കനേഡിയന്‍ നെഹ്രു ട്രോഫി- IBRF ആറന്മുള കണ്‍വെന്‍ഷന്‍
കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF (ഇന്റര്‍നാഷണല്‍ ബോട്ട് റേസ് ഫെഡറേഷന്റെ) ആഭിമുഖ്യത്തില്‍ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന Meet & Greet യോഗം മാര്‍ച്ച് 13 വെള്ളിയാഴ്ച ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തപ്പെട്ടു.
ആറന്മുള ജലമേളയുടെ മുഖ്യ സംഘാടകര്‍ പങ്കെടുത്ത യോഗത്തില്‍ IBRF ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് സാംബാദേവന്‍ കെ ജി അദ്ധ്യഷനായി. IBRF ഗ്ലോബല്‍ പ്രസിഡന്റും കാനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ കുര്യന്‍ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു. കനേഡിയന്‍ നെഹ്രു ട്രോഫിയുടെ രണ്ടാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ എല്ലാ എല്ലാ വള്ളംകളി സ്‌നേഹികളുടെയും സഹായവും സഹകരണവും IBRF ഗ്ലോബല്‍ പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം അഭ്യര്‍ത്ഥിച്ചു.
വള്ളംകളി ലോകത്തെ കൂട്ടിയിണക്കുന്ന IBRF ഈ മേഖലയ്ക്ക് ഒരു പുത്തന്‍ പ്രതീക്ഷ ആണെന്നും എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും പള്ളിയോട സമതി പ്രസിഡെന്റ് കൂടിയായ സംബദേവന്‍ കെ ജി പറഞ്ഞു. ബി കൃഷ്ണകുമാര്‍, പ്രസാദ് ആനന്ദഭവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
കാനഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ ഇന്റര്‍നാഷനല്‍ കണ്‍ വെന്‍ഷന്‍ മെഗാ sponsors ആയ കമല്‍ ജോഹല്‍, ജെഫിന്‍ വലയില്‍, തോമസ് വാഴയില്‍, അരുണ്‍ ശിവരാമന്‍,ബിനു ജോഷ്വാ, എന്നിവര്ക്ക് സമാജത്തിനുവേണ്ടി ജനറല്‍ സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ , മീഡിയ ചെയര്‍ തോമസ് കോന്നി, കണ്‍വെന്‍ഷന്‍ coordinator ലെജു രാമചന്ദ്രന്‍ , സോഷ്യല്‍ മീഡിയ ചെയര്‍ ഷിബു കൂടല്‍ എന്നിവര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.