- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഗൻ മെർക്കലിനെ മറ്റൊരു പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുത്താൻ നെറ്റ്ഫ്ളിക്സ് ഇറങ്ങിയേക്കും
ന്യൂയോർക്ക്: തന്റെ ഏറ്റവും പുതിയ കുക്കിങ് - ലൈഫ്സ്റ്റൈൽ ബിസിനസ്സ്, അമേരിക്കൻ റിവേറ ഓർക്കാർഡിനായി ഒരു സി ഇ ഒ യെ കണ്ടെത്താനാകാതെ വിഷമിക്കുന്ന മേഗൻ മെർക്കൽ അവസാനം നെറ്റ്ഫ്ളിക്സിനെ അഭയം പ്രാപിച്ചതായി റിപ്പോർട്ടുകൾ. തന്റെ പുതിയ ബിസിനസ്സ് നടത്തുന്നതിന് മുന്നിട്ടിറങ്ങണമെന്നാണ് മേഗൻ നെറ്റ്ഫ്ളിക്സിനോട് അപേക്ഷിച്ചിരിക്കുന്നത്. ബിസിനസ്സിൽ തനിക്കുള്ള നിയന്ത്രണം പൂർണ്ണമായും ഉപേക്ഷിക്കുവാനാണ് മേഗൻ ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അഞ്ചാഴ്ച മുൻപായിരുന്നു മേഗൻ തന്റെ ബിസിനസ്സ് നടത്തിക്കൊണ്ടു പോകാൻ കഴിവുള്ള ഒരു സി ഇ ഒ യെ അന്വേഷിക്കാൻ ആരംഭിച്ചത്. അപേക്ഷകരിൽ ചിലരെ മേഗൻ ഇന്റർവ്യൂ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, അതൊന്നും വേണ്ടത്ര വിജയിച്ചില്ല എന്നാണ്, നെറ്റ്ഫ്ളിക്സുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും, കഴിഞ്ഞ മാസം മാത്രം ആരംഭിച്ച പുതിയ ബിസിനസ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു ശുഭസൂചനയല്ല എന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
തന്റെ നിലവിലെ പങ്കാളികളെയെല്ലാം സഹായത്തിനായി മേഗൻ സമീപിച്ചിരുന്നു. മേഗന്റെ അഭ്യർത്ഥന നെറ്റ്ഫ്ളിക്സ് സ്വീകരിക്കുകയാണെങ്കിൽ അത് ഒരു പുതിയ സംഭവം തന്നെയായിരിക്കും. മേഗൻ വികസിപ്പിക്കുന്ന ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ ഉപയോഗിച്ച് നെറ്റ്ഫ്ളിക്സ് ലൈഫ്സ്റ്റൈൽ ബിസിനസ്സ് നടത്തും. പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിന് നെറ്റ്ഫ്ളിക്സ് അവരുടെ ഒരു പ്രതിനിധിയെ സി ഇ ഒ ആയി നിയമിക്കാനും സാധ്യതയുണ്ട്.
തങ്ങളുടെ മാഗ്നോളിയ നെറ്റ്വർക്കിനായി അമേരിക്കൻ ടെലിവിഷൻ താരങ്ങൾ, എച്ച് ജി ടി വി/ വാർണർ ബ്രദേഴ്സുമായി ഉണ്ടാക്കിയിട്ടുള്ള ഡീലിന് സമാനമായ ഒന്നാണ് മേഗൻ മുൻപോട്ട് വയ്ക്കുന്നത്. ഭാര്യയും ഭർത്താവും ചേർന്ന് ഒരു ഹോം റിനൊവേഷൻ ഷോ നടത്തി തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന രീതിയാണ് അമേരിക്കൻ താര ദമ്പതികൾ പിന്തുടരുന്നത്.
ട്രേഡ്മാർക്കിനായുള്ള പ്രാഥമിക അപേക്ഷയിൽ പറഞ്ഞിരിക്കുന്നത് അമേരിക്കൻ റിവേറ ഓർക്കാർഡ്, ഹോം ഡെക്കോർ, ഡീകാന്റേഴ്സ്, നാപ്കിൻ റിങ്, കട്ലറി, ടേബിൾ ലിനനുകൾ, പ്ലേസ് മാറ്റ്, കുക്ക് ബുക്കുകൾ തുടങ്ങിയ ഉത്പന്നങ്ങൾ വിൽക്കും എന്നാണ്. ക്രിസ് ജെന്നെ ർ ഉൾപ്പടെ 50 സെലിബ്രിറ്റികൾക്കായി പുതിയ ജാം സമ്മാനമായി നൽകിക്കൊണ്ടാണ് മേഗൻ ഇതുവരെ ഉത്പന്നം പ്രൊമോട്ട് ചെയ്തിരിക്കുന്നത്.