- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ വാഹനാപകടത്തില്‍ പഞ്ചാബില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു
മില്‍ കോവില്‍ (കാനഡ):കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചാബില്‍ നിന്നുള്ള മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഡ്രൈവറും മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ നഷ്ടപ്പെട്ടതിനാല്‍ അത് ഹൈവേയില്‍ നിന്ന് തെന്നിമാറി. വാഹനത്തിലുണ്ടായിരുന്നവര്‍ തെറിച്ചുവീണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.ജൂലൈ 27 ശനിയാഴ്ചയായിരുന്നു അപകടം
ലുധിയാനയിലെ മലൗദ് ഗ്രാമത്തില്‍ നിന്നുള്ള രണ്ട് സഹോദരങ്ങളാണ് കൊല്ലപ്പെട്ടത് - മോണ്‍ക്ടണിലെ ഡേകെയറില്‍ ജോലി ചെയ്തിരുന്ന ഹര്മന് സോമല്‍ (23), ഏതാനും മാസം മുമ്പ് പഠന വിസയില്‍ കാനഡയിലേക്ക് പോയ നവ്ജോത് സോമല്‍ (19) എന്നിവരാണ് മരിച്ചത്.
പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ സമാനയില്‍ നിന്നുള്ള സര്‍ക്കാര്‍ അധ്യാപകരായ ഭൂപീന്ദര്‍ സിങ്ങിന്റെയും സുചേത് കൗറിന്റെയും മകളാണ് മരിച്ച മൂന്നാമത്തെയാള്‍ രശ്ംദീപ് കൗര്‍.
ജൂലൈ 22 ന് ഗുരുദാസ്പൂരിലെ ബ്രാംപ്ടണിനടുത്ത് വാഹനാപകടത്തില്‍10 മാസമായി പഠന വിസയില്‍ കാനഡയിലായിരുന്ന മറ്റൊരു പഞ്ചാബി വിദ്യാര്‍ത്ഥിനി ലഖ്വീന്ദര് കൗര്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു .