- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ്: ഈ വയോധികനെകൊണ്ട് എന്തുകാര്യം? സി പി എമ്മിലേത് ഭ്രാന്തൻ ചർച്ചകൾ
വി എസ് ഉയർത്തുന്ന ആശയങ്ങൾക്ക് സമകാലിക കേരള സമൂഹത്തിൽ ഒരു സ്ഥാനവുമില്ല. കേരളത്തിലേ ജനങ്ങൾക്കോ ഇവിടുത്തേ ജീവൽപ്രശങ്ങളോ അദ്ദേഹത്തിന്റെ വിഷയമല്ല. വാർദ്ധക്യത്തിന്റെ കുനിഷ്ടും, തന്റെ കാലം കഴിയുകയാണെന്ന നിരാശയിൽനിന്നും ഉയരുന്ന ശാഠ്യങ്ങളുമാണദ്ദേഹത്തിന്. തന്നെ മറ്റുള്ളവർ അവഗണിക്കുകയാണ് എന്ന മാനസികാവസ്ഥ അദ്ദേഹത്തെ പലപ്പോഴും വേട്ടയ
വി എസ് ഉയർത്തുന്ന ആശയങ്ങൾക്ക് സമകാലിക കേരള സമൂഹത്തിൽ ഒരു സ്ഥാനവുമില്ല. കേരളത്തിലേ ജനങ്ങൾക്കോ ഇവിടുത്തേ ജീവൽപ്രശങ്ങളോ അദ്ദേഹത്തിന്റെ വിഷയമല്ല. വാർദ്ധക്യത്തിന്റെ കുനിഷ്ടും, തന്റെ കാലം കഴിയുകയാണെന്ന നിരാശയിൽനിന്നും ഉയരുന്ന ശാഠ്യങ്ങളുമാണദ്ദേഹത്തിന്. തന്നെ മറ്റുള്ളവർ അവഗണിക്കുകയാണ് എന്ന മാനസികാവസ്ഥ അദ്ദേഹത്തെ പലപ്പോഴും വേട്ടയാടുകയാണ്.
91 വയസിലും തനിക്ക് പാർട്ടിയുടെ കൊമ്പത്തിരിക്കണമെന്നും മറ്റെല്ലാവരെയും കാൽച്ചുവട്ടിൽ നിർത്തണമെന്നും അദ്ദേഹം എല്ലാ രാത്രിയിലും സ്വപ്നം കാണുകയും അതിന്റെ ഹരത്തിൽ പകൽ ജീവിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ ആനുകാലിക രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയും സ്വാധീനവും ഇല്ലാത്ത മനുഷ്യനാണ് വി എസ്. ഇന്നു കേരളം നേരിടുന്ന വിഷയങ്ങളും അതിന്റെ പരിഹാരവും അദ്ദേഹത്തിനു ഒരു ചുക്കും അറിയില്ല. കേരളത്തിലെ ജനങ്ങളുടെയും കുറെ കമ്യൂണിസ്റ്റുകാരുടേയും കണ്ണിൽ പൊടിയിടാൻ അദ്ദേഹം നടത്തുന്ന വേലത്തരങ്ങൾ മാത്രമാണ് പാർട്ടിയിലെ വിവാദങ്ങൾ. വയോധികനായ അദ്ദേഹത്തേ മാദ്ധ്യമങ്ങളും, ജനങ്ങളും തിരസ്‌കരിക്കാതിരിക്കാൻ ഉണ്ടാക്കുന്ന വിവാദങ്ങളാണിതൊക്കെ.
ഇത്തരമൊരു പ്രായാധിക്യമുള്ള ഒരു നേതാവിൽ ചുറ്റിപ്പറ്റി കേരളത്തിലെ ജനങ്ങളുടെയും, മാദ്ധ്യമങ്ങളുടെയും എത്ര വർഷങ്ങളാണ് പാഴായത്. വി.എസിനെക്കൊണ്ട് കേരളത്തിലെ ജനത്തിനു ഒരാവശ്യവുമില്ല. അദ്ദേഹത്തിനു വേണമെന്നുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനം നല്കാം. അതിനപ്പുറത്ത് കേരളത്തിനായും ഇവിടുത്തെ ജനത്തിനായും, ഒരു ചുക്കും ചെയ്യാൻ ഈ വയോധികന് പറ്റില്ല. അതി കഠിനമായ കേരളത്തിന്റെ വിഷയങ്ങൾ ആഴത്തിൽ പഠിക്കാനും ജനങ്ങളിലേക്ക് ഇറങ്ങാനും അദ്ദേഹത്തിനു ആരോഗ്യമില്ല. പ്രകൃതിയിലെ നിയമങ്ങൾ പ്രകാരം അദ്ദേഹത്തിന്റെ വാർദ്ധക്യം പലവിധത്തിലും അദ്ദേഹത്തെ അവശനാക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ അണികളും, അദ്ദേഹവും മനസിലാക്കണം. ചെറുപ്പാകാരുടെ നവ ലോകക്രമത്തെയ്ക്കും, നവീന ഭരണ ചിന്താഗതികളിലേയ്ക്കും, കോടിക്കണക്കിനു ആളുകളുടെ പക്കലേക്കും ഓടിയെത്താനാകാതെ സഹായിയെകൂട്ടി കഷ്ടിച്ചു നടക്കുന്ന ഒരു മനുഷ്യനേ ഭരണാധികാരിയെന്ന രീതിയിൽ സഹിക്കേണ്ട അതി ദയനീയത കേരളത്തിനു ഇനിയുണ്ടാകില്ല. നവകേരളമെന്തെന്നോ നവ രാഷ്ട്രീയമന്തെന്നോ ഇദ്ദേഹത്തിനറിയാമോ?
പ്രകൃതി നല്കുന്ന വിശ്രമത്തിന്റെ കാലാവധിയേപോലും തള്ളി വയ്യാത്ത അവശതയിലും ആർക്കുവേണ്ടിയാണ് അദ്ദേഹം കേരളത്തിലേ ജനങ്ങളുടേയും, മാദ്ധ്യമങ്ങളുടേയും സമയം നശിപ്പിക്കുന്നത്. ആർക്കാണ് ഇനി ഈ വയോധികമനസിന്റെ ഭരണവും, നേതൃത്വം വേണ്ടത്? ഏതേലും കേരളീയനു അതിനുള്ള ദുർഗതി വരാതിരിക്കട്ടെ. കേരള സമൂഹവും ജനങ്ങളും നല്കുന്ന ബഹുമാനം ഏതെല്ലാം വിധത്തിൽ ചൂഷണം ചെയ്യാം എന്ന് ആലോചിക്കുന്ന കാപട്യകാരനാകരുത് വി എസ്. രാഷ്ട്രീയവും പൊതുസേവനവും, കസേരയും എല്ലാകാലവും ആഗ്രഹിക്കരുത്. ജനങ്ങൾ ദൈവങ്ങളെപോലെ ഒരു നേതാവിനേ കൊണ്ടുനടക്കരുത്. ഒരു ഭരണാധികാരിയുടെ സേവനങ്ങൾ നിലനില്ക്കും, എന്നാൽ കാലാവധികഴഞ്ഞാൽ അദ്ദേഹത്തെ നിലനില്ക്കാൻ അനുവദിക്കരുത്. പുതിയതിനും, നല്ലതിനും, ചുറുചുക്കിനും വേണ്ടി അത്തരക്കാരെ നമ്മൾ മാറ്റിനിർത്തണം.[BLURB#1-VL]വി എസ് ഏതു വിഷയത്തിലാണ് ഉറച്ചുനിന്നിട്ടുള്ളത്?. മൂന്നാർ വിഷയത്തിലും, ലാവലിൽ കേസിലും അദ്ദേഹത്തിന്റെ പത്തി പാർട്ടി അടിച്ചുമടക്കിയപ്പോൾ നിലനില്പിനായി കൂടെനിന്നവരെപോലും ചതിച്ച് സ്വന്തം കാര്യം നോക്കിപോവുകയായിരുന്നു അദ്ദേഹം. ടി.പി ചന്ദ്രശേഖരൻ വധത്തിൽ രമയോടൊപ്പം നിന്ന വി എസ് ഇക്കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഒരു ഉളുപ്പുമില്ലാതെ അവരെ തള്ളിപ്പറഞ്ഞു. അഴിമതിക്കെതിരായി നിലകൊണ്ട അദ്ദേഹം തന്റെ കുടുംബത്തിന്റെ അകത്തുവരെ കയറിയ അഴിമതിയുടെ വേരുകളിൽ എന്തുകൊണ്ട് ശക്തമായ നിലപാട് എടുത്തില്ല? കൂടംകുളത്തേ സമരത്തിനു പിന്തുണയുമായി ഇറങ്ങി അവരെയും പെരുവഴിയിലാക്കി സ്ഥലം വിട്ടു. പാർട്ടിക്കെതിരായി നിലകൊള്ളാൻ എന്നും ആഗ്രഹിക്കുന്ന ഇദ്ദേഹം എന്തുകൊണ്ട് സരിതയുടെ കേസിലും, കെ.എം മാണിയുടെ കേസിലും പാർട്ടി നടത്തിയ സമര ഒത്തുതീർപ്പുകൾക്ക് സാക്ഷിയായി. ഒരക്ഷരം പാർട്ടിയുടെ ഈ കള്ളക്കളിക്കെതിരെ ഉരിയാടിയോ?
ഇപ്പോൾ അദ്ദേഹം ഉന്നയിക്കുന്ന മുഖ്യ ആവശ്യം ടി.പി വധക്കേസിൽ ശിക്ഷിച്ച് എല്ലാ പ്രതികളേയും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാണ്. പാർട്ടിയേ ഇതും പറഞ്ഞ് പ്രതിരോധത്തിലാക്കാൻ വി.എസിനു എന്തു ധാർമ്മിക അർഹതയുണ്ട്?. ഒരു കാലത്ത് കണ്ണൂരിൽ സിപിഎമ്മും ബി.ജെപിയുമായും, സിപിഎമ്മും കോൺഗ്രസുമായും ഭീകരന്മാരെപോലെ അരും കൊലകൾ നടത്തിയപ്പോൾ ഇദ്ദേഹത്തിന്റെ നീതിയും ധർമ്മവും ഉറങ്ങുകയായിരുന്നോ?. ഇടുക്കിയിൽ മണി പറഞ്ഞ വൺ, ടു, ത്രി കൊലകൾ നടന്നപ്പോൾ പാർട്ടി സെക്രട്ടറി സ്ഥാനത്തിനുന്ന് ഇദ്ദേഹം മനുഷ്യരക്തത്തിന്റെ മണം ആസ്വദിക്കുകയായിരുന്നു. കണ്ണൂരിൽ ഭീകര കൊലപാതകങ്ങളിൽ എത്രയോ പാർട്ടി നേതാക്കളെ ശിക്ഷിച്ചിരിക്കുന്നു. അവരിൽ ആരെയെങ്കിലും പാർട്ടിയിൽ നിന്നും പുറത്താക്കാൻ വി എസ് പറഞ്ഞിട്ടുണ്ടോ? ഓരോ കൊലകൾ കണ്ണൂരിൽ നടക്കുമ്പോഴും വീണ്ടും കബന്ധങ്ങൾ രക്തത്തിലൊഴുക്കാൻ സഖാക്കളിൽ അവേശപ്രസംഗം നടത്തിയ വി.എസിനെ തലശേരിയും, കൂത്തുപറമ്പും, പാനൂരും ഉള്ളവർക്കൊന്നും മറക്കാനാകില്ല. ഇതെല്ലാം നായനാരുടേയും, ഇ.എം എസിന്റേയും ഒക്കെ കാലം മുതൽ അദ്ദേഹം തുടർന്ന നയങ്ങളായിരുന്നു. രക്തം ഒഴുക്കിയും, രക്തസാക്ഷികളെ ഉണ്ടാക്കിയും തന്നെയാണ് ഇന്നത്തേ സിപിഎമ്മിന്റെ മുൻ നിര നേതാക്കളേ പോലെ വി എസ് അച്യുതാനന്ദനും കേരളത്തിൽ വളർന്നത്. പാർട്ടിഗ്രാമങ്ങൾ കണ്ണൂരിൽ ഉണ്ടാക്കാനും, ബോബ് രാഷ്ട്രീയത്തിനും, സഖാക്കളുടെ കരങ്ങളിൽ പ്രതിയോഗിയേ കൊല്ലാൻ കൊലവാൾ കൊടുക്കാനും ഇന്നത്തേ സിപിഎമ്മിന്റെ മുൻ നിര നേതാക്കളുടെ കൂട്ടത്തിൽ വി.എസും ഉണ്ടായിരുന്നു. വി എസ്‌കൂടി പാലൂട്ടി വളർത്തിയ കരങ്ങളാണ് ടി.പിയുടെ ശരീരം പിളർന്നത്. വി എസ് എന്തിനു ഒരു ടി.പിയേക്കുറിച്ചു മാത്രം കരയുന്നു? എത്രയോ അരും പാതകങ്ങളിൽ സിപിഎമ്മിന്റെ പങ്ക് ഈ നാട്ടിലെ കോടതികൾ ശരിവെയ്ക്കുകയും, നൂറുകണക്കിനു പ്രവർത്തകരേയും നേതാക്കളേയും ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. അവരെയെല്ലാം പാർട്ടിയിൽ നിന്നും പുറത്താക്കാൻ പറയാതെ ഇദ്ദേഹം എന്തുകമ്മ്യുണിസമാണ് ഇപ്പോൾ പ്രസംഗിക്കുന്നതും കൊണ്ടാടുന്നതും.
സിപിഐ(എം) ഇന്ത്യയിൽ തകർന്നുകഴിഞ്ഞു, അതും ഒരു തിരിച്ചുവരവിനു സാദ്ധ്യതകൾ ഇല്ലാതെ. കോൺഗ്രസിനെതിരെ പതിറ്റാണ്ടുകൾ പടനയിച്ച് ആ പ്രസ്ഥാനം തറപറ്റിയപ്പോൾ ഇന്ത്യയിൽ ഇടതുപക്ഷത്തിനും പ്രസക്തിയില്ലാതെ വന്നു. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ വളർന്ന സിപിഎമ്മിനെ പുതുനിര ആശയങ്ങളും പ്രസ്ഥാനങ്ങളും വന്നതോടെ ഈ നവയുഗത്തിൽ ജനം കൈവിട്ടു. ഇന്ത്യയിലെ ജനങ്ങൾ അരനൂറ്റാണ്ടുമുമ്പ് വലിച്ചെറിഞ്ഞിട്ടും മൂന്ന് സംസ്ഥാനത്ത് മാത്രമാണ് സിപിഎമ്മിനു പിടിച്ചുനില്ക്കാനായത്. ഇപ്പോൾ കേരളം മാത്രമാണ് പാർട്ടിക്ക് മുങ്ങാതെ പിടിച്ചുനില്ക്കാൻ ഒരു കരഭാഗം ഉള്ളത്. [BLURB#2-VR]91 വയസ്സുകഴിഞ്ഞ ഒരു വയോധികനെ ചുറ്റിപ്പറ്റി സിപിഐ(എം) ഉറക്കൊമൊഴിഞ്ഞു ചർച്ചചെയ്യണമെങ്കിൽ ഈ പാർട്ടി അത്രമാത്രം അധപതിച്ചു. കേരളമൊന്നാകെ ഒരു യാത്രപോലും നടത്തി ജനങ്ങളെ സന്ദർശിക്കാൻ ആരോഗ്യമില്ലാത്ത ഈ വയോധികൻ കണ്ണുരുട്ടിയും, കാൽ നിലത്ത് ആഞ്ഞ് ചവിട്ടുമ്പോഴും, നെറ്റി ചുളിക്കുമോഴും സിപിഐ(എം) ഭയക്കുകയും, വിറയ്ക്കുകയുമാണ്. പാർട്ടിയുടെ മുഖ്യമന്ത്രി പദം വരെ വളർപ്പോൾ ഗൗരിയമ്മയേയും, അതികായകനായിനിന്ന എം വിരാഘവനേയും നിഷ്‌കരുണം വെട്ടിനീക്കിയ സിപിഎമ്മിന്റെ ചങ്കൂറ്റം ഇന്നെവിടെപോയി?. ഈ വയോവയോധികനെ ചുറ്റിപ്പറ്റി സിപിഐ(എം) രാഷ്ട്രീയ ഒരു പതിറ്റാണ്ടായി നീങ്ങുന്നു. സിപിഎമ്മിന്റെ കേഡർ സ്വഭാവം ചിതയിൽ ചാരമായിട്ട് എത്രയോ കാലമായി. ഒരുപാട് മനുഷ്യരെ കൊല്ലാൻ വിട്ടുനല്കിയും, കൊന്നും നാടുവിറപ്പിച്ച പാർട്ടി ഇന്ന് ഭയപ്പാടിലാണ്. ശരിക്കും ജനത്തേ ഭയക്കുന്നു. തകർച്ചയെ ഭയക്കുന്നു. ചില നിഴൽ കാണുമ്പോൾ പോലും ഭയന്ന് ഭ്രാന്ത് പിടിച്ചപോലെയാകുന്നു വി.എസിനെ മാത്രമല്ല, ഷോർണ്ണൂരിലും, വടകരയിലും, മുണ്ടൂരും ഒക്കെയുള്ള സാദാസഖാക്കൾ പോലും കണ്ണുരുട്ടിയാൽ മൂത്രമൊഴിക്കുന്ന പാർട്ടിയാണിപ്പോൾ സിപിഐ(എം). എന്തിനേറെ, കേരളത്തിലെ മുഖ്യമന്ത്രി, ആഭ്യന്തിര മന്ത്രി, ബിജെപി നേതാക്കൾ തുടങ്ങി എല്ലാവരെയും സിപിഎമ്മിനു ഭയമാണ്. ആകെ ഭയമില്ലാതെ നിവർന്നി നില്ക്കുന്നത് സിപിഐ കാരുടെയടുത്ത് മാത്രം. ഞാഞ്ഞൂലിനേ കണ്ടാൽ പോലും ഭയന്ന് വാവിട്ട് കരയുന്ന സിപിഐ(എം) അച്യുതാനന്ദന്റെ ഓലപാമ്പിന്റെ വിഷം കണ്ടും ഭയന്നുവിറയ്ക്കുകയാണ്. ഇങ്ങിനെയുള്ള അച്യുതാനന്ദനെ കമ്യൂണിസ്റ്റുകാരുടെ മിശിഹാ ആയും, ഉത്തമ കമ്യൂണിസ്റ്റുകാരനായും ചിത്രീകരിക്കുന്ന ചാനലിലേ വാടക ചർച്ചക്കാരും ജനങ്ങളെ കോരിതരിപ്പിക്കുന്നു.[BLURB#3-H]സിപിഎമ്മിനു എന്തുകൊണ്ടാണ് ഇത്രമാത്രം പാർട്ടിവുരുദ്ധനായിട്ടും പാർട്ടിക്ക് വഴങ്ങാതിരുന്നിട്ടും അച്യുതാനന്ദനെ തൊടാനാകാത്തത്? എല്ലാ ശക്തിയും ചോർന്നിട്ടും, പാർട്ടി ഘടകങ്ങൾ കൂടെയില്ലാതിരുന്നിട്ടും വി.എസിനെ ഭയക്കുന്നത് എന്തിനാണ്. കേരളത്തിലേ സിപിഐ(എം) അത്രമാത്രം ദുർബലമാണ്. വാടിതളർന്നുനില്ക്കുന്നു. പാർട്ടിക്കുള്ളിൽ ഉണ്ടാകുന്ന ഒരിളം കാറ്റുപോലും സിപിഎമ്മിന്റെ അവസാനത്തിലേക്ക് എത്തിക്കുമെന്ന വലിയ സത്യം നേതാക്കൾ തിരിച്ചറുകയാണ്. പണ്ട് പാർട്ടിവിടുന്നവരെ വെട്ടിയും കുത്തിയും കൊല്ലുകയും, കയ്യും കാലും വെട്ടിയും തല്ലിയും ഒടിക്കുകയും ചെയ്യുന്ന സമാനതകളില്ലാതെ ജനങ്ങളുടെ ജനാധിപത്യ അവകാശം കൈയിലെടുത്ത സിപിഎമ്മിനു ഇന്ന് പാർട്ടിയേ പരസ്യമായി തള്ളിപ്പറയുന്നവരുടെ രോമത്തിൽ പോലും തൊടാനാകുന്നില്ല. കേരളം ഒരുപാട് ഭരിച്ച പാർട്ടിയുടെ ചരിത്രപരമായി അന്യവാര്യമായ ദുരന്തം ആണിത്.
വിസ്.അച്യുതാനന്ദൻ ഉയർത്തുന്ന ഏതെങ്കിലും ആവശ്യം കഴിഞ്ഞ കുറെകാലമായി പാർട്ടി അനുസരിച്ചിട്ടുണ്ടോ? സമ്മേളനത്തിൽനിന്നും പിണങ്ങിപോയ അദ്ദേഹത്തേ അനുനയിപ്പിക്കാൻ പാർട്ടി പോളിറ്റ്ബ്യൂറോ അംഗങ്ങൾ വീട്ടിലെത്തിയെന്നും അത് വി.എസിന്റെ ഒരു വിജയമാണെന്നും ചാനലുകാർ പറയുന്നു. പാർട്ടിയുടെ തറയിൽ വീണുകിടക്കുന്ന തകർച്ചയാണിത്. അല്ലാതെ വി.എസിന്റെ വിജയമല്ല.
എന്തിനാണു വി എസ് ഈ പാർട്ടിയിൽ തുടരുന്നത്? അദ്ദേഹത്തെ നിരന്തരം തരം താഴ്‌ത്തുന്നു, ഭീഷണിപ്പെടുത്തുന്നു, അപമാനിക്കുന്നു, നേതാക്കൾ കൊഞ്ഞനം കുത്തുന്നു, പരിഹസിക്കുന്നു. അരനൂറ്റാണ്ടായി സമ്മേളനപതാക ഉയർത്തിയ ശേഷം പ്രസംഗിക്കുന്ന പതിവും അദ്ദേഹത്തിനു നിഷേധിച്ചു. ഒരാളെ സസാരിക്കാൻ അനുവദിക്കാതിരിക്കുക എന്നുപറഞ്ഞാൽ അയാളുടെ അവകാശങ്ങൾ നിഷേധിക്കലും, കീഴടക്കലുമാണ്. എന്നിട്ടും എന്തിനു അദ്ദേഹം ഈ പാർട്ടിയിൽ തുടരുന്നു? അദ്ദേഹം ഉയർത്തുന്ന ആശയങ്ങളിൽ ഒരു തരി ആത്മാർഥതയുണ്ടെങ്കിൽ അതെല്ലാം നടപ്പാക്കാൻ പാർട്ടിവിട്ട് ശേഷ ജീവിതം മാറ്റിവയ്ക്കാത്തത് എന്തുകൊണ്ട്? പാർട്ടി സഖാക്കളും, കേരളത്തിൽ വി സിനെ സ്വീകരിക്കാൻ രണ്ടുകൈയും നീട്ടി ജനവുമുണ്ടെന്ന് ചാനലുകൾ പറയുന്നത് ശരിയെങ്കിൽ എന്തുകുണ്ട് അദ്ദേഹം പാർട്ടിയിൽ നിന്നും ചാടുന്നില്ല. ചാടിയാൽ അപ്പോഴറിയാം താങ്ങാൽ നില്ക്കുന്ന കൈകളും കാലുകളും വെറും കപടമായിരുന്നുവെന്ന്. കേരളം ഇതുപോലെ എത്രപേരേ ആവേശം നല്കിയും പറഞ്ഞു പറ്റിച്ചും ചാടിച്ച് പെരുവഴിയിലാക്കിയെന്ന് ഏറ്റവും നന്നായി അറിയാവുന്നതും വി.എസിനായിരിക്കും. ഇന്ത്യയിൽ തകർന്ന് തരിപ്പണമായി മുക്കാൽ നൂറ്റാണ്ടായിട്ടും ഒരു ഗതിയും കിട്ടാത്ത കമ്യൂണിസ്റ്റ് പ്രസ്ഥാത്തെ ഈ വയോധികൻ നന്നായി വട്ടം കറക്കുകയാണ്. തകർച്ച പൂർണ്ണമായ കൊലയാളികൾക്കാശ്രയമായ ഈ പാർട്ടിയുടെ തകർച്ച ഒരു ഭാഗ്യമായി വി എസ് കാണുന്നു. വാർദ്ധക്യത്തിൽ സിപിഎമ്മിന്റെ തകർച്ച മുതലാക്കി ചൂതാട്ടം നടത്തുകയാണ് ഈ വയോധികൻ.
ഇമെയിൽ nmvins@gmail.com.