കെ ഡി ഓ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം 202

Update: 2026-03-19 13:43 GMT

കണിയാപുരം : കണിയാപുരം ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ( കെ. ഡി. ഓ. ) റാഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മുന്‍മന്ത്രിയും, ആര്‍.ജെ.ഡി. ദേശീയ ജനറല്‍ സെക്രട്ടറിയുമായ എ. നീലലോഹിത ദാസന്‍ നാടാര്‍ ഉദ്ഘാടനം ചെയ്തു. കെ. ഡി. ഓ. ചെയര്‍മാനും, ആര്‍.ജെ.ഡി. (മൈനോറിറ്റിസെല്‍) ദേശീയ ജനറല്‍ സെക്രട്ടറിയുമായ നൗഷാദ് തോട്ടിന്‍കര അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശിവന്‍കുട്ടി സ്വാഗതവും, കണ്‍വീനര്‍ ആലുംമൂട് സഫര്‍ കൃതജ്ഞതയും പറഞ്ഞു. മുന്‍മന്ത്രി വി. സുരേന്ദ്രന്‍ പിള്ള മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എ. എം. എ. വാഹിദ് ആമുഖപ്രഭാഷണവും, ഖിറാഅത്ത് കണിയാപുരം ബദറുദ്ദീന്‍ മൗലവിയും നിര്‍വഹിച്ചു.

കേരള ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും, ചലച്ചിത്രനടനുമായ പ്രേംകുമാര്‍ പുരസ്‌കാര വിതരണം നടത്തി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍പ്രസിഡന്റും, അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, വൈസ് പ്രസിഡന്റ് ഭുവന ചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അംഗം മാഹാണി ജസീം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സലാം, പ്രേംനസീര്‍ സുഹൃത് സമിതി വര്‍ക്കിംഗ് പ്രസിഡണ്ടും, ദേശീയ മലയാള വേദി പ്രോഗ്രാം കോര്‍ഡിനേറ്ററുമായ എം. എച്ച്. സുലൈമാന്‍, ആര്‍.ജെ.ഡി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പനക്കോട് മോഹന്‍, സുരേഷ് ചീരാണിക്കര, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം മധു മുല്ലശ്ശേരി, അണ്ടൂര്‍ക്കോണം പഞ്ചായത്ത് മുന്‍ അംഗങ്ങളായ പൊടിമോന്‍ അഷറഫ്, അണ്ടൂര്‍ക്കോണം സുല്‍ഫി, സാഹിത്യകാരനായ കണിയാപുരം സൈനുദ്ദീന്‍, പ്രവാസി വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം, ഫ്രീഡം ഫിഫ്റ്റി ചെയര്‍മാന്‍ റസല്‍ സബര്‍മതി, സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ ഡോ. കെ. പി. അഹമ്മദ് മൗലവി, കവി ചാന്നാങ്കര ജയപ്രകാശ്, ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍, കെ. ഡി. ഓ. കോര്‍ഡിനേറ്റര്‍മാരായ അഡ്വ. നിസാം, ബിജു അബ്ദുല്‍സലാം, മണ്ണില്‍ അഷറഫ്, സജീര്‍ മെന്‍സിറ്റി, നഹാസ് തോട്ടിന്‍കര, അഷറഫ് ചാന്നാങ്കര, ഷിറാസ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിശ്വാസികള്‍ ആത്മശുദ്ധീകരണത്തിന്റെ വ്രതം അനുഷ്ഠിക്കുന്ന പരിശുദ്ധ റമദാന്‍ മാസത്തിലെ ഇരുപത്തിയേഴാം രാവില്‍ കണിയാപുരത്തിന്റെ വികസനത്തിനായി മുന്നില്‍ നില്‍ക്കുന്ന കെ.ഡി. ഓ. പ്രവര്‍ത്തകര്‍ മതസൗഹാര്‍ദ്ദത്തിന് പ്രാധാന്യം നല്‍കി സംഘടിപ്പിച്ച ഇഫ്താര്‍ കുടുംബ സംഗമത്തെ മാനവമൈത്രിയുടെ മാതൃകയായി പ്രമുഖര്‍ വിശേഷിപ്പിച്ചു.

Similar News