എഡ്മന്റണില്‍ മലയാളി കരുത്തിന്റെ വിളംബരം; പെരിയാര്‍തീരം അസോസിയേഷന്‍പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി
എഡ്മന്റണ്‍: കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ എഡ്മന്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ പെരിയാര്‍തീരം അസോസിയേഷന്‍; തങ്ങളുടെ പ്രവര്‍ത്തനപഥത്തിലെ പത്താം വാര്‍ഷികം അത്യന്തം ആവേശകരമായ പരിപാടികളോടെ ആഘോഷിച്ചു. അങ്കമാലി, മലയാറ്റൂര്‍-നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങി പെരിയാറിന്റെ തീര പ്രദേശങ്ങളിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും എഡ്മന്റണില്‍ കുടിയേറിയ കുടുംബങ്ങളുടെ ഈ കൂട്ടായ്മ, പ്രവാസലോകത്ത് കേരളീയതനിമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായിമാറിയിരിക്കുകയാണ്.
സാംസ്‌കാരികം, വിദ്യാഭ്യാസം, ജീവകാരുണ്യം,കായികം തുടങ്ങിയ േമഖലകളില്‍ സജീവമായ അസോസിയേഷന്‍, കേരളീയപൈതൃകം പുതുതലമുറയ്ക്ക് കൈമാറുന്നതിലും നാട്ടിലെനിര്‍ധനരായവര്‍ക്ക് വര്‍ഷാവര്‍ഷം ചികിത്സാ സഹായംഎത്തിക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്കാഴ്ചവെക്കുന്നത്.
2026 ജനുവരി 2, 3 തീയതികളില്‍ എഡ്മന്റണിലെ ബാല്‍വിന്‍ കമ്മ്യൂണിറ്റിഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രമുഖ മലയാള ചലച്ചിത്ര താരം,നിര്‍മ്മാതാവ്, സജയ്‌സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജോമി ജോര്‍ജ് വാര്‍ഷിക ഡയറക്ടറി പ്രകാശനം ചെയ്തു. പുതുതായിനിര്‍മ്മിച്ച വീടിന്റെ ഡിജിറ്റല്‍ കീ കൈമാറലും അതിന്റെ നാല് മാസത്തെനിര്‍മ്മാണ പുരോഗതി വിവരിക്കുന്ന അവതരണവും സുനില്‍ പൗലോസ്നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യല്‍ വര്‍ക്ക്സംഘടനയുടെ പുരസ്‌കാരം ലഭിച്ച ഡോ. ബൈജു പി.വി.യെഅസോസിയേഷന്‍ ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ സുനില്‍ തെക്കേക്കരസ്വാഗതവും പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷ പ്രസംഗവും നടത്തി.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്‍സണ്‍ കോണുകുടി നന്ദി രേഖപ്പെടുത്തി.
പത്താം വാര്‍ഷികത്തിന്റെ തിളക്കമാര്‍ന്ന സ്മരണയ്ക്കായി മലയാറ്റൂര്‍-നീലേശ്വരം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഒരു നിര്‍ദ്ധനകുടുംബത്തിന് പെരിയാര്‍തീരം നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീട്അസോസിയേഷന്റെ കാരുണ്യപ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലായി മാറി.
വര്‍ണ്ണാഭമായ കലാവിരുന്നും വിഭവസമൃദ്ധമായ സദ്യയുംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ കലാപരിപാടികള്‍കാണികളെ ആവേശത്തിലാഴ്ത്തി. പെരിയാര്‍തീരത്തിന്റെ ഐക്യവുംകരുത്തും വിളിച്ചോതുന്ന പത്താം വാര്‍ഷിക തീം സോങ് അംഗങ്ങള്‍ഒത്തുചേര്‍ന്ന് പാടിയത് പരിപാടിയുടെ ഹൃദ്യമായ തുടക്കമായി.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ നടന്ന സിനിമാറ്റിക്ഡാന്‍സ്, ഗാനമേള എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പ്രവാസ മണ്ണിലുംമലയാള തനിമ ഒട്ടും ചോരാത്ത രീതിയിലുള്ള അവതരണങ്ങള്‍കാണികളുടെ കൈയടി നേടി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലക്കിഡ്രോയിലൂടെ 1500 ഡോളറിലധികം മൂല്യമുള്ള ആകര്‍ഷകമായസമ്മാനങ്ങളാണ് വിവിധ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. ഇത്അംഗങ്ങള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു. പരിപാടിയുടെ പ്രധാനആകര്‍ഷണങ്ങളിലൊന്ന് വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു.കേരളത്തിന്റെ നാടന്‍ രുചികളും കനേഡിയന്‍ സ്‌റ്റൈല്‍ വിഭവങ്ങളുംസമന്വയിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷന്‍ ഡിന്നര്‍ അതിഥികള്‍ക്ക് വേറിട്ടൊരുഅനുഭവമായി.
പെരിയാര്‍തീരം അസോസിയേഷന്റെ പത്താം വാര്‍ഷികം വെറുമൊരുആഘോഷം എന്നതിലുപരി, ഒത്തൊരുമയുടെയും കാരുണ്യത്തിന്റെയുംവലിയൊരു സന്ദേശമാണ് കാനഡയിലെ മലയാളി സമൂഹത്തിന്നല്‍കിയത്.
