കാനഡയിലെ മലയാളി സംഘടനകളുടെ ചൂഷണത്തിന് അന്ത്യം; സേവനവഴിയുമായി 'മലയാളി ട്രക്കേഴ്‌സ് കമ്മ്യൂണിറ്റി' തരംഗമാകുന്നു

Update: 2026-02-24 14:36 GMT

കാനഡയില്‍ വളരെ കാലം ആയി തുടരെ തുടരെ പൊന്തി വന്ന പല സംഘടനകളും നാളിത് വരെ മെമ്പര്‍മാരില്‍ നിന്നും ഭീമമായ മെമ്പര്‍ഷിപ് തുക പിരിച്ച് അവ ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് വേണ്ടി മാത്രം ലക്ഷങ്ങള്‍ ചിലവഴിക്കുകയും എന്നാല്‍ അംഗങ്ങള്‍ക്ക് വേണ്ടി ഗുണപ്രദമായ ഒരു കാര്യങ്ങളും ചെയ്യാതെ അവരെ ചൂഷണം ചെയ്യുന്ന മലയാളി സംഘടനകളുടെ പ്രവര്‍ത്തികളില്‍ മനം മടുത്തു ചില ട്രക്ക് ഡ്രൈവര്‍മാര്‍ തുടങ്ങിയ ഒരു വാട്ടസ് ആപ്പ് ഗ്രൂപ്പ് ആണ് മലയാളി ട്രക്കേഴ്സ് കമ്മ്യൂണിറ്റി (MTC) .

ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി കേവലം നാല് മാസങ്ങള്‍ കൊണ്ട് 600ല്‍ പരം മെംബേര്‍സ് ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകയും നാളിത് വരെ കാനഡയില്‍ ട്രക്ക് ഓടിക്കുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ചെയ്തു വരികയും ചെയ്യുന്നു. ഒരു അംഗവും ഈ ഗ്രൂപ്പില്‍ അംഗം ആകുവാന്‍ യാതൊരു വിധ ഫീസും കൊടുക്കേണ്ടതില്ല എന്നത് ആണ് ഈ ഗ്രൂപ്പ് കാനഡയില്‍ ഇന്ന് ഇത്രയും പ്രശസ്തി പ്രാപിക്കുവാനും മറ്റെല്ലാ സംഘടനകളില്‍ നിന്നും ഇന്ന് MTC ഗ്രൂപ്പ് വേറിട്ട് നില്‍ക്കുന്നതിനു കാരണം.

മലയാളി സംഘടനകള്‍ക്കും പണപിരിവു നടത്തിയുള്ള ആഘോഷങ്ങള്‍ക്കും യാതൊരു ക്ഷാമവും ഇല്ലാത്ത നാടാണ് കാനഡ. എന്നാല്‍ വളരെ വിഷമം പിടിച്ച, ഒരുപാട് വെല്ലുവിളികള്‍ ഉള്ള ഒരു മേഖല ആണ് കാനഡയിലെ ട്രക്ക് ഡ്രൈവിങ്. ഈ മേഖലയിലെക്ക് കടന്നു വരുന്ന പുതിയ ഡ്രൈവര്‍മാര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും യാതൊരു വിധ സഹായ സഹകരണങ്ങളും മേല്‍പറഞ്ഞ സംഘടനകളില്‍ നിന്ന് ഇന്നേ വരെ ലഭിച്ചിട്ടില്ല. ഈ അവസരത്തില്‍ ആണ് MTC യുടെ പിറവിയും വളര്‍ച്ചയും.

ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ട്രക്ക് ഡ്രൈവര്‍മാര്‍ ഒരുമിച്ചു കൂടിയ ഈ കൂട്ടായ്മ ഇനിയും മുന്നോട്ടു ഒരുപാട് കാര്യങ്ങള്‍ സംഘടിതമായി, ചൂഷണ രഹിതമായി ചെയ്യണം എന്ന് ആണ് ആഗ്രഹിക്കുന്നത്.ഇത് കാനഡയില്‍ കാലം കാത്തു വച്ച നീതി ആണ്. ട്രക്കിങ് സംബന്ധമായി ഇവിടെ ജോലി ചെയ്യുന്ന ഏവര്‍ക്കും ഒരു കൂട്ടാളി ആയി MTC ഉണ്ടായിരിക്കും.

ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കാനഡയിലെ എല്ലാ മലയാളി ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ഈ കൂട്ടായ്മയുടെ ഭാഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്കും അംഗത്വത്തിനുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:

രാജ്കുമാര്‍: 647-853-2202

സല്‍ജന്‍: 289-489-3817

ലീന: 519-222-8202

ജെഫിന്‍: 226-201-2207

Similar News