2 ലക്ഷം രൂപ വാഗ്ദാനം അംഗീകരിച്ച് ഒരു പ്രോഗ്രാമേറ്റ നടി ശേഷം 3 ലക്ഷം രൂപ ചോദിച്ചു! ഒരു പ്രത്യേക കലാകാരന് സ്ഥാപനത്തില്‍ നിന്ന് 10 കോടി രൂപ നല്‍കി; കലാകാരന്മാരുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്തതും വിനോദ ചാനല്‍ വ്യവസായത്തിന് തിരിച്ചടിയാകുന്നു: ശ്രീകണ്ഠന്‍ നായര്‍

2 ലക്ഷം രൂപ വാഗ്ദാനം അംഗീകരിച്ച് ഒരു പ്രോഗ്രാമേറ്റ നടി ശേഷം 3 ലക്ഷം രൂപ ചോദിച്ചു!

Update: 2025-11-11 08:20 GMT

കൊച്ചി: താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്തതും മലയാളത്തിലെ വിനോദ ചാനല്‍ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കുന്നതായി ഫ്‌ലവേഴ്‌സ് ടിവി എംഡി കൂടിയായ ആര്‍. ശ്രീകണ്ഠന്‍ നായര്‍. ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് കുത്തനെ ഇടിയുമ്പോഴും നിര്‍മ്മാണച്ചെലവ് കൂടുന്നതിനെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയത്.

ടെലിവിഷന്‍-സിനിമാ നിര്‍മ്മാണത്തിന്റെ പ്രതിസന്ധി കണക്കിലെടുത്ത് പ്രതിഫലം കുറയ്ക്കാന്‍ കേരളത്തിലെ മിക്ക കലാകാരന്മാരും തയ്യാറാകുന്നില്ല. ഒരു പ്രശസ്ത അഭിനേത്രിയില്‍ നിന്നുണ്ടായ അനുഭവം വിവരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു ബഹുമാന്യ വ്യക്തിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ 2 ലക്ഷം രൂപ വാഗ്ദാനം ചെയ്തപ്പോള്‍ അവര്‍ അത് അംഗീകരിച്ചു. എന്നാല്‍ പ്രോഗ്രാമിന് ശേഷം അവര്‍ 3 ലക്ഷം രൂപയില്‍ കുറഞ്ഞ പ്രതിഫലം വാങ്ങാറില്ലെന്ന് പറഞ്ഞ് ചെക്ക് വേണ്ടെന്ന് വെച്ചു.

കേരളത്തിലെ മോശം സാമ്പത്തികാവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് താന്‍ ഇടപെട്ട് പണം വാങ്ങി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഒരു കലാകാരനെ കുറഞ്ഞ പ്രതിഫലത്തിന് ക്ഷണിച്ചാല്‍ അവര്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞ് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുമോ എന്ന ഭയം കാരണം പ്രൊഡ്യൂസര്‍മാര്‍ക്ക് പോലും പ്രതിഫലം കുറയ്ക്കാന്‍ സാധിക്കുന്നില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

പല ആര്‍ട്ടിസ്റ്റുകള്‍ക്കും അര്‍ഹതയില്ലാത്ത പണം നല്‍കി അവരെ വഷളാക്കിയതില്‍ തനിക്കും പങ്കുണ്ടെന്ന് ശ്രീകണ്ഠന്‍ നായര്‍ സമ്മതിച്ചു. ഒരു ടെലിവിഷന്‍ പ്രോഗ്രാമിന്റെ വരവും ചെലവും കണക്കാക്കിയാല്‍ അത് നഷ്ടമാണ്. ഒരു പ്രത്യേക കലാകാരന് സ്ഥാപനത്തില്‍ നിന്ന് 10 കോടി രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ സ്ഥാപനത്തിന്റെ പ്രധാന നിക്ഷേപകരില്‍ ഒരാളായ ഗോകുലം ഗോപാലേട്ടന് അദ്ദേഹത്തിന്റെ 10 കോടി രൂപ പോലും തിരികെ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമരംഗത്തെ ഈ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, ക്ഷണപ്രകാരം ജോലിക്ക് വന്ന ആളുകള്‍ക്ക് പോലും നാളെ തൊഴില്‍ ഇല്ലാതാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുവരവും ഈ മേഖലയിലെ തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

മുംബൈയിലെ മാധ്യമരംഗത്തും സ്ഥിതി മോശമാണ്. അടുത്തിടെ രാജി വെച്ച ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പകരം ആളെ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍, ഒരാളെ അല്ല, 90 പേരെ വേണമെങ്കില്‍ തരാം എന്നാണ് ഒരു സിഇഒ മറുപടി നല്‍കിയത്. മുംബൈ നഗരത്തിലൂടെ നൂറുകണക്കിന് ആളുകള്‍ വലിയ മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ജോലിയില്ലാതെ പുറത്തിറങ്ങി നടക്കുകയാണ്. ഇന്ന് പറഞ്ഞാല്‍ നാളെ രാവിലെ പറഞ്ഞ ശമ്പളത്തില്‍ വന്ന് ജോയിന്‍ ചെയ്യാന്‍ ആളുകള്‍ ഉണ്ടെന്ന സ്ഥിതി ഇന്ത്യയൊട്ടാകെ നിലനില്‍ക്കുന്നതായും ശ്രീകണ്ഠന്‍ നായര്‍ വെളിപ്പെടുത്തി.

Tags:    

Similar News