- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത്തൊമ്പതാമത്തെ എക്സ്പ്രസ് എൻട്രി ഡ്രോയിലുള്ള 103 പേർക്ക് ഇൻവിറ്റേഷൻ അയച്ച് കാനഡ; 473 കട്ട് ഓഫ് സ്കോർ നേടിയവർക്ക് പിആറിനായി അപേക്ഷിക്കാം
ടൊറന്റോ: ജനുവരി എട്ടിന് നടന്ന ഇരുപത്തൊമ്പതാമത്തെ എക്സ്പ്രസ് എൻട്രി ഡ്രോയിലുള്ള 1013 പേർക്ക് ഇൻവിറ്റേഷൻ അയച്ചുവെന്ന് കാനഡ. കാനഡയിൽ പെർമനന്റ് റെസിഡൻസിക്കു വേണ്ടി അപേക്ഷിച്ചിരിക്കുന്നവർക്ക് ഐആർസിസിയുടെ കീഴിലാണ് ഇൻവിറ്റേഷനുകൾ അയച്ചിരിക്കുന്നത്. ഇക്കൂട്ടർക്ക് 473 പോയിന്റാണ് കട്ട് ഓഫ് ആയി വച്ചിരിക്കുന്നത്. അപേക്ഷകരുടെ പ്രൊഫൈൽ, അവർ നൽകിയിരിക്കുന്ന മറ്റു വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന പോയിന്റ് സംവിധാനമായ ക്രോപ്രെഹെൻസീവ് റാങ്കിങ് സംവിധാനത്തിന്റെ (സിആർഎസ്) അടിസ്ഥാനത്തിലാണ് കട്ട് ഓഫ് സ്കോർ നിശ്ചയിക്കുന്നത്. ഫെബ്രുവരി 24ന് പ്രഖ്യാപിച്ച ഇരുപത്തെട്ടാമത്തെ ഡ്രോയിൽ ഏകദേശം 1484 പേർക്കാണ് കനേിഡയൻ പിആറിനായി ഇൻവിറ്റേഷനുകൾ അയച്ചത്. ഇക്കൂട്ടർക്ക് 453 പോയിന്റാണ് കട്ട് ഓഫ് സ്കോർ. വിദേശരാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയിൽ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാൻ വേണ്ടി സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ കാനഡ ഈ വർഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്പ്രസ് എൻട്രി
ടൊറന്റോ: ജനുവരി എട്ടിന് നടന്ന ഇരുപത്തൊമ്പതാമത്തെ എക്സ്പ്രസ് എൻട്രി ഡ്രോയിലുള്ള 1013 പേർക്ക് ഇൻവിറ്റേഷൻ അയച്ചുവെന്ന് കാനഡ. കാനഡയിൽ പെർമനന്റ് റെസിഡൻസിക്കു വേണ്ടി അപേക്ഷിച്ചിരിക്കുന്നവർക്ക് ഐആർസിസിയുടെ കീഴിലാണ് ഇൻവിറ്റേഷനുകൾ അയച്ചിരിക്കുന്നത്.
ഇക്കൂട്ടർക്ക് 473 പോയിന്റാണ് കട്ട് ഓഫ് ആയി വച്ചിരിക്കുന്നത്. അപേക്ഷകരുടെ പ്രൊഫൈൽ, അവർ നൽകിയിരിക്കുന്ന മറ്റു വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന പോയിന്റ് സംവിധാനമായ ക്രോപ്രെഹെൻസീവ് റാങ്കിങ് സംവിധാനത്തിന്റെ (സിആർഎസ്) അടിസ്ഥാനത്തിലാണ് കട്ട് ഓഫ് സ്കോർ നിശ്ചയിക്കുന്നത്. ഫെബ്രുവരി 24ന് പ്രഖ്യാപിച്ച ഇരുപത്തെട്ടാമത്തെ ഡ്രോയിൽ ഏകദേശം 1484 പേർക്കാണ് കനേിഡയൻ പിആറിനായി ഇൻവിറ്റേഷനുകൾ അയച്ചത്. ഇക്കൂട്ടർക്ക് 453 പോയിന്റാണ് കട്ട് ഓഫ് സ്കോർ.
വിദേശരാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയിൽ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാൻ വേണ്ടി സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ കാനഡ ഈ വർഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്പ്രസ് എൻട്രി പ്രോഗ്രാം. കാനഡയുടെ ഫെഡറൽ എക്കണോമിക് പ്രോഗ്രാമുകളായ ദി കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ദി ഫെഡറൽ സ്കിൽഡ് വർക്കർ ക്ലാസ് ,ഫെഡറൽ സ്കിൽഡ് ട്രേഡ്സ് ക്ലാസ് എന്നിവയിലേക്കുള്ള കാനഡയുടെ ഇമിഗ്രേഷൻ മാനേജ്മെന്റ് സിസ്റ്റമാണ് എക്സ്പ്രസ് എൻട്രി.