച സംഘടനകളുമായും വ്യക്തികളുമായും ഇന്ത്യയില്‍ നടത്തിയ കൂടി ക്കാഴ്ചകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
മാനസികാരോഗ്യ സംരക്ഷണ സേവനങ്ങളിലേക്കുള്ള സ്വീകാര്യത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. മാനസികാരോഗ്യ പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്തി അവ നേരിടുന്നതിന് സഹായം തേടുന്നതില്‍ ലജ്ജ വേണ്ടതില്ലെന്ന് ആളുകളെ ബോധവത്കരണം നടത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആ ഗോള വെല്ലുവിളികളെ നേരിടാന്‍ നമുക്കെല്ലാവര്‍ക്കും പങ്കാളിത്തത്തോടെ പ്രവര്‍ത്തി ക്കാന്‍ കഴിയുമെന്ന ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് ലോക മാനസികാരോഗ്യ ദിനം എന്നും ഡോ. മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പങ്കെടുത്ത യുഎസ് കോണ്‍സല്‍ ജനറല്‍ ചെന്നൈ ക്രിസ് ഹോഡ്ജസ്, ഡോ. വിവേക് മൂര്‍ത്തി ബംഗളൂരു സന്ദര്‍ശിച്ച് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റും വിശദീകരിച്ചതിലുള്ള സന്തോഷം പങ്കുവച്ചു. പര്യടനത്തിനിടയില്‍ ഡോ. മൂര്‍ത്തി മാരിവാല ഹെല്‍ത്ത് ഇനീഷ്യേറ്റീവിലെ യുവാക്കളെ നേ രിട്ട് സന്ദര്‍ശിച്ച് അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും വിലയിരുത്തി. കൂടാതെ നിത മുകേഷ് അംബാനി ജൂനിയര്‍ സ്‌കൂള്‍, അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമായി ഏകാന്തത, മാനസികാരോഗ്യം, സോഷ്യല്‍ മീഡിയ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
തുടര്‍ന്ന്, കുടുംബ കേന്ദ്രീകൃത പരിപാടിയിലൂടെ സാമൂഹികമായ ഒറ്റപ്പെടലിനെ നേരിടാന്‍ സഹായിക്കുന്ന രീതി പിന്തുടരുന്ന നൂറ ഹെല്‍ത്തിന്റെ പരിചരണ മാതൃക പ്രായോഗിക മായി നിരീക്ഷിക്കുന്നതിനായി ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സന്ദര്‍ശിച്ചു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കമ്മീഷന്‍ ഓണ്‍ സോഷ്യല്‍ കണക്ഷന്റെ കോ-ചെയര്‍ എന്ന നിലയില്‍, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അനുഭവങ്ങളെക്കുറിച്ച് അറിയാനുള്ള ദൗത്യത്തില്‍ ഡോ. മൂര്‍ത്തി വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. നമ്മുടെ ഏകാന്തതയും ഒറ്റപ്പെടലും എന്ന മഹാമാരി (Surgeon General's Advisory on Our Epidemic of Loneliness and Isolation,), സോഷ്യല്‍ മീഡിയയും യുവജന മാനസികാരോ ഗ്യവും ( Surgeon General's Advisory on Social Media and Youth Mental Health. ) എന്നീ പ്രസിദ്ധീകരണങ്ങള്‍ ഡോ. മൂര്‍ത്തിയുടേതായിട്ടുണ്ട്